മുംബൈ: റോഡിലൂടെ വണ്ടിയോടിക്കുമ്പോൾ ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കൽ നിർബന്ധമാണ്. ഇക്കാര്യത്തിൽ ആർക്കും ഇളവ് ലഭിക്കില്ല. ഹെൽമറ്റ് ധരിക്കാതെ ടൂവീലർ ഓടിച്ച പൊലീസുകാരനെ യുവതി ബോധവത്കരിക്കുന്ന വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കാറിൽ യാത്രചെയ്യുമ്പോഴാണ് പൊലീസുകാരൻ ഹെൽമറ്റില്ലാതെ മോട്ടോർ ബൈക്കിൽ കുതിച്ചുപായുന്നത് യുവതി കണ്ടത്. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്. വിഡിയോക്കു താഴെ ഒരുപാടാളുകൾ പ്രതികരിച്ചിട്ടുണ്ട്. പൊലീസുകാരനായാലും റോഡിൽ സുരക്ഷമുൻകരുതലുകൾ പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആളുകൾ പ്രതികരിച്ചു.
അതേസമയം, ഡ്രൈവിങ് സീറ്റിലിരുന്ന സ്ത്രീ സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന കാര്യവും ചിലർ ചൂണ്ടിക്കാട്ടി. അതുപോലെ യാത്രക്കിടെ പൊലീസുകാരനെ വിളിച്ചത് തെറ്റാണെന്നും ചിലർ പ്രതികരിച്ചു. ഏതായാലും യുവതിയോട് ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസുകാരൻ മറുപടി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.