റിയോ ഡെ ജനീറോ: ഒളിമ്പിക് ട്രാക്കില്‍ ഇന്ത്യന്‍ പുരുഷ-വനിതാ റിലേ ടീമുകള്‍ തീര്‍ത്തും നിരാശപ്പെടുത്തി. വനിതകളില്‍ മൊത്തം 16 ടീമുകളില്‍ 13ാമതായപ്പോള്‍ പുരുഷന്മാര്‍ അയോഗ്യരാക്കപ്പെട്ടു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നടന്ന 4x400 മീ. വനിതാ റിലേ ഹീറ്റ്സില്‍ എട്ടു ടീമുകളില്‍ ഏഴാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഒളിമ്പിക്സിന് യോഗ്യത നേടിയ സമയത്തിനടുത്തത്തൊനും നിര്‍മല, ടിന്‍റു ലൂക്ക, പൂവമ്മ, അനില്‍ഡ തോമസ് എന്നിവരടങ്ങിയ ടീമിന് സാധിച്ചില്ല. എടുത്ത സമയം മൂന്നു മിനിറ്റ് 29.53 സെക്കന്‍ഡ്.
ഇക്കഴിഞ്ഞ ജൂലൈയില്‍ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ 3:27.88 മിനിറ്റ് സമയവുമായി 12ാം സ്ഥാനത്തേക്കുയര്‍ന്നാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ഒന്നാം ട്രാക്കില്‍ ഓടിയ ടീം അവസാന ലാപ് വരെയും ഏറ്റവും അവസാനമായിരുന്നു. അവസാന ലാപ്പില്‍ അനില്‍ഡ ക്യൂബക്കാരിയെ പിന്നിലാക്കി ഏഴാം സ്ഥാനത്തേക്ക് കയറി.
പുരുഷ ടീം 3:02.21 സമയത്തില്‍ തങ്ങളുടെ ഹീറ്റ്സില്‍ ഏഴാമതായി ഫിനിഷ് ചെയ്തെങ്കിലും ബാറ്റണ്‍ കൈമാറിയതിലെ പിഴവിന് പിന്നീട് അയോഗ്യരാക്കപ്പെട്ടു. മലയാളികളായ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ് എന്നിവര്‍ക്കൊപ്പം എ. ധരുണും ആരോക്യ രാജീവുമാണ് ഓടിയത്. രണ്ടാമതോടിയ അനസ് മൂന്നാമനായ ധരുണിന് നിശ്ചിത സ്ഥലത്തിനും മുമ്പേ ബാറ്റണ്‍ കൈമാറിയതാണ് അയോഗ്യതക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.