???????????? ????????? ??? ????? ???? ???

രഞ്ജി: നോക്കൗട്ട് പ്രതീക്ഷയില്‍ കേരളം

കോഴിക്കോട്: ഗോവക്കെതിരായ മത്സരത്തില്‍ ഇന്നിങ്സിന് ജയിച്ചുകയറിയ കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ് സിയില്‍നിന്ന് നോക്കൗട്ട് കടമ്പ കടക്കുമോ? സമീപകാലത്തെ ഏറ്റവുംമികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന ടീം ഈ സീസണില്‍ കാഴ്ചവെക്കുന്നതെങ്കിലും ലക്ഷ്യത്തിലത്തൊന്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്. ഗ്രൂപ്പില്‍ മുന്നില്‍നില്‍ക്കുന്ന സൗരാഷ്ട്രയും ഹിമാചല്‍ പ്രദേശുമാണ് അടുത്ത എതിരാളികളെന്നത് ദൗത്യം കൂടുതല്‍ ദുഷ്കരമാക്കും.
എന്നാല്‍, ആദ്യ മത്സരങ്ങളില്‍ ഒപ്പമില്ലാതിരുന്ന ഭാഗ്യവും കണക്കിലെ കളികളും തുണച്ചാല്‍ ഇത്തവണ കേരളം എലൈറ്റ് ടീമുകളില്‍ ഇടം നേടുമെന്നും സ്വന്തംമണ്ണില്‍ കരുത്തരെ നേരിടാന്‍ യുവത്വത്തിന് മുന്‍തൂക്കമുള്ള ഈ ടീം പാകമാണെന്നും കോച്ച് പി. ബാലചന്ദ്രന്‍ മാധ്യമത്തോട് പറഞ്ഞു. യോഗ്യതനേടുക എന്നതിനപ്പുറം ഭാവിയിലേക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കുകയാണ് പ്രഥമ ലക്ഷ്യം. ആ പ്രയാണത്തിനിടയില്‍ നോക്കൗട്ടിലത്തെിയാല്‍ കേരളത്തിന് ഇരട്ടിമധുരമാവുമെന്നും ബാലചന്ദ്രന്‍ തുടര്‍ന്നു. രഞ്ജിയിലെ ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളമിപ്പോള്‍ 19 പോയന്‍റുമായി ഗ്രൂപ്പില്‍ നാലാമതാണ്. 29 പോയന്‍റുമായി സൗരാഷ്ട്ര മുന്നില്‍നില്‍ക്കുമ്പോള്‍ ഹിമാചല്‍ പ്രദേശ് 24 പോയന്‍റുമായി തൊട്ടുപിന്നിലുണ്ട്. ഒരു കളി മാത്രം ബാക്കിയുള്ള സര്‍വിസസാണ് 20 പോയന്‍റുമായി മൂന്നാമത്. 17 പോയന്‍റുമായി അഞ്ചാമത് നില്‍ക്കുന്ന ഝാര്‍ഖണ്ഡിനും കണക്കിലെ കളികളില്‍ പ്രതീക്ഷകളുണ്ട്. രണ്ടു ടീമുകള്‍മാത്രം യോഗ്യതനേടുന്ന ഗ്രൂപ്പില്‍ രണ്ടു കളികളും തോല്‍ക്കാതിരുന്നാല്‍ സൗരാഷ്ട്ര യോഗ്യത നേടും. പിന്നെ അവശേഷിക്കുന്ന  സ്ഥാനത്തിനുവേണ്ടിയാണ് ജീവന്മരണ പോരാട്ടം. മറ്റു മത്സരഫലങ്ങളെ ആശ്രയിച്ച് ഒരു ജയവും മറ്റൊരു ഇന്നിങ്സ് ലീഡ് സമനിലയുമായി യോഗ്യത നേടാനാവുമെന്നാണ് കേരളത്തിന്‍െറ പ്രതീക്ഷ. വ്യാഴാഴ്ചത്തെ ഫോമില്‍ ഈ ടീമിന് അത് സാധ്യമാവുമെന്ന് ഒരു ഇടവേളക്കു ശേഷം പരിശീലകന്‍െറ സ്ഥാനത്ത് തിരിച്ചത്തെിയ മുന്‍ നായകന്‍കൂടിയായ ബാലചന്ദ്രന്‍ പറഞ്ഞു.
ടീം മികച്ച ഒത്തിണക്കം കാട്ടുന്നു. വളരെ കുറഞ്ഞ മത്സരപരിചയമുള്ളവര്‍പോലും പ്രതിഭക്കൊത്ത് കളിക്കുന്നു. റണ്‍വേട്ടയില്‍ രണ്ടാമത് നില്‍ക്കുന്ന രോഹന്‍ പ്രേം ബാറ്റിങ്ങിന്‍െറ നട്ടെല്ലായി വര്‍ത്തിക്കുന്നു. ജഗദീഷും സചിന്‍ ബേബിയും റോബര്‍ട്ടും അവസരത്തിനൊത്തുയര്‍ന്നു.
സഞ്ജുവിന്‍െറ കളിക്ക് നായകന്‍െറ ഭാരം സമ്മര്‍ദമുണ്ടാക്കുന്നില്ളെന്നും നിര്‍ഭാഗ്യകരമായ ചില തീരുമാനങ്ങള്‍ പ്രതികൂലമായതാണ് തുടര്‍ച്ചയായി മികച്ച സ്കോര്‍ വരാത്തതിന് കാരണമെന്നും കോച്ച് ചൂണ്ടിക്കാട്ടുന്നു.
ഈ സീസണില്‍ ഇതുവരെ ബാറ്റ്സ്മാന്മാര്‍ ഏഴു ശതകങ്ങളാണ് കുറിച്ചത്. ബൗളിങ്ങില്‍ സന്ദീപ് വാര്യരും മോനിഷും മികച്ച ഫോമിലാണ്. മോനിഷ് 31ഉം വാര്യര്‍ 24 വിക്കറ്റും വീഴ്ത്തി മുന്‍നിര ബൗളര്‍മാരിലുണ്ട്. ഫാബിദിന്‍െറ ഓള്‍ റൗണ്ട് മികവും വരുന്ന കളികളില്‍ ടീമിനെ തുണക്കും.  സ്വന്തം നാട്ടില്‍ കളിച്ച രണ്ടു മത്സരങ്ങളില്‍ ഒന്നില്‍ ഝാര്‍ഖണ്ഡിനോട് തോറ്റതുമാത്രമാണ് ഈ സീസണിലെ മികവിന് അപവാദമായത്.
ത്രിപുരക്കെതിരെ മഴ നഷ്ടപ്പെടുത്തിയ 70 ഓവര്‍  ജയ സാധ്യതകള്‍ക്ക് വിലങ്ങുതടിയായി. അതേ സമയം, നാട്ടിനുപുറത്ത് കളിച്ച നാലിലൊരെണ്ണം ബോണസ് പോയന്‍റുമായി ഇന്നിങ്സിന് ജയിച്ചപ്പോള്‍ മറ്റു  മൂന്ന് മത്സരങ്ങളിലും ഒന്നാം ഇന്നിങ്സ് ലീഡുമായാണ് സമനില പിടിച്ചത്. ഹൈദരാബാദിനെതിരെ കൈയിലത്തെിയ വിജയമാണ് വെളിച്ചക്കുറവ് കവര്‍ന്നതെന്ന് ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പെരിന്തല്‍മണ്ണയില്‍ ഈ മാസം 25നും അടുത്തമാസം ഒന്നിനും നടക്കുന്ന മത്സരങ്ങളില്‍ ഫലം പ്രതീക്ഷിക്കാമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. സമീപകാലത്തെ രീതികളില്‍നിന്ന് വ്യത്യസ്തമായി ഇതരസംസ്ഥാന കളിക്കാരെയും പരിശീലകരെയും വേണ്ടെന്നുവെച്ച തീരുമാനത്തെ ന്യായീകരിക്കുന്നതാണ് കേരളത്തിന്‍െറ പ്രകടനം. ഗോവക്കെതിരായ വിജയംനല്‍കുന്ന ആത്മവിശ്വാസവുമായാണ് സഞ്ജുവും കൂട്ടരും സ്വന്തംമണ്ണില്‍ ഇനി പോരിനിറങ്ങുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.