മികച്ച സ്ഥാനാർഥികളെ ഗോദയിലിറക്കിയ എറണാകുളം ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ഒന്നുപോലെ പ്രതീക്ഷയിലാണ്. വോട്ട് വിഹിതം വർധിപ്പിക്കാനാകു മെന്ന് എൻ.ഡി.എയും കണക്കുകൂട്ടുന്നു. മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം യു.ഡി.എഫ് ലക്ഷ്യമിടുേമ്പാൾ അഞ്ചു തവണ ജയിച്ചിട്ടുള്ള മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. പത്തു ദിവസം മുമ്പ് തന്നെ പ്രചാരണം തുടങ്ങാനും ചിട്ടയായി മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞു പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന്. സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിലൂടെ യു.ഡി.എഫ് ക്യാമ്പിൽ ഉടലെടുത്ത ആശയക്കുഴപ്പവും അനിശ്ചിചിതത്വവും ഊർജസ്വലമായ പ്രചാരണത്തിലൂടെ മറികടക്കാൻ ഹൈബി ഈഡനായി. മണ്ഡലത്തിെൻറ പൊതുസ്വഭാവവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുേമ്പാൾ യു.ഡി.എഫിനാണ് മുൻതൂക്കം.
നിർണായക സ്വാധീനമുള്ള ലത്തീൻ സഭയുടെ പിന്തുണ, ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും വിജയിച്ച് മുന്നണി കൈവരിച്ച മേൽെക്കെ, മണ്ഡല പരിധിയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നാലിലുമുള്ള യു.ഡി.എഫ് ആധിപത്യം, യുവാക്കൾക്കിടയിലും ജോർജ് ഈഡെൻറ മകൻ എന്ന നിലയിൽ പ്രവർത്തകർക്കിടയിലും സ്ഥാനാർഥിക്കുള്ള സ്വീകാര്യത എന്നിവയാണ് ഹൈബിയുടെ അനുകൂല ഘടകങ്ങൾ.
അതേസമയം, പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ എതിരാളിയെ വിറപ്പിച്ച ചരിത്രം ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട സിറ്റിങ് എം.പി പ്രഫ. കെ.വി. തോമസിന് സ്വാധീനമുള്ള തീരമേഖലകളിൽ അടിയൊഴുക്കുണ്ടാകുമെന്ന പ്രതീക്ഷയും രാജ്യസഭാംഗമെന്ന നിലയിൽ രാജീവ് നേടിയ സ്വീകാര്യതയുമാണ് ഇതിന് അടിസ്ഥാനം. നിഷ്പക്ഷവോട്ടുകളും കണ്ണന്താനത്തിെൻറ സ്ഥാനാർഥിത്വത്തിലൂടെ ക്രിസ്ത്യൻ വോട്ടിലുണ്ടാകുന്ന ധ്രുവീകരണവും അനുകൂല ഘടകങ്ങളായി എൽ.ഡി.എഫ് കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.