ഓൺലൈനിൽ ചിക്കൽ ഫ്രൈ ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് എണ്ണയിൽ പൊരിച്ചെടുത്ത 'തൂവാല'. ഫിലിപ്പീൻസിലാണ് സംഭവം.
മകനുവേണ്ടി ചിക്കൻ ഫ്രൈ ഓർഡർ ചെയ്തതാണ് ആലിക്വി പെരസ്. ഫിലിപ്പീൻസിലെ പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ ശൃഖലയായ ജോള്ളിബീയിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തത്.
പൊതിയിൽനിന്ന് ഭക്ഷണം പുറത്തെടുത്തപ്പോൾ മറ്റു അസ്വാഭാവികതകളൊന്നും തോന്നിയില്ല. ചിക്കനിൽനിന്ന് ഒരു കഷ്ണം മകന് നൽകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചിക്കൻ പതിവിലും അധികം കടുപ്പമുള്ളതായി പെരസിന് തോന്നി. ഇതോടെ കടിച്ചെടുക്കാനായി പെരസിന്‍റെ ശ്രമം. അതിലും പരാജയപ്പെട്ടതോടെ കൈകൊണ്ട് ചിക്കൻ അടർത്തിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് തൂവാലയാണ് പൊരിച്ചുനൽകിയതെന്ന സത്യം തിരിച്ചറിയുന്നത്.
'ഇത് ശരിക്കും അസ്വസ്ഥതയുണ്ടാക്കുന്നു. നിങ്ങൾക്ക് ഒരു തൂവാല പൊരിച്ചു നൽകിയാൽ എന്തു തോന്നും'- എന്ന അടിക്കുറിപ്പോെട പെരസ് ചിക്കന് പകരം ലഭിച്ച തൂവാലയുടെ ചിത്രവും വിഡിയോയും ഫേസ്ബുക്കിൽ പങ്കുവെച്ചു.
ലക്ഷകണക്കിന് പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. പെരസിന്‍റെ വിഡിയോ വൈറലായതോടെ ജോള്ളിബിക്ക് ഓൺലൈനിൽ തിരിച്ചടി നേരിടാൻ തുടങ്ങി. ഇതോടെ ഔട്ട്ലെറ്റ് മൂന്നുദിവസത്തേക്ക് അടച്ചിടാനും ജോള്ളിബി ഫുഡ് കോർപറേഷൻ തീരുമാനിച്ചു. ഭാവിയിൽ ഇത്തരം നടപടികൾ ആർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഔട്ട്ലെറ്റ് അടച്ചിടുന്നതെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.