ബംഗളൂരു: കർണാടകയിൽ കോൺഗ്രസിെൻറയും ജെ.ഡി-എസിെൻറയും സീറ്റ് ചർച്ച ആരംഭി ച്ചിേട്ടയുള്ളൂ. അപ്പോഴേക്കും മാണ്ഡ്യ സീറ്റിനെ ചൊല്ലി തർക്കം തുടങ്ങി. ചർച്ചക്ക് മരു ന്നിട്ടതാകെട്ട ഇരുപാർട്ടിയിലുമില്ലാത്ത ഒരു വി.െഎ.പിയും. ’80 കളിൽ തെന്നിന്ത്യൻ സിനി മയിൽ നിറഞ്ഞുനിന്ന നടി സുമലതയാണ് ആ താരം. മാണ്ഡ്യയുടെ പുരുഷൻ (മാണ്ഡ്യത ഗണ്ഡു) എന്നറി യപ്പെട്ടിരുന്ന നടനും കോൺഗ്രസിെൻറ മുൻകേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷി െൻറ ഭാര്യയാണ് സുമലത.
അംബരീഷിെൻറ മരണത്തെതുടർന്ന് അദ്ദേഹത്തിെൻറ ആരാധകരാണ് തന്നോട് മാണ്ഡ്യയിൽ മത്സരിക്കാൻ ആവശ്യപ്പെടുന്നതെന്ന് സുമലത പറയുന്നു. തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും രജനീകാന്തും ദർശനും അടക്കമുള്ളവർ സുമലതയുടെ പ്രചാരണത്തിനിറങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തതോടെ മണ്ഡലത്തിന് താരപരിവേഷമായി. പക്ഷേ, ഒറ്റക്ക് നിൽക്കുമോ കോൺഗ്രസിനൊപ്പം ചേരുമോ എന്നാണ് അറിയേണ്ടത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു വരെ അംബരീഷിെൻറ പേരിലായിരുന്നു മാണ്ഡ്യയിലെ മികച്ച ഭൂരിപക്ഷത്തിെൻറ റെക്കോഡ്. ജെ.ഡി-എസും കോൺഗ്രസും ഒരുപോലെ ശക്തരായ കർഷക ഭൂരിപക്ഷ മണ്ഡലത്തിൽ ഇരുകൂട്ടരും തമ്മിലെ ഉൾപ്പോരിെൻറ അനുരണനമാണ് സുമലതയുടെ രംഗപ്രവേശം.
മണ്ഡലത്തിൽ ജെ.ഡി-എസുമായി കൊമ്പുകോർത്തുനിൽക്കുന്ന കോൺഗ്രസ് പ്രാദേശിക നേതൃത്വമാണ് ‘അംബരീഷ് ആരാധകർ’ എന്ന പേരിൽ സുമലതയെ സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടുന്നത്. അംബരീഷ് കോൺഗ്രസുകാരനായിരുന്നതിനാൽ മത്സര സന്നദ്ധത സംബന്ധിച്ച് പാർട്ടി നേതാക്കളുമായി സംസാരിക്കുമെന്ന് പറഞ്ഞ സുമലത, മത്സരിക്കുന്നുണ്ടെങ്കിൽ അത് മാണ്ഡ്യയിൽ മാത്രമാണെന്നും വ്യക്തമാക്കുന്നു.
നിലവിൽ തങ്ങളുടെ ൈകയിലുള്ള മണ്ഡലം വിട്ടുനൽകാനാവില്ലെന്നും വേണമെങ്കിൽ ത്രികോണ മത്സരത്തിനും തയാറാണെന്ന മട്ടിലാണ് ജെ.ഡി-എസ്. സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്നും ചർച്ച പുരോഗമിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. എരീതീയിൽ എണ്ണയെന്ന മട്ടിൽ, സ്വതന്ത്രയായി മത്സരിച്ചാൽ സുമലതയെ പിന്തുണക്കുമെന്ന പ്രസ്താവനയുമായി ബി.ജെ.പിയും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.