ന്യൂഡൽഹി: സംസ്ഥാന രാഷ്ട്രീയത്തിൽ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് നിർണായക തീരുമാനം കൈക്കൊള്ളാൻ ജനതാദൾ(യു) സംസ്ഥാന കൗൺസിൽ ചേരാനിരിക്കെ സംസ്ഥാന അധ്യക്ഷെൻറ മനസ്സ് അറിയാതെ നേതാക്കളും അണികളും. രാജ്യസഭ എം.പി സ്ഥാനം രാജിവെച്ച പാർട്ടി പ്രസിഡൻറു കൂടിയായ എം.പി. വീരേന്ദ്ര കുമാർ, ഏതു മുന്നണിയിലേക്ക് എന്നതടക്കമുള്ള ഭാവി തീരുമാനം സംസ്ഥാന കൗൺസിലിൽ ചർച്ചചെയ്യുമെന്നാണ് പ്രസ്താവിച്ചത്.
എന്നാൽ, തെൻറ മനസ്സിൽ എന്താണെന്ന് വീരേന്ദ്ര കുമാർ സംസ്ഥാന ഘടകത്തിലെ മുതിർന്ന നേതാക്കളോടുപോലും വെളിപ്പെടുത്തിയിട്ടില്ല. പുതിയ പാർട്ടി രൂപവത്കരിച്ച് യു.ഡി.എഫിൽതന്നെ നിലനിൽക്കണേമാ, എൽ.ഡി.എഫിലേക്ക് പോകണമോ എന്നതിൽ സംസ്ഥാന ഘടകത്തിൽതന്നെ വിരുദ്ധ നിലപാടാണുള്ളത്. നേരത്തെ പ്രത്യക്ഷത്തിൽ തന്നെ എൽ.ഡി.എഫിനോട് അനുകൂലമായ സൂചന നൽകിയിരുന്ന ഇദ്ദേഹം രാജിക്ക് ശേഷം ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പക്ഷേ, കോൺഗ്രസിനോട് ഉദാര നിലപാടാണ് സ്വീകരിച്ചത്. ഗുജറാത്തിൽ കോൺഗ്രസിനുണ്ടായ മുന്നേറ്റത്തെയും രാഹുലിെൻറ പ്രചാരണത്തെയും പ്രശംസിച്ച അദ്ദേഹം അതേസമയം, ഹിമാചലിലെ സി.പി.എം വിജയത്തെയും പുകഴ്ത്തി. ഇതും നേതാക്കൾക്കിടയിൽ ആശയകുഴപ്പം വർധിപ്പിക്കുന്നതായി.
അതേസമയം, പുതിയ നീക്കത്തിൽ അണികൾക്ക് ഇടയിൽ വ്യത്യസ്ത അഭിപ്രായമാണ് നിലനിൽക്കുന്നത്. ദേശീയതലത്തിൽ ഇടതുപക്ഷം പോലും കോൺഗ്രസ് ഉൾപെടുന്ന വിശാല സഖ്യത്തെക്കുറിച്ച് ചർച്ചചെയ്യുേമ്പാൾ കേരളത്തിൽ യു.ഡി.എഫ് വിടേണ്ട എന്ന് ഒരു വിഭാഗത്തിന് ശക്തമായ അഭിപ്രായമുണ്ട്. എന്നാൽ, തങ്ങൾക്ക് കേരളത്തിൽ മൂന്ന് ശതമാനം വോട്ടുള്ളപ്പോഴും യു.ഡി.എഫിൽനിന്നിട്ട് ഒരു സീറ്റിൽ േപാലും വിജയിക്കാൻ കഴിയുന്നില്ലെന്ന അഭിപ്രായമാണ് മറുപക്ഷം ഉയർത്തുന്നത്. മുന്നണിഘടന മാറാതെ പാർട്ടിക്ക് വിജയിക്കാനാവില്ലെന്ന വാദമാണ് ഇൗ വിഭാഗത്തിന്. ഇൗ രണ്ട് വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന നിലപാടിലേക്ക് എത്തുക എന്നതാവും വീരേന്ദ്ര കുമാറും നേതൃത്വവും നേരിടുന്ന വെല്ലുവിളി.
എന്നാൽ, എൽ.ഡി.എഫിെൻറ ഭാഗമായ എസ്.ജെ.ഡിയിൽ ലയിക്കണമെന്ന അഭിപ്രായം അണികൾ ഒറ്റക്കെട്ടായി തള്ളുകയും ചെയ്യുന്നു. കർണാടക തെരഞ്ഞെടുപ്പിൽ ദേവഗൗഡ സ്വീകരിക്കുന്ന നിലപാടും നിർണായകമാവും. ദേവഗൗഡക്ക് രാഷ്ട്രീയ സ്ഥിരതയില്ലെന്നും മുൻകാലത്തെ അനുഭവത്തിെൻറ അടിസ്ഥാനത്തിൽ വിശ്വസിക്കാനാവില്ലെന്നുമുള്ള അഭിപ്രായം നേതാക്കൾക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.