മലപ്പുറം: മുത്തലാഖ് ബില്‍ പാസായ വ്യാഴാഴ്ച പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ എത്താതിര ുന്നതിനെ ചൊല്ലിയുള്ള വിവാദത്തിൽ മുസ്ലിം ലീഗിൽ ആശയകുഴപ്പം. വിവാദത്തിൽ മറുപടി പ റയാനാകാതെ ലീഗ് നേതാക്കള്‍ കുഴങ്ങിയപ്പോള്‍ മന്ത്രി കെ.ടി. ജലീലടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കുഞ്ഞാലിക്കുട്ടി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന ് പറഞ്ഞ് ഒഴിയുകയാണ് രാവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ചെയ്തത്.
ചർച്ചക്കുശേഷം കോൺഗ്രസിനൊപ്പം വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും പൊടുന്നനെ ചില പാർട്ടികൾക്കൊപ്പം തീരുമാനം മാറ്റുകയായിരുന്നുവെന്നും വൈകുന്നേരം കുഞ്ഞാലിക്കുട്ടി അബൂദബിയിൽ ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇ.ടി. മുഹമ്മദ് ബഷീറുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, സുപ്രധാന ചർച്ച നടക്കുന്ന സമയത്ത് ലീഗിെൻറ രണ്ട് എം.പിമാരും ലോക്സഭയിൽ ഉണ്ടാവേണ്ടിയിരുന്നുവെന്ന അഭിപ്രായം അണികൾക്കിടയിലുണ്ട്. വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പൊടുന്നനെ തീരുമാനിക്കേണ്ടതാണോയെന്നും ഇവർ ചോദിക്കുന്നു.
പാർട്ടി നിലപാടിന് വിരുദ്ധമായി ഇ.ടി വോട്ടെടുപ്പിൽ പങ്കെടുക്കുകയായിരുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതിെൻറ സൂചന കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തിൽ നിഴലിക്കുന്നു. വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു ആദ്യ തീരുമാനമെന്ന എം.കെ. മുനീറിെൻറ വാക്കുകളും ഇതിന് ബലംനൽകുന്നു. ഇത് നിഷേധിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പി ബഹിഷ്കരിക്കുക എന്ന തീരുമാനം പാര്‍ട്ടി എടുത്തതായി അറിയില്ലെന്ന് തുറന്നടിച്ചു. അടുത്ത ബന്ധുവിെൻറ കല്യാണമുള്ളതിനാലാണ് കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതെന്നാണ് ഇ.ടിയുടെ വിശദീകരണം.
ഡൽഹിയിെല കാര്യങ്ങൾ തന്നോട് നോക്കാൻ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ബന്ധുവിെൻറ കല്യാണമുള്ളതിനാലാണ് വിട്ടുനിന്നതെന്ന കാര്യം കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണകുറിപ്പിൽ ഉണ്ടായിരുന്നില്ല. മുസ്ലിം സമുദായത്തോട് ലീഗ് കടുത്ത അപരാധം ചെയ്തുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കെ.ടി. ജലീല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തവരെ പാര്‍ലമെൻറിലേക്ക് അയക്കരുതെന്ന് ലീഗിനെ പരിഹസിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വിട്ടുനിന്ന കാര്യവും ജലീൽ ചൂണ്ടിക്കാട്ടി.
സി.പി.എമ്മും കോൺഗ്രസും വിഷയത്തിൽ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഐ.എന്‍.എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.െഎ തുടങ്ങിയ പാർട്ടികൾ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മുത്തലാഖ് ബില്ലിനെതിരെ നിയമപോരാട്ടം തുടരുമെന്നറിയിച്ച സമസ്തയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. നിര്‍ണായക ദിവസം സഭയിൽ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുടെ അസാന്നിധ്യം വരുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ലീഗ് നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.