മുംബൈ: തിരക്കുപിടിച്ച മുംബൈ നഗരത്തിൽ ആളുകൾ യാത്രയ്ക്ക് വേണ്ടി ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അടുത്തിടെ മുംബൈയിൽ ട്രെയിനിൽ നടന്ന ഒരു കാഴ്ചയാണ് വൈറലാകുന്നത്.
രണ്ട് കണ്ടന്റ് ക്രിയേറ്റർമാര്‍ ചേർന്ന് പ്ലാറ്റ്ഫോമിൽ നടന്ന് കുറച്ച് ഇൻവിറ്റേഷൻ കാർഡുകൾ നൽകുന്നതാണ് വീഡിയോയില്‍ കാണുന്നത്. 'ടേസ്റ്റി ടിക്കറ്റി'ന്റെ ഗ്രാന്റ് ഓപ്പണിംഗില്‍ പങ്കെടുക്കണം എന്നാണ് യുവാക്കള്‍ പറയുന്നത്. അന്ന് എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകുമെന്നും പറഞ്ഞു. ഗ്രാന്റ് ഓപ്പണിംഗിന്റെ സമയവും സ്ഥലവും എല്ലാം വിവരിക്കുന്നുണ്ട്.
പിന്നീട് കാണുന്നത് ട്രെയിനിൽ സജ്ജീകരിക്കപ്പെടുന്ന ഒരു റെസ്റ്ററന്റാണ്. രണ്ട് ആൾക്കാർ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. അതിനായി സീറ്റിന് നടുവിലായി ഒരു ചെറിയ ടേബിൾ വെക്കുന്നു. അതിന് മുകളിൽ വെള്ളത്തുണി വിരിച്ച ശേഷം ഇരുവർക്കും ഭക്ഷണം വിളമ്പുന്നു.
മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ട് രണ്ട് യാത്രക്കാരും അത് കഴിക്കുന്നു. യുവാക്കൾ രണ്ടുപേരും വെയിറ്റർമാരുടേത് പോലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. കണ്ടന്റ് ക്രിയേറ്റർമാർക്ക് ഡാൻസും പാട്ടും ഒക്കെയായി കണ്ടൻറുണ്ടാക്കാനുള്ള ഒരു ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് ട്രെയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.