മലപ്പുറം: കുന്നുമ്മലിൽ കലക്ടറുടെ ബംഗ്ലാവിെൻറ ചുമരിൽ വരച്ച കോവിഡ് ബോധവത്കരണ കാർട്ടൂണിൽ മലപ്പുറം വിരുദ്ധ പരാമർശമെന്ന് ആക്ഷേപം. ഒരു സമുദായത്തെ അപമാനിക്കുന്ന തരത്തിലാണ് കാർട്ടൂൺ എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് രംഗത്തുവന്നു. സോഷ്യല്‍ സെക്യൂരിറ്റി മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് നടത്തിയ ബോധവത്കരണ ഭാഗമായി കാർട്ടൂണിസ്റ്റുകൾ മലപ്പുറത്തൊരുക്കിയ ‘കാർട്ടൂൺ മതിലി’െൻറ ഭാഗമായി വരച്ചതിലാണ് മലപ്പുറത്തെ ഇകഴ്ത്തുന്നതായി ആരോപണമുള്ളത്.
തൊപ്പിയും പച്ച കള്ളിമുണ്ടും ബനിയനും ധരിച്ച ഒരാൾ കത്തികൊണ്ട് കോവിഡ് വൈറസിനെ കുത്തുന്നതും പച്ചത്തട്ടം ധരിച്ച പെൺകുട്ടി പേനയും സാനിറ്റൈസറും കൈയിൽ കരുതി ‘മലപ്പുറം കത്തി പോരാ മാസ്ക്കും ഉപയോഗിച്ചോളീ, െകാറോണ ഉറപ്പായും മയ്യത്താ’ എന്ന് പറയുന്നതുമാണ് കാർട്ടൂൺ. കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കറുത്ത തുണി ഉപയോഗിച്ച് കാര്‍ട്ടൂണ്‍ മറയ്ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.