അഗർതല: ത്രിപുരയുടെ 40 വർഷത്തെ ചരിത്രത്തിൽ ഇടതുസഖ്യത്തിെൻറ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ. 1978ൽ സംസ്ഥാനത്ത് നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ഇടതുസഖ്യം ആദ്യമായി അധികാരത്തിലേറിയത് 60ൽ 56 സീറ്റ് നേടിയായിരുന്നു. അന്ന് കോൺഗ്രസ് ഇത്തവണത്തെപ്പോലെ ‘സംപൂജ്യ’രായപ്പോൾ ത്രിപുര ഉപജാതി ജുബ സമിതി (ടി.യു.ജെ.എസ്) എന്ന ഗോത്ര പാർട്ടിക്കായിരുന്നു നാല് സീറ്റ്.
83ൽ ഇടതുസഖ്യത്തിെൻറ സീറ്റ് 39 ആയി കുറഞ്ഞപ്പോൾ കോൺഗ്രസ്-ടി.യു.ജെ.എസ് സഖ്യത്തിന് 20 സീറ്റ് ലഭിച്ചു. പ്രാദേശിക പാർട്ടിയായ അംറ ബംഗാളിക്കായിരുന്നു ഒരു സീറ്റ്. അടുത്ത തവണ 88ൽ കോൺഗ്രസ്^ടി.യു.ജെ.എസ് സഖ്യം നേരിയ വ്യത്യാസത്തിന് ഇടതുസഖ്യത്തെ മറികടന്ന് അധികാരം പിടിച്ചു. കോൺഗ്രസിെൻറ 23ഉം ടി.യു.ജെ.എസ് ഏഴും അടക്കം വോട്ടിങ് നടന്ന 59ൽ 30 സീറ്റുകളുമായി സഖ്യം കേവല ഭൂരിപക്ഷം നേടിയപ്പോൾ ഇടതിന് 29 സീറ്റുകളാണ് ലഭിച്ചത്. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ഒരുസീറ്റുകൂടി നേടിയ ഭരണകക്ഷി സീറ്റുകൾ 31 ആയി ഉയർത്തി.
93ൽ വൻ കുതിപ്പ് നടത്തിയ ഇടതുസഖ്യം 49 സീറ്റുകളുമായി അധികാരം തിരിച്ചുപിടിച്ചപ്പോൾ കോൺഗ്രസ്-ടി.യു.ജെ.എസ് സഖ്യം 11 സീറ്റിലൊതുങ്ങി. 98ൽ സീറ്റ് കുറഞ്ഞെങ്കിലും (41) ഇടതുസഖ്യം അധികാരം നിലനിർത്തി. മണിക് സർക്കാർ ആദ്യമായി മുഖ്യമന്ത്രിയായി. കോൺഗ്രസ്^ടി.യു.ജെ.എസ് സഖ്യത്തിന് 19 സീറ്റാണ് ലഭിച്ചത്. 2003ൽ ഇടതുസഖ്യം മുൻ തെരഞ്ഞെടുപ്പിലെ സീറ്റുകൾ നിലനിർത്തിയപ്പോൾ കോൺഗ്രസും പുതിയ സഖ്യകക്ഷിയായ ഇൻഡിജിനിയസ് പീപ്ൾസ് പാർട്ടി ഒാഫ് ത്രിപുരയും (െഎ.എൻ.പി.ടി) ചേർന്ന് 19 സീറ്റുകളാണ് നേടിയത്.
ഇടതുസഖ്യം വീണ്ടും 49 സീറ്റിലേക്ക് തിരിച്ചെത്തിയ 2008ൽ കോൺഗ്രസ്^െഎ.എൻ.പി.ടി സഖ്യത്തിന് 11 സീറ്റായിരുന്നു സമ്പാദ്യം. അഞ്ചു വർഷത്തിനുശേഷം ഒരു സീറ്റ് കൂടുതൽ നേടിയ ഇടതുപാർട്ടികൾ അർധ സെഞ്ച്വറി (50) തികച്ചപ്പോൾ കോൺഗ്രസ്^െഎ.എൻ.പി.ടി സഖ്യം 10 സീറ്റിലൊതുങ്ങി.
2016ൽ ആറ് കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസ് വഴി ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെയാണ് കാവിയുെട പ്രതീക്ഷകൾക്ക് ചിറകുമുളച്ചത്. പിന്നാലെ മറ്റൊരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പി പാളയത്തിലെത്തി. അതോടെ, മൂന്ന് സിറ്റിങ് എം.എൽ.എമാരുമായാണ് കോൺഗ്രസ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.