സമൂഹമാധ്യമങ്ങൾ ആവോളമുള്ള കാലമാണിത്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും മുതൽ എക്സും ത്രഡ്സുമടക്കം നിരവധി സോഷ്യൽ സ്‍ പേസുകളിൽ വിഹരിച്ചുനടക്കുന്നവരാണ് മിക്കവരും. എന്നാൽ, യുവത്വത്തെ ഇന്റർനെറ്റിലെ സോഷ്യൽ സ്‍ പേസിലേക്ക് ആദ്യമായി എത്തിച്ച ഓർക്കുട്ടിനെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ‘ഓർക്കുട്ടിലുണ്ടോ?’ എന്ന ചോദ്യം ചോദിച്ചും കേട്ടും വളർന്ന ഒരുതലമുറയുണ്ട്. അവർക്കറിയാം എസ്.എം.എസിൽ മാത്രമായി തളച്ചിടപ്പെട്ട യുവതക്ക് ഓർക്കുട്ട് എത്ര ആശ്വാസമായിരുന്നു എന്ന്.
2004 ജനുവരി 22നായിരുന്നു ഓർക്കുട്ട് ലോഞ്ച് ചെയ്തത്. ടർക്കിഷ് സോഫ്റ്റ്വെയർ എൻജിനീയർ ആയിരുന്ന ഓർക്കുട്ട് ബുയുകോട്ടൻ എന്നയാളാണ് ഓർക്കുട്ടിന്റെ പിറവിക്കു പിന്നിൽ. ഒരു സ്വതന്ത്ര പ്രോജക്ട് എന്ന നിലയിൽതന്നെയായിരുന്നു ഓർക്കുട്ട് തയാറാക്കിയതും. ഒരുപാടുനാൾ യുവാക്കൾ ഓർക്കുട്ടിൽ മിണ്ടിയും പറഞ്ഞും പങ്കുവെച്ചും സജീവമായി. സിനിമകളും പാട്ടുകളുമെല്ലാം ഓർക്കുട്ടിനെ ആസ്പദമാക്കി ഇറങ്ങി. എന്നാൽ, ഫേസ്ബുക്ക് അടക്കമുള്ളവയുടെ കടന്നുവരവ് ഓർക്കുട്ടിനെ പതിയെ പിറകിലാക്കിത്തുടങ്ങി. കൂടുതൽ സജീവമായ സോഷ്യൽ പ്ലാറ്റ്ഫോമായി ഫേസ്ബുക്ക് മാറിക്കൊണ്ടിരിക്കെ ഓർക്കുട്ട് പതിയെ പിറകിലേക്ക് മറഞ്ഞു. പിന്നാലെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾകൂടിയെത്തിയപ്പോൾ ഓർക്കുട്ടിന്റെ പതനം പൂർണമായി. അങ്ങനെ 2014 ജൂണിൽ ഓർക്കുട്ട് പ്ലാറ്റ്ഫോം നിർത്തുകയാണെന്ന് ഗൂഗ്ൾ അറിയിച്ചു. സെപ്റ്റംബർ 30ന് ഓർക്കുട്ട് മെമ്മറി ആർക്കൈവിലേക്ക് മറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.