സാഹസിക മോട്ടോർ സ്പോർട്സിലേർപ്പെടാന്‍ പ്രായമൊരു തടസമല്ലെന്ന് കാണിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാന്‍ ആനന്ദ് മഹീന്ദ്ര. 97 വയസുള്ള സ്ത്രീ പാരാമോട്ടോറിംഗ് പരിശീലനത്തിലേർപ്പെടുന്നതിന്റെ വീഡിയോയാണ് "പറക്കാൻ ഇനിയും വൈകിയിട്ടില്ല, ഈ ദിവസത്തെ ഹീറോ ഇവരാണ്" എന്ന അടിക്കുറിപ്പോടെ ആനന്ദ് മഹീന്ദ്ര എക്സിൽ പങ്കുവച്ചിട്ടുള്ളത്.
55 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോയിൽ പരിശീലകന്റെ സഹായത്തോടെ പാരാമോട്ടോറിംഗിലേർപ്പെടുന്ന വൃദ്ധയെ കാണാം. ഫ്‌ളൈയിംഗ് റൈനോ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ ആദ്യം പങ്കുവെച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് മുത്തശ്ശിയുടെ സാഹസികതയെ അഭിനന്ദിച്ച് മുന്നോട്ടെത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഫ്ലയിംഗ് റിനോ എന്ന ഈ സ്ഥാപനം നടത്തുന്നത് വ്യോമ സേനയിൽ നിന്ന് വിരമിച്ചവരും മുന്‍ പാരാ കമാന്‍ഡോകളുമാണ്. 20 വർഷമായി നിരവധി പേർക്കാണ് പാരാമോട്ടോറിംഗില്‍ ഫ്ലൈയിംഗ് റൈനോ പരിശീലനം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.