പാലക്കാട്: ലോങ്ജംപ് താരം എം. ശ്രീശങ്കർ, ഒളിമ്പിക്സ് സ്വപ്നങ്ങളിലേക്ക് ചുവടുവെച്ച പാലക്കാടുകാരൻ. പിതാവിെൻറ ശിക്ഷണത്തിൽ ഒളിമ്പിക്സ് േയാഗ്യത മാർക്ക് മറികടന്ന ശ്രീശങ്കർ ടോക്യോ ഒളിമ്പിക്സിൽ മെഡലിൽ മുത്തമിടുന്ന സുവർണ നിമിഷങ്ങൾക്ക് കാത്തിരിക്കുകയാണ് കായികലോകം.
കഴിഞ്ഞ മാർച്ചിൽ പട്യാല ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലായിരുന്നു ഒളിമ്പിക്സിലേക്കുള്ള ശ്രീശങ്കറിെൻറ 8.26 മീറ്റർ എന്ന യോഗ്യത മാർക്ക് മറികടന്ന പ്രകടനം. 8.22 മീറ്റർ ആയിരുന്നു ഒളിമ്പിക്സ് യോഗ്യത മാർക്ക്.
അച്ഛൻ മുരളിയും അമ്മ ബിജിമോളും അത്ലറ്റിക്സിൽ ഇന്ത്യയുടെ രാജ്യാന്തര താരങ്ങളായിരുന്നു. 1989ലെ ഇസ്ലാമാബാദ് സാഫ് ഗെയിംസിൽ ട്രിപ്ൾ ജംപിൽ വെള്ളി മെഡൽ ജേതാവായിരുന്നു എസ്. മുരളി. ബിജിമോൾ 1992ൽ ഡൽഹി ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയും 4X 400 മീറ്റർ റിലേയിൽ സ്വർണവും നേടി. അച്ഛെൻറ തണലിൽ കായികരംഗത്ത് പിച്ചവെച്ച ശ്രീ, പിന്നീട് ജംപിങ് പിറ്റുകളിൽ വിസ്മയനേട്ടം കുറിച്ചു. ദേശീയ സ്കൂൾ അത്ലറ്റിക്സിലും ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പുകളിലും റെക്കോഡുകൾ തിരുത്തിയെഴുതി.
2018 ജൂണിൽ ഭുവനേശ്വർ ദേശീയ ഒാപൺ ചാമ്പ്യൻഷിപ്പിൽ 8.20 മീറ്റർ ചാടിയത് 8.19 മീറ്റർ എന്ന അങ്കിത് ശർമയുടെ ദേശീയ റെക്കോഡ് തകർത്താണ്. ഇതോടെയാണ് ദേശീയ കായികതാര പദവിയിലേക്കുള്ള വളർച്ച. 2018ൽ ജപ്പാനിലെ ഗിഫുവിൽ ഏഷ്യൻ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 7.47 മീറ്റർ ചാടി വെങ്കലം സ്വന്തമാക്കി. 2018 മാർച്ചിൽ പട്യാല ഫെഡറേഷൻ കപ്പിൽ 7.99 മീറ്റർ ചാടി കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും അപ്പെൻഡിസൈറ്റിസ് ബാധിതനായതാടെ ഗെയിംസിൽനിന്ന് പിന്മാറി. 2018ല ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ആറാം സ്ഥാനത്ത്. 2018ലെ ഫിൻലൻഡ് ലോക ജൂനിയൻ അത്ലറ്റിക്സ് ഫൈനലിൽ 7.75 മീറ്റർ ചാടി ആറാം സ്ഥാനത്ത് എത്തി.
ലോക അത്ലറ്റിക്സ് ലോങ്ജംപ് റാങ്കിങ്ങിൽ 38ാം സ്ഥാനത്താണ് ശ്രീശങ്കർ. ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പ്രയാണത്തിനിടെ എൻജിനീയറിങ് പഠനം ഉപേക്ഷിക്കേണ്ടിവന്ന ശ്രീശങ്കർ, ഇപ്പോൾ പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ബി.എസ്സി അവസാന വർഷ വിദ്യാർഥിയാണ്. പട്യാലയിലെ ദേശീയ സീനിയർ മീറ്റിന് ശേഷം ഇപ്പോൾ ബംഗളൂരുവിലെ സായ് സെൻററിൽ കോച്ചിങ് ക്യാമ്പിലാണ്. ഇൗമാസം 23നാണ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് ടീം ടോക്യോവിലേക്ക് തിരിക്കുന്നത്. 31നാണ് ശ്രീശങ്കറിെൻറ യോഗ്യത മത്സരം. ആഗസ്റ്റ് രണ്ടിന് ഫൈനൽ നടക്കും. പേഴ്സണൽ കോച്ചായി അച്ഛൻ മുരളിയും ഒളിമ്പിക്സ് ടീമിനോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.