തൊടുപുഴ: ത്രിതല പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര വിജയം നെടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തൊടുപുഴയിൽ ചേർന്ന യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും നിരവധിയായ അഴിമതി കേസിലും ഉൾപ്പെട്ട് കേരള ജനതയുടെ മുന്നിൽ അപഹാസ്യരായ സംസ്ഥാന സർക്കാറും സി.പി.എം നേതാക്കളും കുടുംബാംഗങ്ങളും ജനശ്രദ്ധ തിരിച്ചുവിടാൻവേണ്ടി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കാനുള്ള ശ്രമത്തിന് കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കൺവീനർ എം.എം. ഹസൻ പറഞ്ഞു.
നവംബർ ഒമ്പതിന് ജില്ലയിലെ എല്ലാ നിയോജകമണ്ഡലം നേതൃയോഗങ്ങളും 10ന് മണ്ഡലം നേതൃയോഗങ്ങളും വിളിച്ചുകൂട്ടാൻ തീരുമാനിച്ചു. നവംബർ 12ന് മുമ്പ് സീറ്റ് വിഭജനവും സ്ഥാനർഥി നിർണയവും പൂർത്തിയാക്കും.യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ അധ്യക്ഷതവഹിച്ചു. കൺവീനർ പ്രഫ. എം.ജെ. ജേക്കബ് പ്രവർത്തനരേഖ അവതരിപ്പിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ, അഡ്വ. ഇ.എം. ആഗസ്തി, എ.കെ. മണി, മാത്യു സ്റ്റീഫൻ, മുൻ എം.പി ഫ്രാൻസിസ് ജോർജ്, റോയി കെ.പൗലോസ്, ടി.എം. സലിം, ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ, എം.എസ്. മുഹമ്മദ്, മുൻ ഡി.സി.സി പ്രസിഡൻറ് ജോയി തോമസ്, കെ.എം.എ. ഷുക്കൂർ, തോമസ് രാജൻ, എം.എൻ. ഗോപി, രാജു പാണാലിക്കൽ, ടി.ജി.ജി. കൈമൾ, എ.പി. ഉസ്മാൻ, ശ്രീമന്തിരം ശശികുമാർ, സി.പി. മാത്യു, ജോസഫ് ജോൺ, തോമസ് പെരുമന, നോബിൾ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
യു.ഡി.എഫ് ജില്ല ഏകോപന സമിതി അംഗങ്ങളും നിയോജകമണ്ഡലം ചെയർമാൻമാരും യോഗത്തിൽ പങ്കെടുത്തു. യു.ഡി.എഫ് ജില്ല സെക്രട്ടറി കെ. സുരേഷ്ബാബു നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.