പതിവില്ലാത്ത വിധം കടുത്ത മത്സരമാണ് മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ഇടതുവലതു മ ുന്നണികൾ കാഴ്ചവെക്കുന്നത്. സി.പി.ഐ, സി.പി.എം, കേരള കോൺഗ്രസ് (ബി) പാർട്ടികൾ ഇടതു സ് ഥാനാർഥിയും അടൂർ എം.എൽ.എയുമായ ചിറ്റയം ഗോപകുമാറിനായി എണ്ണയിട്ടതുപോലെ പ്രവർത ്തിക്കുന്നു.
സിറ്റിങ് എം.പി കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിെൻറ വിജയത്തിനായി യ ു.ഡി.എഫും വിശ്രമരഹിത പ്രവർത്തനത്തിലാണ്. എൻ.ഡി.എ ക്യാമ്പിൽ മാത്രമാണ് പ്രകടമായ ക്ഷ ീണം. പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള അതിതീവ്ര വർഗീയ പരാമർശങ്ങളടങ്ങിയ അനൗൺസ്മെൻറ് വാഹനങ്ങൾ തലങ്ങുംവിലങ്ങും പായുന്നതൊഴിച്ചാൽ എൻ.ഡി.എയുടെ കാര്യമായ പ്രചാരണ പ്രവർത്തനങ്ങൾ മണ്ഡലത്തിലില്ല.
സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം, ചിട്ടയായ പ്രവർത്തന ശൈലി, ആർ. ബാലകൃഷ്ണപിള്ളയുടെയും ഗണേഷ്കുമാറിെൻറയും സജീവ പിന്തുണ എന്നിവയിലൂടെ വർധിച്ച ആത്മവിശ്വാസത്തിലാണ് ഇടതുപ്രവർത്തകർ. ഇക്കുറി കാറ്റ് ഇടത്തേക്ക് വീശും എന്നുതന്നെ പാർട്ടിപ്രവർത്തകർ പറയുന്നു. കുട്ടനാട്, പത്തനാപുരം, മാവേലിക്കര, കുന്നത്തൂർ എന്നീ നിയോജക മണ്ഡലങ്ങളിൽ വൻഭൂരിപക്ഷം എൽ.ഡി.എഫ് നേടുമെന്നും ഇടതുക്യാമ്പുകൾ അവകാശപ്പെടുന്നു.
വികസന പ്രവർത്തനങ്ങളും ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികളും വിജയം ഉറപ്പാക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. ശബരിമല വിഷയത്തിലൂടെ നായർ വോട്ടുകളും ദേശീയരാഷ്ട്രീയത്തിെൻറ വിലയിരുത്തൽ എന്ന നിലയിൽ ന്യൂനപക്ഷവോട്ടുകളും ഗുണം ചെയ്യുമെന്നും രാഹുൽ പ്രഭാവവും വോട്ടായി മാറുമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
ചെങ്ങന്നൂർ, ചങ്ങനാശ്ശേരി നിയോജക മണ്ഡലങ്ങൾ പൂർണമായും ഒപ്പം നിൽക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ഡി.ജെ.എസ് നേതാവ് തഴവ സഹദേവന് വേണ്ടി കാര്യമായ പ്രവർത്തനങ്ങളൊന്നുമില്ല.
ബി.ജെ.പി പ്രവർത്തകർ പലരും പത്തനംതിട്ടയിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിലാണ്. ബി.ഡി.ജെ.എസ് നേതൃത്വമാകെട്ട വയനാട്ടിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രചാരണത്തിലും പ്രവർത്തനത്തിലും ഇടതു-വലതു മുന്നണികൾ ഒപ്പത്തിനൊപ്പമാണെങ്കിലും അവസാന നിമിഷം യു.ഡി.എഫിലെ കൊടിക്കുന്നിലിനാണ് നേരിയ മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.