തിരുവനന്തപുരം: കനത്ത സുരക്ഷാസംവിധാനങ്ങളാണ് വോെട്ടടുപ്പിനായി ഒരുക്കുന്നത്. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളുണ്ട്. ഇവിടെ വെബ് കാസ്റ്റിങ് സംവിധാനം ഏർപ് പെടുത്തി. സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമു ണ്ട്. 219 ബൂത്തുകളിൽ മാവോവാദി പ്രശ്നസാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 മലപ്പുറത്തും കണ്ണൂരിൽ 39ഉം കോഴിക്കോട്ട് 41ഉം ആണ്.
അരലക്ഷത്തിലേറെ സംസ്ഥാന പൊലീസിന് പുറമെ 57 കമ്പനി കേന്ദ്രസേനയെയും സുരക്ഷക്കായി നിയോഗിക്കും. സ്ട്രോങ് റൂമുകൾക്ക് 12 കമ്പനി സി.ആർ.പി.എഫ് സുരക്ഷ ഒരുക്കും. പോളിങ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 1670 സെക്ടറൽ ഓഫിസർമാരും 33,710 പ്രിസൈഡിങ് ഓഫിസർമാരുമുണ്ട്. സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാവും. 257 സ്ട്രോങ് റൂമുകളാണുള്ളത്. 2310 കൗണ്ടിങ് സൂപ്പർവൈസർമാരെ നിയോഗിക്കും.
പോളിങ് സ്റ്റേഷനുകൾ തിങ്കളാഴ്ച വൈകീേട്ടാടെ സജ്ജമാകും. രാവിലെ പോളിങ് സമഗ്രികളുടെ വിതരണം നടക്കും. ഇതുമായി ഉദ്യോഗസ്ഥർ അന്നുതന്നെ ബൂത്തുകളിലെത്തും. 24,970 പോളിങ് സ്റ്റേഷനുകളാണ് എല്ലാ മണ്ഡലങ്ങളിലുമായി സജ്ജമാക്കുന്നത്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിങ് ബൂത്തുകൾ ഒരുക്കും. 35,193 വോട്ടിങ് മെഷീനുകളാണുള്ളത്. 32,746 കൺട്രോൾ യൂനിറ്റുകളും 44,427 ബാലറ്റ് യൂനിറ്റുകളുമാണുള്ളത്. കൂടുതൽ സ്ഥാനാർഥികളുള്ള ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂനിറ്റുകൾ വീതം ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.