ചെന്നൈ: തമിഴ്നാട് വീണ്ടും ഭരണപ്രതിസന്ധിയിലേക്ക്. ശശികലയുടെ മരുമകൻ ടി.ടി.വി. ദിനകരനെ അനുകൂലിക്കുന്ന 19 എം.എൽ.എമാർ ഗവർണർ സി. വിദ്യാസാഗർ റാവുവിനെ സന്ദർശിച്ച് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിെയ മാറ്റണമെന്ന് കത്തുനൽകി. ഭരണത്തലവനായ മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്ന് എം.എൽ.എമാർ കത്തുനൽകിയതോടെ പളനിസാമി സർക്കാർ വിശ്വാസവോട്ട് തേടേണ്ടിവരും. മറുകണ്ടം ചാടാതിരിക്കാൻ, തന്നെ അനുകൂലിക്കുന്ന എം.എൽ.എമാരെ ദിനകരൻ പുതുച്ചേരിയിൽ ലീ പോണ്ടി റിേസാർട്ടിലേക്കു മാറ്റി. പളനിസാമിക്കൊപ്പമുള്ള 10 എം.എൽ.എമാർകൂടി ദിനകരൻ പാളയത്തിൽ എത്തിയതായി സൂചനയുണ്ട്. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നത്തിൽ വിജയിച്ച സ്വതന്ത്ര അംഗങ്ങളായ യു. തനിയശരസ് (കൊങ്ങു ഇളഞ്ഞർ പേരവൈ), തമീമുൻ അൻസാരി (മനിതനേയ ജനനായക കക്ഷി), സിനിമ നടൻ കരുണാസ് (മൂക്കളത്തൂർ പുലിപ്പടൈ) എന്നിവരും ദിനകരനൊപ്പമാണ്. എം.എൽ.എമാരെ കൂടെനിർത്താൻ 25 കോടി രൂപവീതം ദിനകരൻ വാഗ്ദാനം ചെയ്തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
പളനിസാമി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് തേടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും ഡി.എം.കെ വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ ഗവർണർക്ക് കത്തുനൽകി. വിശ്വാസവോെട്ടടുപ്പു വന്നാൽ സർക്കാറിെന എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.എൽ.എമാരുടെ കത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാടാണ് ഇനി നിർണായകം. അതേസമയം, ശശികലയുടെയും തെൻറയും പാർട്ടി നേതൃസ്ഥാനങ്ങൾ അംഗീകരിപ്പിക്കാനുള്ള ദിനകരെൻറ വിലപേശൽ മാത്രമാണിതെന്ന് വിലയിരുത്തലുണ്ട്. െഎക്യപ്പെട്ട പളനി-പന്നീർ വിഭാഗങ്ങൾ ജനറൽ സെക്രട്ടറി പദവിയിൽനിന്ന് ശശികലയെ നീക്കാൻ തീരുമാനിച്ചിരുന്നു. നിയമസഭയിൽ വിശ്വാസ വോെട്ടടുപ്പു വന്നാൽ ദിനകരൻ വിഭാഗം, പളനിസാമി സർക്കാറിെന അംഗീകരിക്കാനാണ് സാധ്യത. ഭരണം താെഴപ്പോയാൽ ഭിന്നിച്ചുനിൽക്കുന്ന അണ്ണാ ഡി.എം.കെക്ക് തിരിച്ചുവരവ് അസാധ്യമാണെന്നും ഡി.എം.കെ തൂത്തുവാരുമെന്നും വിമതർക്ക് ആശങ്കയുണ്ട്. അണ്ണാ ഡി.എം.കെയുമായി സഖ്യത്തിന് ശ്രമിക്കുന്ന ബി.ജെ.പിക്കും കേന്ദ്രസർക്കാറിനും പളനിസാമി സർക്കാറിനെ നിലനിർത്തേണ്ടത് ആവശ്യമാണ്. കേന്ദ്ര സർക്കാറിനുമേൽ സമ്മർദം സൃഷ്ടിച്ച് വിഷയത്തിൽ ഇടപെടൽ നടത്തിക്കാനും ദിനകരൻ ശ്രമിക്കുന്നുണ്ട്.
ലയനത്തിനുമുമ്പ് തങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്ന് ആരോപിച്ചാണ് വിമത എം.എൽ.എമാർ ദിനകരനൊപ്പെമത്തിയിരിക്കുന്നത്. െഫബ്രുവരി 18ന് നടന്ന വിശ്വാസവോെട്ടടുപ്പിൽ അനുകൂലിച്ച തങ്ങളോട് ലയനം സംബന്ധിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറായില്ലെന്ന് തങ്കത്തമിഴ് സെൽവൻ, പി. വെട്രിവേൽ എന്നിവർ തുറന്നടിച്ചു. ദിനകരൻ മധുരയിൽ സംഘടിപ്പിച്ച എം.ജി.ആർ ജന്മശതാബ്ദി സമ്മേളനത്തിൽ 20 എം.എൽ.എമാരെയും ആറ് എം.പിമാരെയും അണിനിരത്തിയിരുന്നു. കൂടുതൽ എം.എൽ.എമാർ സ്ലീപ്പർ സെല്ലിലുണ്ടെന്ന് അന്ന് ദിനകരൻ അവകാശപ്പെട്ടിരുന്നു.
തമിഴ്നാട്: ഇനി എന്ത്?
•ഫെബ്രുവരി 18ന് നടന്ന വിശ്വാസവോെട്ടടുപ്പിൽ പളനിസാമിക്ക് 122 പേരുടെ പിന്തുണ ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് 19 എം.എൽ.എമാർ കത്ത് നൽകിയതോടെ സർക്കാറിനെ പിന്തുണക്കുന്നവരുടെ എണ്ണം 116 ആയി കുറഞ്ഞു.
•പ്രതിപക്ഷ സഖ്യം -98 (ഡി.എം.കെ -89, കോൺഗ്രസ് -8, മുസ്ലിം ലീഗ് -1).
•പ്രതിപക്ഷവും ദിനകരൻ വിഭാഗവും ചേർന്നാൽ 117. (ശാരീരിക അസ്വസ്ഥതകൾമൂലം വിശ്രമത്തിലുള്ള കരുണാനിധി സഭയിലെത്താൻ സാധ്യതയില്ല. ഇതോടെ, ഇവരുടെ കരുത്തും 116 ആകും).
•ഫെബ്രുവരി 18ന് നടന്ന വിശ്വാസവോെട്ടടുപ്പ് ആഗസ്റ്റ് 18ന് ആറുമാസം തികഞ്ഞു. എം.എൽ.എമാരുടെ കത്ത് ഗവർണർ അംഗീകരിച്ചാൽ അവിശ്വാസ വോെട്ടടുപ്പിന് തടസ്സമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.