തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിയേക ്കാള്‍ സി.പി.െഎയെ അലട്ടുന്നത് വോട്ട് ശതമാനത്തിലെ ക്രമാനുഗതകുറവ്. സംസ്ഥാനതലത്തി ലും മത്സരിച്ച നാല് മണ്ഡലങ്ങളിലും 2014നേക്കാള്‍ വോട്ട് കുറഞ്ഞത് ഗൗരവമായി പരിശോധിക്കാ നാണ് സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം. വോട്ട് കുറവിെൻറ കാരണം കൃത്യമായി കെണ്ടത്ത ണമെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം.
സി.പി.െഎയെ അപേ ക്ഷിച്ച് മറ്റ് കക്ഷികള്‍ക്ക് വോട്ടിൽ വലിയ തിരിച്ചടി നേരിട്ടില്ലെന്നാണ് അവലോകന റിപ്പോര്‍ട്ട്. സംസ്ഥാനതലത്തില്‍ സി.പി.ഐക്ക് രണ്ട് ശതമാനം വോട്ട് കുറഞ്ഞു. മത്സരിച്ച വയനാട് 14, തൃശൂർ എട്ട്, മാവേലിക്കര ഒന്ന്, തിരുവനന്തപുരത്ത് മൂന്ന് ശതമാനം വീതം വോട്ട് കുറഞ്ഞു. ഇതിെൻറ കാരണം വിലയിരുത്തണം. എല്‍.ഡി.എഫിനേക്കാള്‍ ഉപരി സി.പി.ഐക്ക് സംഘടനപരമായ വീഴ്ച വന്നിട്ടുണ്ടോയെന്ന് ബൂത്ത് തല പരിശോധനയിലൂടെ കണ്ടത്തും.
ന്യൂനപക്ഷ വോട്ട് മറിഞ്ഞതാണ് പരാജയകാരണമെന്ന നിഗമനവും നേതൃത്വം തള്ളി. ന്യൂനപക്ഷ വോട്ടുകള്‍ പത്തില്‍ താഴെ മാത്രമുള്ളതും സവർണരേക്കാള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതുമായ ബൂത്തുകളില്‍പോലും പിന്നില്‍ പോയത് നേതൃത്വത്തെ ഞെട്ടിച്ചു. ഏതു തെരഞ്ഞെടുപ്പിലും ലീഡ് ലഭിക്കുന്ന ഇത്തരം ബൂത്തുകളിലും പിന്നാക്കംപോയത് ഗൗരവ പരിശോധന ആവശ്യപ്പെടുന്നതാണെന്ന അഭിപ്രായമാണ് യോഗത്തിലുയര്‍ന്നത്. മണ്ഡലം മുതല്‍ ബൂത്ത് തലം വരെ വ്യത്യസ്ത കാരണങ്ങള്‍ എല്‍.ഡി.എഫിന് പ്രതികൂലമായി. കേരളത്തിലുണ്ടായ തരംഗം മോദി വിരുദ്ധതയാണ്. അതിനെ വസ്തുനിഷ്ഠപരമായി വിലയിരുത്തണം.
ശബരിമല, ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് ബദലാവാന്‍ ഇടതുപക്ഷത്തിന് കഴിയില്ല, രാഹുല്‍ ഗാന്ധി ഭാവി പ്രധാനമന്ത്രിയായേക്കും, വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആവണം തുടങ്ങിയ ഘടകങ്ങള്‍ നിലനിന്നു. സാലറി ചലഞ്ച് എതിര്‍പ്പ്, വെള്ളപ്പൊക്ക ദുരിതാശ്വാസ തുക ലഭിക്കാത്തത്, അക്രമ രാഷ്ട്രീയം, മുഖ്യമന്ത്രിക്ക് ധാർഷ്ട്യമെന്ന ആക്ഷേപം, പ്രാദേശിക വിഷയങ്ങള്‍, സമൂഹമാധ്യമം വഴിയുള്ള വ്യാജ പ്രചാരണം എന്നിവ പലതോതില്‍ മണ്ഡലങ്ങളില്‍ മാറിയും മറിഞ്ഞും പ്രവര്‍ത്തിച്ചു. എല്‍.ഡി.എഫ് വോട്ടുകള്‍ യു.ഡി.എഫ് അനുകൂലമായി വീണുവെന്നത് ഇടതു രാഷ്ട്രീയ വോട്ടുകള്‍ മാറില്ലെന്ന ധാരണ തിരുത്തിയെന്നും നിര്‍വാഹകസമിതി വിലയിരുത്തുന്നു.
മുസ്ലിം സംഘടനകള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂലമായി രംഗത്തിറങ്ങിയപ്പോള്‍ കത്തോലിക്ക സഭ ഉൾപ്പെട്ട പൗരോഹിത്യ മേധാവികള്‍ പരസ്യ ഇടപെടല്‍ നടത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.