അമേരിക്കൻ യുദ്ധവിമാന ചിറകിൽ ഊഞ്ഞാലാടി താലിബാനികൾ, ഇത്​ സാമ്രാജ്യത്വത്തിന്‍റെ ശവപ്പറ​​െമ്പന്ന്​ ചൈന

രണ്ട്​ പതിറ്റാണ്ടിലെ അഫ്​ഗാൻ അധിനിവേശം കഴിഞ്ഞ്​ മടങ്ങു​​േമ്പാൾ കാബൂൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചുപോയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും മറ്റു പ്രതിരോധ സംവിധാനങ്ങളും അമേരിക്കൻ സേന തകർത്തിരുന്നു. വിമാനത്താവളത്തിന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്ത ശേഷം ഈ വിമാനങ്ങളിലും ഹെലികോപ്റ്ററുകളും കയറി താലിബാൻ അംഗങ്ങൾ വിജയാഹ്ലാദം മുഴക്കുന്നതിന്‍റെ ഫോട്ടോകൾ വൈറലായിരുന്നു. അതിനേക്കാൾ വൈറലാകുകയാണ്​ ഇ​പ്പോൾ ഒരു വീഡിയോ. യു.എസ്​ സേന ഉപേക്ഷിച്ചുപോയ ഒരു യുദ്ധവിമാനത്തിന്‍റെ ചിറകിൽ ഊഞ്ഞാലാടുന്ന താലിബാൻ അംഗങ്ങളുടെ വീഡ​ിയോ ആണ്​ വൈറലാകുന്നത്​.

ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിജിയൻ ഷാവോയാണ് താലിബാൻ അംഗങ്ങൾ വിമാനത്തിന്‍റെ ചിറകിൽ ഊ​ഞ്ഞാലാടുന്ന വീഡിയോ ആദ്യം പുറത്തുവിട്ടത്. 'സാമ്രാജ്യത്വത്തിന്‍റെയും യുദ്ധോപകരണങ്ങളുടെയും ശവപ്പറമ്പ്​. താലിബാൻ അവരുടെ (അമേരിക്കയുടെ) വിമാനങ്ങൾ ഊഞ്ഞാലും കളിപ്പാട്ടവുമാക്കി' എന്ന കുറിപ്പോടെയാണ്​ അദ്ദേഹം വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. അതേസമയം, ഈ വീഡ​ിയോ എന്ന്​ ചിത്രീകരിച്ചതാണെന്ന്​ വ്യക്​തമല്ല. അ​ഫ്​ഗാനിൽ നിന്ന്​ അമേരിക്ക മടങ്ങിയ ശേഷമാണോ ഇതെന്നും അറിയില്ല. ഒരാൾ ഊഞ്ഞാൽ ആടുന്നതും മറ്റൊരാൾ ആട്ടിവിടുന്നതും രണ്ടുപേർ ചിരികളികളോട്​ ഇത്​ നോക്കി നിൽക്കുന്നതുമാണ്​ വീഡിയോയിലുള്ളത്​.

സൈനിക ഉപകരണങ്ങളും ആയുധങ്ങളും യുദ്ധവാഹനങ്ങളുമടക്കം നിരവധി ആയുധ-പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഉപേക്ഷിച്ചതായാണ്​ യുഎസ് സെൻട്രൽ കമാൻഡിന്‍റെ (CENTCOM) റിപ്പോർട്ട്. എയർക്രാഫ്​റ്റുകളും കവചിത വാഹനങ്ങളുമടക്കം ദശലക്ഷക്കണക്കിന്​ ഡോളർ വിലവരുന്ന യുദ്ധോപകരണങ്ങൾ ഇതിൽ​പ്പെടും.  

Tags:    
News Summary - China shares supposed video of Taliban using US military planes as toys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.