വിരിയാറായ മുട്ടയെ 'തനിച്ചാക്കി' അമ്മക്കിളി വിട പറഞ്ഞപ്പോൾ കരുതലോടെ കാത്തു ആ കൈകൾ. അമ്മക്കിളി ചത്തുേപായപ്പോൾ ബാക്കിയായ മുട്ടയിൽനിന്ന് മഞ്ഞ ലവ് ബേർഡിെൻറ കുഞ്ഞിനെ പുറത്തെടുത്ത് കരുതലോടെ വളർത്തി വലുതാക്കുന്ന ഒരു പക്ഷി സ്നേഹിയുടെ വിഡിയോ ശ്രദ്ധേയമാകുകയാണിപ്പോൾ.
അതിസൂക്ഷ്മതയോടെ മുട്ട പൊട്ടിച്ച് ഭ്രൂണം പുറത്തെടുക്കുന്നതിെൻറയും വളർത്തുന്നതിെൻറയും വിവിധ ഘട്ടങ്ങളാണ് വിഡിയോയിലുള്ളത്. എവിടെ വെച്ച്, എന്ന് റെക്കോർഡ് ചെയ്തതാണ് വിഡിയോ എന്ന് വ്യക്തമല്ലെങ്കിലും ഇടക്ക് ചൈനയുടെ പതാക ദൃശ്യത്തിലുള്ളതിനാൽ ചൈനയിലാണ് സംഭവമെന്ന് കരുതപ്പെടുന്നു.
വളരെ കരുതലോടെ മുട്ട പൊട്ടിക്കുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. ഭ്രൂണം അൽപം വലുതാകുേമ്പാൾ പാൽ നൽകി തുടങ്ങുന്നതാണ് പിന്നീട്. 48.5 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ പാൽപ്പൊടി കലക്കി അത് 38.5 ഡിഗ്രി ചൂടിലാക്കി നൽകുന്നതാണ് കാണിക്കുന്നത്. ക്രമേണ ചിറകുകൾ പൊട്ടിമുളച്ച് കുഞ്ഞ് വലുതായി വരുന്നു. മഞ്ഞ നിറം കൈവരിക്കുന്നതും വലുതായ ശേഷം കൈകളിൽ ഇരുന്ന് ധാന്യങ്ങൾ കൊത്തിത്തിന്നുന്നതും വിഡിയോയിലുണ്ട്. വളർത്തിയയാൾ പറത്തി വിടുേമ്പാൾ പറന്നുയരുന്ന കിളി അയാളുടെ കൈകളിൽ തന്നെ വന്നിരിക്കുന്നതും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.