50 കോടിയുടെ നായ്! സതീഷ് വാങ്ങിയത് ലോകത്തിലെ ഏറ്റവും വിലയേറിയ ഇനം; പാതി നായ് പാതി ചെന്നായ് !!

സതീഷ് നായുമായി

50 കോടിയുടെ നായ്! സതീഷ് വാങ്ങിയത് ലോകത്തിലെ ഏറ്റവും വിലയേറിയ ഇനം; പാതി നായ് പാതി ചെന്നായ് !!

ബംഗളൂരു: ആഡംബരത്തിന്റെ കൗതുകകരമായ പ്രകടനമായി ബംഗളൂരു സ്വദേശി ലോകത്തിലെ ഏറ്റവും വിലയേറിയ ചെന്നായ് നായെ 50 കോടി രൂപയ്ക്ക് (5.7 മില്യൺ ഡോളർ) വാങ്ങി. കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന ഈ അപൂർവ നായ് ചെന്നായ്ക്കും കൊക്കേഷ്യൻ ഷെപ്പേർഡിനും ഇടയിലുള്ള ഒരു സവിശേഷ സങ്കരയിനമാണ്. ഇത് ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് വിശ്വസിക്കപ്പെടുന്നു.

51 വയസ്സുള്ള നായ് പ്രേമിയായ സതീഷ് ഫെബ്രുവരിയിലാണ് എട്ട് മാസം പ്രായമുള്ള നായ്ക്കുട്ടിയെ വാങ്ങിയത്. 150-ലധികം വിലകൂടിയ നായ് ഇനങ്ങളുടെ ശേഖരത്തിന് പേരുകേട്ട സതീഷ് വാങ്ങിയ ഈ ചെന്നായ് നായ് അമേരിക്കയിലാണ് ജനിച്ചത്.ഏകദേശം 75 കിലോഗ്രാം ഭാരവും 30 ഇഞ്ച് ഉയരവുമുണ്ട്.

ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സതീഷ് ചെന്നായ് നായെ ഒരു അസാധാരണ മൃഗമായിട്ടാണ് വിശേഷിപ്പിച്ചത്. "ഇത് വളരെ അപൂർവമായ നായ് ഇനമാണ്. ഏതാണ്ട് ചെന്നായെ പോലെയാണ്. ഈ ഇനം മുമ്പ് ലോകത്ത് വിറ്റഴിക്കപ്പെട്ടിട്ടില്ല’ -സതീഷ് പറഞ്ഞു.

‘നായ് വളരെ പെട്ടെന്ന് വൈറലായി മാറി. സെൽഫി എടുക്കാനും ഫോട്ടോ എടുക്കാനും ആളുകൾ ഒഴുകിയെത്തി. സിനിമാ പ്രദർശനത്തിൽ നടനേക്കാൾ ശ്രദ്ധ എനിക്കും എന്റെ നായ്ക്കും ലഭിക്കുന്നു. ഞങ്ങൾ രണ്ടുപേരും ജനക്കൂട്ടത്തെ ആകർഷിക്കുന്നവരാണ്’ -സതീഷ് തമാശയായി പങ്കുവെച്ചു.


തനതായ നായ് ഇനങ്ങളെ സ്വന്തമാക്കുന്നതിൽ താൽപര്യമുള്ള സതീഷ് നായ്ക്കളോടുള്ള സ്നേഹം മാത്രമല്ല, അത്തരം അപൂർവ ഇനങ്ങളെ ഇന്ത്യക്ക് പരിചയപ്പെടുത്താനും കൂടിയാണ് നായ്ക്കുട്ടിയെ വാങ്ങിയതെന്ന് പറഞ്ഞു. നായ്ക്കൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ മതിയായ ഇടമുണ്ടെന്നും അവയെ പരിപാലിക്കാൻ ആറ് പേരടങ്ങുന്ന ഒരു സംഘമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Bengaluru breeder S Sathish buys costliest wolfdog for Rs 50 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.