പാരിസ്: 17 വര്‍ഷത്തെ പ്രസിഡന്‍റ് വാസത്തിനൊടുവില്‍ സെപ് ബ്ളാറ്ററുടെ പടിയിറക്കം ഉറപ്പിച്ചതാണെങ്കിലും പ്ളാറ്റീനിക്കെതിരായ വിലക്കില്‍ ഞെട്ടി ഫുട്ബാള്‍ ലോകം. ഫിഫ അടക്കി ഭരിച്ച ബ്ളാറ്ററുടെ പിന്‍ഗാമിയായി മുന്‍ ഫ്രഞ്ച് താരവും യുവേഫ പ്രസിഡന്‍റുമായ മിഷേല്‍ പ്ളാറ്റീനിയെയാണ് ഫുട്ബാള്‍ ലോകം കാത്തുവെച്ചത്. കളിക്കാരനെന്നപോലെ, കളിസംഘാടനത്തിലും മിടുക്ക് തെളിയിച്ച പ്ളാറ്റീനിയെ ഫെബ്രുവരി 26ന് നടക്കുന്ന അസാധാരണ കൗണ്‍സിലില്‍ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കാനുള്ള കരുക്കള്‍ നീക്കുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി. സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് പ്ളാറ്റീനി പുറത്തായതോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം അഞ്ചുപേര്‍ തമ്മിലായി. പ്രിന്‍സ് അലി ബിന്‍ ഹുസൈന്‍, എ.എഫ്.സി പ്രസിഡന്‍റ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം, ജെറോം ഷാംപെയ്ന്‍, ടോക്യോ സെക്സ്വെയ്ല്‍, ജിയാനി ഇന്‍ഫനിറ്റോ എന്നിവരാണ് നിലവിലെ സ്ഥാനാര്‍ഥികള്‍.
പ്ളാറ്റീനിക്കും ബ്ളാറ്റര്‍ക്കുമെതിരായ നടപടി അഴിമതിക്കറപുരണ്ട ഫിഫയെ പുനരുജ്ജീവിപ്പിക്കുമെങ്കിലും, യൂറോപ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷനെയും അടുത്ത ജൂണില്‍ ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പ് ഫുട്ബാളിനെയും ഇത് പ്രതിസന്ധിയിലാക്കും. പുതിയ പ്രസിഡന്‍റിനെകൂടി കണ്ടത്തൊനുള്ള തിടുക്കത്തിലാണ് യുവേഫ ഇപ്പോള്‍. ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും എട്ടു വര്‍ഷത്തേക്കാണ് ഫിഫ എത്തിക്്സ് കമ്മിറ്റി ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.
ജര്‍മന്‍ സുപ്രീംകോടതി അഴിമതിവിരുദ്ധ സെല്ലിലെ മുതിര്‍ന്ന ന്യായാധിപനായിരുന്ന ഹാന്‍സ് യോആഹിം എക്കെര്‍ട്ടാണ് ലോകഫുട്ബാളിലെ തലതൊട്ടപ്പന്മാര്‍ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയത്. ഇരുവര്‍ക്കും ആജീവനാന്ത വിലക്കായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
ഫുട്ബാള്‍ മാനേജ്മെന്‍റില്‍ ലോകത്തെ ഒന്നാംകിടക്കാരാണ് ബ്ളാറ്ററും പ്ളാറ്റീനിയും. 2011 ഫെബ്രുവരിയില്‍ ഫിഫ പ്ളാറ്റീനിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം ഡോളര്‍ കൈമാറ്റം ചെയ്തതാണ് അന്വേഷണവിധേയമാക്കിയത്. ഇന്ത്യന്‍ രൂപയില്‍ 13 കോടിയിലേറെ വരും ഈ തുക. ഫിഫ പ്രസിഡന്‍റായിരുന്ന ബ്ളാറ്ററുടെ ടെക്നിക്കല്‍ അഡൈ്വസറായി 1998-2002 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചതിന് കരാര്‍ പ്രകാരം പ്ളാറ്റീനിക്ക് നല്‍കിയ പ്രതിഫലമായിരുന്നു ഇതെന്നാണ് എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഇരുവരും ഉന്നയിച്ച വാദം.
എന്നാല്‍, കരാര്‍ തെളിയിക്കുന്ന രേഖകളൊന്നും ഇരുവര്‍ക്കും എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കാനായില്ല. 1998 മുതല്‍ ഫിഫ പ്രസിഡന്‍റാണ് സെപ് ബ്ളാറ്റര്‍. എതിര്‍പ്പുകള്‍ ശക്തമായ സാഹചര്യത്തില്‍ പ്രസിഡന്‍റ് സഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് പിന്നാലെ ഒഴിയാനിരിക്കെയാണ് അപമാനിതനായുള്ള പടിയിറക്കം. മൂന്നു തവണ യൂറോപ്യന്‍ ഫുട്ബാളറും ഫ്രഞ്ച് ക്യാപ്റ്റനുമായിരുന്ന പ്ളാറ്റീനി 2007 മുതല്‍ യുവേഫയുടെ പ്രസിഡന്‍റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.