ചെന്നൈ: അണ്ണാ ഡി.എം.കെയുടെ ഇരുവിഭാഗത്തിലെയും രാഷ്ട്രീയ യുദ്ധമുറിയില്‍ കൊമ്പുകോര്‍ക്കുന്നത് പാര്‍ട്ടിയിലെ പരമ്പരാഗത വൈരികള്‍. കൂലങ്കഷമായ ചര്‍ച്ചകള്‍, തിരക്കഥ, അണിയറ ഒരുക്കങ്ങള്‍ തുടങ്ങി തട്ടുപ്പൊളിപ്പന്‍ തമിഴ ്സിനിമയെ വെല്ലുന്ന തകര്‍പ്പന്‍ ഡയലോഗുകള്‍വരെ ഒ.പി.എസിനും ശശികലക്കും തയാറാക്കി നല്‍കുന്നതും ഇവര്‍.
ജനത്തെ കൈയിലെടുത്ത രാഷ്ട്രീയ നീക്കങ്ങളില്‍ ഒ.പി.എസ് മുന്നിലത്തെിയെങ്കില്‍ ഡയലോഗില്‍ ചിന്നമ്മയാണ് ഒരുപടി മുന്നില്‍. പാര്‍ട്ടി കെട്ടിപ്പടുത്ത എം.ജി.ആറിന്‍െറ വിശ്വസ്തരും പിന്നീട് ജയലളിതയുടെയും ശശികലയുടെയും അനഭിമതരുമായി മാറിയ തലമുതിര്‍ന്ന നേതാക്കളാണ് ഒ.പി.എസിനൊപ്പം.
സ്വന്തം കുടുംബാംഗങ്ങളായ മന്നാര്‍ഗുഡി മാഫിയയാണ് ശശികലയുടെ പിന്നില്‍. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇ. മധുസൂദനനാണ് ഒ.പി.എസ് ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന അംഗം. ജനത്തെ കൈയിലെടുക്കുന്ന തന്ത്രങ്ങള്‍ കാവല്‍ മുഖ്യമന്ത്രിക്ക് പകര്‍ന്നുനല്‍കുന്നത് അണ്ണാ ഡി.എം.കെ സ്ഥാപകാംഗം കൂടിയായ ഇദ്ദേഹമാണ്. മറ്റൊരു സ്ഥാപകാംഗവും വക്താവുമായ സി. പൊന്നയ്യനാണ് താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഒ.പി.എസ് ക്യാമ്പിലേക്ക് എത്തിക്കുന്നത്.
ശശികലയുടെ മന്നാര്‍ഗുഡി മാഫിയയില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കണമെന്ന് പ്രാദേശിക നേതാക്കളെ പറഞ്ഞ് മനസ്സിലാക്കുന്ന തിരക്കിലാണ് ഇദ്ദേഹം. ഒ.പി.എസിന്‍െറ പൊട്ടിത്തെറിക്കുമുമ്പേ ശശികലക്കെതിരെ രംഗത്തത്തെിയ മുന്‍ മന്ത്രി കെ.പി. പൊന്നുസാമി, മന്നാര്‍ഗുഡി മാഫിയയെ പ്രതിരോധത്തിലാക്കുന്ന ചുമതലയിലാണ്. ജയലളിത മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന നത്തം ആര്‍. വിശ്വനാഥന്‍ ദക്ഷിണ തമിഴകത്തെ എം.എല്‍.എമാരെ ഒ.പി.എസ് പക്ഷത്തത്തെിക്കുന്നതിന്‍െറ കരുക്കള്‍ നീക്കുകയാണ്.
ജയലളിതയോടൊപ്പമുള്ള 33 വര്‍ഷം ഓര്‍മിപ്പിക്കല്‍, അഞ്ചു മിനിറ്റിനിടെ കണ്ണുതുടക്കല്‍, താന്‍ സിംഹവും എം.എല്‍.എമാര്‍ സിംഹക്കുട്ടികളെന്നുമുള്ള പരാമര്‍ശം തുടങ്ങിയ ശശികലയുടെ പ്രസംഗങ്ങളിലെ സ്ഥിരം നമ്പറുകള്‍ ശശികലാ ടാസ്ക്ഫോഴ്സിന്‍െറ തന്ത്രങ്ങളാണ്. ശശികലാ ക്യാമ്പില്‍ ഭര്‍ത്താവ് എം. നടരാജനാണ് തന്ത്രങ്ങളുടെ ആശാന്‍. മുന്‍ ഡി.എം.കെ പ്രവര്‍ത്തകന്‍കൂടിയായ ഇദ്ദേഹം കോണ്‍ഗ്രസിന്‍െറ ദേശീയ നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്.
രാഹുല്‍ ഗാന്ധി വഴി സംസ്ഥാന കോണ്‍ഗ്രസിന്‍െറ എട്ട് എം.എല്‍.എമാരെ ശശികലക്കൊപ്പം നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്തും നല്‍കി നൂറോളം എം.എല്‍.എമാരെ ഒപ്പംനിര്‍ത്തി റിസോര്‍ട്ട് നാടകംകളിക്കുന്നത് സഹോദരി പുത്രന്മാരായ മുന്‍ ലോക്സഭാംഗം ദിനകരന്‍, ലോക്സഭാംഗം ടി.ടി.വി. ദിനകരന്‍ തുടങ്ങിയവരാണ്. ഡല്‍ഹിയില്‍ ലോബിയിങ് നടത്തുന്നതില്‍ ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈക്ക് സുപ്രധാന റോളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.