ചന്ദ്രനിലെ ഉൽക്കാപതനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞൻ. ഹിരാസുക സിറ്റിയിലെ മ്യൂസിയം മേധാവിയായ ഡെയിഞ്ചി ഫ്യുജിയാണ് ഫെബ്രുവരി 23ന് ചന്ദ്രോപരിതലത്തിൽ ഉൽക്ക പതിച്ചതിന്‍റെ ദൃശ്യം പകർത്തിയത്. ഇതേത്തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തം രൂപപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ചന്ദ്രനിൽ ഉൽക്ക ഇടിച്ചിറങ്ങിയപ്പോൾ സെക്കൻഡോളം നീണ്ടുനിന്ന പ്രകാശമാണുണ്ടായത്. ചന്ദ്രന് അന്തരീക്ഷമില്ലാത്തതിനാൽ പതനത്തിന്‍റെ സമയത്ത് മാത്രമാണ് അഗ്നിജ്വാലകൾ കാണാൻ സാധിച്ചതെന്നും ഫ്യുജി ട്വീറ്റിൽ പറഞ്ഞു. ഭൂമിക്ക് അന്തരീക്ഷമുള്ളതിനാൽ സാധാരണഗതിയിൽ ഉൽക്കകൾ അന്തരീക്ഷത്തിൽ വെച്ചു തന്നെ കത്തിത്തീരാറാണ്.
ഓരോ ദിവസവും 100ലെറെ ചെറിയ ഉൽക്കാശിലകൾ ചന്ദ്രോപരിതലത്തിൽ പതിക്കുന്നുണ്ടെന്നാണ് നാസയുടെ നീറ്റിയോറോയിഡ് എൻവയോൺമെന്‍റ് ഓഫിസർ ബിൽ കൂക്ക് ചൂണ്ടിക്കാട്ടുന്നത്. ഇവയെല്ലാം വളരെ കുറഞ്ഞ വലിപ്പത്തിലുള്ളതിനാൽ ഗർത്തങ്ങൾ രൂപപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗർത്തങ്ങളാൽ നിറഞ്ഞതാണ് ചന്ദ്രോപരിതലം. ഛിന്നഗ്രഹങ്ങൾ, ധൂമകേതുക്കൾ, ഉൽക്കകൾ എന്നിവയുടെ പതനം മൂലമാണ് ഇത്തരം ഗർത്തങ്ങൾ രൂപപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.