ബംഗളൂരു: കർണാടകയിലെ യെദിയൂരപ്പ സർക്കാറിെൻറ ഭാവി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ ്പ് ഡിസംബർ അഞ്ചിന് നടക്കാനിരിക്കെ നാലുമാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ പുറത്തുവ ന്ന സുപ്രീംകോടതി വിധി ബി.ജെ.പിക്ക് ആശ്വാസം. സഖ്യസർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ. പിയുടെ ഒാപറേഷൻ താമര നീക്കത്തിെൻറ ഭാഗമായി വിമതനീക്കം നടത്തിയ 17 ഭരണകക്ഷി എം.എൽ.എ മാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസ്സമില്ലെന്ന ഉത്തരവ് ബി.ജെ.പിക്കും വിമതർക്കും അനുകൂലമായി മാറി.
ഇതോടെ വിമതരുടെ അയോഗ്യത നടപടിക്കുതന്നെ പ്രസക്തിയില്ലാതായെന്ന വിലയിരുത്തലുമുണ്ട്. സർക്കാറിെന പിന്നിൽനിന്നും കുത്തിവീഴ്ത്തിയവരെ അയോഗ്യതാ നടപടിയിലൂടെ തെരഞ്ഞെടുപ്പിൽനിന്നും മാറ്റിനിർത്തി രാഷ്ട്രീയ ഭാവി ഇല്ലാതാക്കാമെന്ന കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും കണക്കുകൂട്ടലാണ് തെറ്റിയത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മന്ത്രിപദവിയിൽ വിമതർ കടന്നുവരുന്നത് തടയാനായതും അയോഗ്യതാ നടപടി ശരിവെച്ചതും മാത്രമാണ് കോൺഗ്രസിനും ജെ.ഡി.എസിനും ആശ്വസിക്കാൻ വകയുള്ളത്.
വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തപ്പോൾ, അയോഗ്യത ശരിവെച്ച വിധി തങ്ങളുടെ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണെന്നാണ് കോൺഗ്രസും ജെ.ഡി.എസും അഭിപ്രായപ്പെട്ടത്. എം.എൽ.എമാരെ അയോഗ്യരാക്കിയതിനെതുടർന്ന് ഒഴിവുവന്ന 17ൽ 15 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഇതിൽ മൂന്നെണ്ണം ജെ.ഡി.എസിെൻറയും 12 എണ്ണം കോൺഗ്രസിെൻറയും സിറ്റിങ് സീറ്റുകളാണ്.
ആർ.ആർ.നഗർ, മസ്കി എന്നിവിടങ്ങളിൽ 2018ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലായതിനാൽ ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളായി വിമതർ വരുന്നത് കോൺഗ്രസിനും ജെ.ഡി.എസിനും ക്ഷീണം ചെയ്യും. എന്നാൽ, ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി പാളയത്തിൽനിന്നു തന്നെ എതിരാളികളെ രംഗത്തിറക്കാനാണ് കോൺഗ്രസ് നീക്കം. വിമതരെ പാർട്ടിയിലെടുത്ത്, ബി.ജെ.പി സ്ഥാനാർഥികളായി മത്സരിപ്പിക്കുമ്പോൾ ബി.ജെ.പിയിലുണ്ടാകുന്ന വിഭാഗീയത ആളികത്തിച്ച് സീറ്റുപിടിക്കാനായിരിക്കും കോൺഗ്രസിെൻറ ശ്രമം.
കർണാടക നിയമസഭ കക്ഷി നില
ബി.ജെ.പി- 106 (ഒരു സ്വതന്ത്രൻ ഉൾപ്പെടെ)
ബി.എസ്.പി -01
കോൺഗ്രസ്-66
ജെ.ഡി.എസ്-34
നിയമസഭയിലെ ആകെ അംഗ ബലം -224
ഒഴിവുള്ള സീറ്റുകൾ -17
ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് -15
ഉപതെരഞ്ഞെടുപ്പിനു ശേഷം കേവല ഭൂരിപക്ഷം -113
അധികാരം നിലനിർത്താൻ ബി.ജെ.പിക്കു വേണ്ടത് -07 (106+7)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.