മുംബൈ: എഴുപത് വയസുള്ള സുരക്ഷാ ജീവനക്കാരനായ ഗുപ്ത ജിക്ക് ഊണിലും ഉറക്കത്തിലുമെല്ലാം കാവലായി ഒരാൾ കൂട്ടിനുണ്ട്. ഗുപ്താജിയുടെ പ്രിയപ്പെട്ട ടൈഗർ ആണത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം ആരംഭിച്ചിട്ട് വർഷങ്ങളായി.
വീട്ടിൽ നിന്നും 20 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഗുപ്താജി ജോലി ചെയ്യുന്ന ഹൈ-എൻഡ് ഹൗസിംഗ് സൊസൈറ്റിയായ ക്വീൻസ് ലോണിലേക്ക് യാത്രചെയ്തിരുന്നത്. സൈക്കിൾ യാത്രയിൽ കൂടെ ടൈഗറുമുണ്ടാകും.
സൈക്കിളിൽ ടൈഗറിന് ഇരിക്കാൻ പ്രത്യേക സ്ഥലമുണ്ട്. സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ബാഗിലാണ് ഇരിപ്പിടം. ടൈഗറിനോട് കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് മുംബൈയിലെ തിരക്കേറിയ തെരുവുകളിലൂടെ ഗുപ്താ ജി സൈക്കിൾ ചിവിട്ടുമ്പോൾ പലർക്കുമിത് ഹൃദയസ്പർശിയായ കാഴ്ചയായി മാറും.
ഗുപ്താ ജിയുടെയും ടൈഗറിന്റെയും സൈക്കിൾ സവാരി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മൃഗങ്ങളെ ഏറെ സ്നേഹിക്കുന്ന ഗുപ്താ ജി തനിക്ക് എല്ലാ തെരുവ് മൃഗങ്ങൾക്കും ഭക്ഷണം നൽകാനും മടികാണിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.