ബെയ്ജിങ്: ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ചൈനീസ് ബഹിരാകാശ യാത്രികർ തിരിച്ചെത്തി. ചെൻ ഡോങ്, ലിയു യാങ്, കായ് സൂഴെ എന്നിവരാണ് ഷെൻഴോ 14 എന്ന പേടകത്തിൽ ബഹിരാകാശത്ത് പോയത്.
ജൂൺ അഞ്ചിന് കുതിച്ചുയർന്ന ഇവർ 183 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി. മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
നിർമാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിലേക്ക് ചൈന കഴിഞ്ഞയാഴ്ച പുതിയ മൂന്നുപേരെ അയച്ചിരുന്നു.
ഇവരും ആറുമാസം നിലയത്തിലുണ്ടാകും. ഫെയ് ചുൻലോങ്, ഡെങ് ചിങ് മിങ്, ഷ്വാങ്ലൂ എന്നിവരാണ് അവസാനം പോയത്. ഇവർ തിരിച്ചുവരുമ്പോഴേക്ക് ടിയാങ്ഗോങ് എന്ന ചൈനീസ് ബഹിരാകാശ നിലയത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. നാസയുടെ ചാന്ദ്ര ദൗത്യമായ ആർട്ടെമിസിന് പിറകെ ചൈനയും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.