മഞ്ഞപ്പാര മത്സ്യം: വിത്തുൽപാദനം വിജയം; നേട്ടവുമായി സി.എം.എഫ്.ആർ.ഐ

കൊ​ച്ചി: സ​മു​ദ്ര​മ​ത്സ്യ കൃ​ഷി​യി​ൽ വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​തു​റ​ന്ന് അ​ല​ങ്കാ​ര മ​ത്സ്യം കൂ​ടി​യാ​യ മ​ഞ്ഞ​പ്പാ​ര​യു​ടെ (ഗോ​ൾ​ഡ​ൻ ട്രെ​വാ​ലി) കൃ​ത്രി​മ വി​ത്തു​ൽ​പാ​ദ​നം വി​ജ​യ​ക​ര​മാ​യി. കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലെ (സി.​എം.​എ​ഫ്.​ആ​ർ.​ഐ) ഗ​വേ​ഷ​ക​രാ​ണ് അ​ഞ്ച് വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ ഈ ​മീ​നി​ന്റെ വി​ത്തു​ൽ​പാ​ദ​ന സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച​ത്. ഭ​ക്ഷ​ണ​മാ​യും അ​ല​ങ്കാ​ര​മ​ത്സ്യ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​യ​ർ​ന്ന വി​പ​ണി മൂ​ല്യ​മു​ള്ള​താ​ണ് മ​ഞ്ഞ​പ്പാ​ര.

 കൃ​ഷി​യി​ലൂ​ടെ സ​മു​ദ്ര​മ​ത്സ്യോ​ൽ​പാ​ദ​നം കൂ​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​നേ​ട്ടം. സി.​എം.​എ​ഫ്.​ആ​ർ.​ഐ​യു​ടെ വി​ശാ​ഖ​പ​ട്ട​ണം റീ​ജ​ന​ൽ സെ​ന്റ​റി​ലെ സീ​നി​യ​ർ സ​യ​ന്റി​സ്റ്റ് ഡോ. ​റി​തേ​ഷ് ര​ഞ്ജ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ക സം​ഘ​മാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ൽ. ഇ​വ​യു​ടെ പ്ര​ജ​ന​ന സാ​ങ്കേ​തി​ക​വി​ദ്യ വി​ജ​യ​ക​ര​മാ​യ​തോ​ടെ, ക​ട​ലി​ൽ കൂ​ടു​മ​ത്സ്യ​കൃ​ഷി പോ​ലു​ള്ള രീ​തി​ക​ളി​ൽ വ്യാ​പ​ക​മാ​യി ഇ​വ​യെ കൃ​ഷി ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. കി​ലോ​ക്ക് 400 മു​ത​ൽ 500 വ​രെ​യാ​ണ് ഇ​വ​യു​ടെ ശ​രാ​ശ​രി വി​ല. ഈ ​ഇ​ന​ത്തി​ലെ ചെ​റി​യ മീ​നു​ക​ളെ​യാ​ണ് അ​ല​ങ്കാ​ര​മ​ത്സ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​വി​ഴ​പ്പു​റ്റു​ക​ളു​മാ​യി ചേ​ർ​ന്ന് സ്രാ​വ്, ക​ല​വ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് മ​ഞ്ഞ​പ്പാ​ര ജീ​വി​ക്കു​ന്ന​ത്. മാ​രി​ക​ൾ​ച്ച​ർ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​യി ഈ ​നേ​ട്ടം അ​ട​യാ​ള​പ്പെ​ടു​ത്തു​മെ​ന്ന് സി.​എം.​എ​ഫ്.​ആ​ർ.​ഐ ഡ​യ​റ​ക്ട​ർ ഡോ. ​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Golden Trevally Fish: Successful Seed Production Achieved by CMFRI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.