റാണിഗഞ്ച് (പശ്ചിമബംഗാൾ): തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ ഖനി മാഫിയ പ്രവർത്തനം നിർ ത്തിയതോടെ കൽക്കരി മേഖലയിൽ ജോലിയില്ലാതായ നൂറുകണക്കിന് തൊഴിലാളികളും കുടുംബ ങ്ങളും നോട്ടക്ക് വോട്ട് ചെയ്യുമെന്ന ഭീഷണി ഉയർത്തി രംഗത്ത്. അസൻസോൾ ലോക്സഭ മണ് ഡലത്തിൽ ഉൾപ്പെട്ട റാണിഗഞ്ച്, അസൻസോൾ മേഖലയിൽ 3,500ഓളം അനധികൃത കൽക്കരി ഖനികളാണുള്ളത്. കുട്ടികൾ ഉൾപ്പെടെ 35,000ത്തോളം പേർ ഏറെ ക്ലേശം സഹിച്ച് സാഹസികമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. മേഖലയിൽ നേരിട്ടല്ലാതെ 40,000ത്തോളം പേർ വേറെയും പ്രവർത്തിക്കുന്നുണ്ട്. ദിവസം 12 മണിക്കൂർ ജോലി ചെയ്താൽ 80 മുതൽ 100 രൂപ വരെയാണ് ശമ്പളം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയകക്ഷി നേതാക്കൾ സംഭാവനക്കായി സമ്മർദം ചെലുത്തുന്നത് പതിവായതിനാലാണ് ഖനി മാഫിയ ഇക്കാലത്ത് പ്രവർത്തനം നിർത്തുന്നത്. ഇതുമൂലം ജീവിതം ദുരിതമാകുന്ന തൊഴിലാളികളാണ് നോട്ടക്ക് വോട്ടുചെയ്ത് പ്രതിഷേധിക്കുമെന്നു പറഞ്ഞ് രംഗത്തുവന്നത്.
മറ്റു മാർഗങ്ങളില്ലാത്തതിനാലാണ് തുച്ഛമായ വേതനത്തിന് കുട്ടികളെ കൽക്കരിപ്പാടങ്ങളിലേക്ക് അയക്കുന്നതെന്ന് പ്രദേശവാസിയായ ആശിഷ് സർദാർ പറഞ്ഞു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജോലിയും നൽകുമെങ്കിൽ കുട്ടികളെ ജോലിക്ക് അയക്കേണ്ട ഗതികേടുണ്ടാകില്ലായിരുന്നു. തെരഞ്ഞെടുപ്പായതോടെ കിട്ടിക്കൊണ്ടിരുന്ന വരുമാനവും നിലച്ചതിനാൽ ജീവിതം ദുരിതമായെന്നും ഇതിെൻറ പ്രതിഷേധം നോട്ടക്ക് വോട്ട് ചെയ്ത് അറിയിക്കുമെന്നും സർദാർ വ്യക്തമാക്കി.
സർക്കാറിനും രാഷ്ട്രീയ പാർട്ടികൾക്കും ഞങ്ങളുടെ ദുരിതത്തിൽ വ്യാകുലതയില്ല. പക്ഷേ, തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ അനധികൃത ഖനനത്തിനെതിരെ അവർ രംഗത്തുവരും. ഞങ്ങൾ കുടുംബം പുലർത്തുന്നത് എങ്ങനെയെന്ന് അവർ ചിന്തിക്കുന്നില്ല -മറ്റൊരു തൊഴിലാളിയായ റാണിബാല മുണ്ഡ പറഞ്ഞു.
അസൻസോളിൽ അനധികൃത ഖനി മാഫിയ കോടികൾ സമ്പാദിച്ച് സമാന്തര ഭരണകൂടമായി പ്രവർത്തിക്കുകയാണ്. ഖനിക്കകത്ത് അപകടം സംഭവിച്ച് മരണപ്പെട്ടാൽപോലും മതിയായ നഷ്ടപരിഹാരം നൽകാറില്ല. മരിച്ചത് പ്രദേശവാസിയാണെങ്കിൽ ഏറിയാൽ ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകും. ഇതര സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാരാണെങ്കിൽ അരലക്ഷം മാത്രമാണ് നൽകുക. മരണഭയം കാരണം ആരും മാഫിയയെ ചോദ്യം ചെയ്യാറില്ല.
ഖനി മാഫിയയെ തൃണമൂൽ കോൺഗ്രസ് സർക്കാറാണ് സഹായിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. മാഫിയയുടെ പണമാണ് ടി.എം.സി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് സി.പി.എമ്മും ആരോപിക്കുന്നു. എന്നാൽ, ടി.എം.സി ആരോപണം നിഷേധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.