ന്യൂഡല്‍ഹി: മേയ് 15നും ജൂണ്‍ 15നും ഇടയില്‍ മൂന്ന് കോടി ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഫേസ്ബുക്. പുതിയ ഐ.ടി നിയമത്തിന്റെ ഭാഗമായി മാസംതോറും സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിലാണ് നിയമാവലികള്‍ ലംഘിച്ച ഉള്ളടക്കങ്ങള്‍ നീക്കിയതായി ഫേസ്ബുക് വ്യക്തമാക്കിയത്. ആദ്യ റിപ്പോര്‍ട്ടാണ് ഫേസ്ബുക് സമര്‍പ്പിച്ചത്.
നിയമാവലികളുടെ ലംഘനം കണ്ടതിനെ തുടര്‍ന്ന് 10 വിഭാഗങ്ങളിലായാണ് പോസ്റ്റുകള്‍ നീക്കിയത്. 20 ലക്ഷം പോസ്റ്റുകള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമും നടപടിയെടുത്തു.
പുതിയ ഐ.ടി നിയമപ്രകാരം 50 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള സമൂഹമാധ്യമ സ്ഥാപനങ്ങള്‍ മാസം തോറും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. പരാതികളില്‍ എന്ത് നടപടിയെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.
ഫേസ്ബുക് അടുത്ത റിപ്പോര്‍ട്ട് ജൂലൈ 15ന് സമര്‍പ്പിക്കും. ഫേസ്ബുക് സഹോദര സ്ഥാപനമായ വാട്‌സാപ്പിന്റെ റിപ്പോര്‍ട്ടും ഇതിനൊപ്പമുണ്ടാകും. ഗൂഗ്ള്‍, കൂ തുടങ്ങിയവരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് നടപടിയെടുത്തവയില്‍ 2.5 കോടിയും സ്പാം കണ്ടന്റുകളാണ്. വയലന്‍സ് കണ്ടന്റ് 25 ലക്ഷം, അശ്ലീല ദൃശ്യങ്ങള്‍ 18 ലക്ഷം, വിദ്വേഷ പ്രസംഗം 3.11 ലക്ഷം എന്നിങ്ങനെയാണ് പോസ്റ്റുകള്‍ നീക്കിയത്.
ഏപ്രിലില്‍ 27,762 പരാതികള്‍ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതായി ഗൂഗ്ള്‍, യൂട്യൂബ് എന്നിവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 59,350 ഉള്ളടക്കങ്ങളാണ് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.