കഠിനാധ്വാനത്തിലൂടെ ജീവിതത്തിൽ വിജയം നേടിയ അനേകം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ചിലരുടെ വിജയകഥകൾ നമ്മളെ അത്ഭുതപ്പെടുത്തികളയും. പ്രതിസന്ധികൾക്കിടയിലും ജീവിതത്തിൽ വിജയം കൊയ്ത വിശാഖപട്ടണത്തിലെ യുവാവാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം.
ഡെലിവറി ഏജന്‍റ് ആയി ജോലിചെയ്തിരുന്ന ഷെയ്ഖ് അബ്ദുൽ സത്താറാണ് തന്‍റെ കഠിന പ്രയത്നത്തിലൂടെ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‍വെയർ എജിനീയറായി ജോലി നേടിയത്. എന്നാൽ ഡെലിവറി ബോയിൽനിന്ന് സോഫ്റ്റ്‍വെയർ എൻജിനീയറിലേക്കുള്ള തന്‍റെ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് സത്താർ പറയുന്നു.
കുടുംബത്തെ സഹായിക്കാനായാണ് ഡെലിവറി ഏജന്‍റായി ജോലി ആരംഭിച്ചത്. വൈകീട്ട് 6 മുതൽ രാത്രി 12 വരെ സത്താർ ഡെലിവറി ഏജന്‍റായി ജോലി ചെയുകയും ബാക്കിയുള്ള സമയം പഠനത്തിന് ഉപയോഗിക്കുകയുമായിരുന്നു. ഡെലിവറി ജോലി തന്‍റെ ആശയവിനിമയം ശേഷി വർധിപ്പിക്കാൻ സഹായകമായി എന്നും സത്താർ പറയുന്നു.
ലിങ്കിഡ്ഇന്നിലൂടെയാണ് സത്താർ തന്‍റെ വിജയകഥ പങ്കുവെച്ചത്. സത്താറിന്‍റെ വിജയം സോഷ്യൽ മീഡിയ ആഘോഷമാക്കുകയായിരുന്നു. നിരവധി പേരാണ് പ്രതിസന്ധികളിലും സ്വപ്നങ്ങളെ കൈവിടാത്ത സത്താറിന് അഭിനന്ദനവുമായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.