കളമശ്ശേരി: അഖിലേന്ത്യ ഇന്റര്‍ കോളജ് എ.ടി.വി (ഓള് ടെറൈന്‍ വെഹിക്കിള്‍) ഡിസൈന്‍ മത്സരത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഒന്നാം സ്ഥാനം.
സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഓട്ടോമോട്ടിവ് ക്ലബ് തരൂസ മോട്ടോഴ്സ് സ്പോര്‍ട്ടും എസ്.എ.ഇയും സംയുക്തമായി നിര്‍മിച്ച എ.ടി.വിക്കാണ് മധ്യപ്രദേശിലെ നാറ്റ് ട്രാക്സില്‍ നടന്ന അഖിലേന്ത്യ ഇന്റര്‍ കോളജ് എ.ടി.വി ഡിസൈന്‍ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. രാജ്യത്തെ 120ലധികം കോളജുകളില്‍നിന്നുള്ള വിദ്യാർഥികള്‍ മത്സരത്തിൽ പങ്കെടുത്തു.
സി.എൻ.ജിയില്‍ ആരംഭിച്ച് പിന്നീട് 18 ശതമാനം ഹൈഡ്രജന്കൂടി ഉപയോഗിച്ചാണ് എ.ടി.വിയുടെ എന്ജിന് പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനായി നടന്ന പ്രാഥമിക മത്സരത്തിനു ശേഷം നടന്ന ഓരോ ഘട്ടത്തിലും കുസാറ്റ് ടീമിന് ഒന്നാം സ്ഥാനം നിലനിര്‍ത്താനായി. മാര്‍ഗനിര്‍ദേശവും പിന്തുണയും നില്‍കിയ ടീം ഫാക്കൽറ്റി അഡ്വൈസര്‍ അസി. പ്രഫ. പ്രിയദര്‍ശി ദത്ത് ദ്രോണാചാര്യയും അവാര്‍ഡിന് അര്‍ഹനായി. വിദ്യാർഥികളായ വിനയ് ചേലക്കല്‍, നിഹാല്‍ അഹമ്മദ്, റോമല്‍ ജോസ്ബിന്‍ എന്നിവരാണ് 25 പേരടങ്ങുന്ന ടീമിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.