ദുബൈ: കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ യു.എ.ഇയുടെ ചാന്ദ്രദൗത്യമായ 'റാശിദ്' റോവറിന്‍റെ വിക്ഷേപണം മാറ്റി. വ്യാഴാഴ്ച ഉച്ചക്ക് 12.37നാണ് പുതുക്കിയ സമയം നിശ്ചയിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 12.39ന് വിക്ഷേപണം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, കാലാവസ്ഥ അനുകൂലമല്ലെങ്കിൽ വ്യാഴാഴ്ചത്തേക്ക് മാറ്റുമെന്നും അറിയിച്ചിരുന്നു. റാശിദിന്‍റെ വിക്ഷേപണത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലെന്ന് അധികൃതർ രാവിലെ അറിയിക്കുകയായിരുന്നു.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് റാശിദ് റോവറിന്‍റെ വിക്ഷേപണം. അറബ് ലോകത്തിലെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. അടുത്ത വർഷം ഏപ്രിലോടെ ദൗത്യം പൂർത്തിയാക്കമെന്നാണ് കരുതുന്നത്.
ഐ സ്പേസാണ് 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡർ നിർമിച്ചിരിക്കുന്നത്. ഈ ലാൻഡറിലാണ് 'റാശിദി'നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിലെ എൻജിനീയർമാരാണ് റാശിദ് റോവർ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.