ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിൽ ചെങ്കൊടിക്ക് പകരം പച്ചയിലും മഞ്ഞയി ലും അരിവാൾ ചുറ്റിക പതിച്ച കൊടികൾ പ്രത്യക്ഷപ്പെട്ടത് സി.പി.എമ്മിനെ പ്രതിരോധത്തി ലാക്കി. ഡി.വൈ.എഫ്.ഐ നേതാവ് എസ്. സജീഷ് നയിച്ച യുവജന റാലിയിലാണ് മഞ്ഞയിൽ അരിവാൾ ചുറ് റിക നക്ഷത്രം ആലേഖനം ചെയ്ത കൊടികൾ പ്രത്യക്ഷപ്പെട്ടത്. ഇടതു യുവജന സംഘടനയുടെ സംസ ്ഥാന നേതാക്കൾ പങ്കെടുത്ത ജാഥയിൽ പച്ചക്കൊടിയിലും ഇതേ രീതിയിൽ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. നീല, വെള്ള നിറങ്ങളിലും ഇതുപോലെ കൊടികൾ ജാഥയിൽ ഉപയോഗിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ ജാഥയുടെയും ബഹുവർണ കൊടികളുടെയും ചിത്രം പ്രചരിച്ചതോടെ രാഷ്ട്രീയ നേതാക്കളും പ്രതികരണവുമായി ഇറങ്ങി. ചിഹ്നം മഞ്ഞയിലും പച്ചയിലും നീലയിലും അച്ചടിച്ച് എന്ത് വികാരമാണ് ആളിക്കത്തിക്കാൻ നോക്കുന്നതെന്ന് മുൻ ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂർ ചോദിച്ചു.
സ്ഥാനാർഥി നിർണയത്തിൽ വെള്ളാപ്പള്ളിയുടെ നിർദേശം പാർട്ടി അനുസരിക്കാത്തതിെല അണികളുടെ പ്രതിഷേധമാണ് പലനിറത്തിലുള്ള കൊടികളിലുള്ളതെന്ന് ബി.ജെ.പിയും പരിഹസിച്ചു. അതേസമയം പ്രതിരോധം തീർക്കാൻ പി.പി. ചിത്തരഞ്ജനും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.
ബഹുവർണ കൊടികൾ പിടിക്കുക മാത്രമാണ് ചെയ്തതെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. ചുവപ്പിലുള്ളതാണ് സി.പി.എം ചിഹ്നമെന്നും ബാക്കിയെല്ലാം ഭാവന സൃഷ്ടിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ഓരോ െകാടിയുടെയും ഉത്തരവാദിത്തം അതത് സംഘടനകൾക്കാണ്. ഈ പറഞ്ഞ കൊടികൾ താൻ കണ്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.