ഇവര്‍ നാളെയുടെ താരങ്ങള്‍

നാഗ്ജി കപ്പ് യുക്രെയ്നിലേക്ക് കടന്നതല്ല കാര്യം. നാളെയുടെ താരങ്ങളുടെ ചിലമിന്നലാട്ടങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ ഗ്രൗണ്ടില്‍ കണ്ടുവെന്നതാണ് ഈ ടൂര്‍ണമെന്‍റിന്‍െറ ശേഷിപ്പുകള്‍. അവരില്‍ ചിലര്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമുകളില്‍ കണ്ടാലും അദ്ഭുതപ്പെടേണ്ട.വ്ളാഡിസ്ളാവ് കൊഷര്‍ജിന്‍ (നിപ്രൊ എഫ്.സി): യുക്രെയ്നിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ് ഈ 19കാരന്‍. അണ്ടര്‍ 19 ദേശീയ ടീം അംഗം. നാഗ്ജിയില്‍ രണ്ടു ഗോളുകള്‍ നേടിയ താരത്തിന്‍െറ മിടുക്കായിരുന്നു നിപ്രൊയുടെ കിരീടനേട്ടം.ഒലക്സാണ്ടര്‍ സ്വറ്റോക് (നിപ്രൊ എഫ്.സി): സീനിയര്‍ ടീമംഗംകൂടിയാണ് ഈ 21കാരന്‍. വരും വര്‍ഷങ്ങളിലെ ദേശീയ ടീമിലും പ്രതിരോധനിരയിലെ ഉരുക്കുകോട്ടയാവും.

ജൊവൊ പെഡ്രോ (അത്ലറ്റികോ പരാനെന്‍സ്): ബ്രസീലിയന്‍ ടീമിലെ പത്താം നമ്പറുകാരന്‍. പ്ളേമേക്കറുടെ റോളിലായിരുന്നു പെഡ്രോയുടെ സാന്നിധ്യം.
 യാഗോ സെസര്‍ ഡിസില്‍വ: നാഗ്ജിയില്‍ രണ്ടു ഗോളുകള്‍. വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളില്‍ മിടുക്കന്‍. ഫൈനലില്‍ 16ാം നമ്പറുകാരായ യാഗോയെ പൂട്ടിയ നിപ്രൊയുടെ പ്ളാനായിരുന്നു ബ്രസീലിനെ തകര്‍ത്തത്.അലക്സ് യാകുബിയാക് (വാറ്റ്ഫോഡ് എഫ്.സി): ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീമിന്‍െറ പുതിയ താരമാണ് ഈ സ്കോട്ട്ലന്‍ഡുകാരന്‍. ഇംഗ്ളീഷ് ലീഗില്‍ വരുംവര്‍ഷങ്ങളിലെ താരം.

കയോ ഫെര്‍ണാണ്ടോ (പരാനെന്‍സ്): ടൂര്‍ണമെന്‍റിന്‍െറ മികച്ചതാരമായിരുന്നു 20കാരന്‍. മധ്യനിരയിലെ നിര്‍ണായക സാന്നിധ്യം.നിപ്രൊയുടെ യൂറി വകുല്‍കോ, വാറ്റ്ഫോഡിന്‍െറ ഷോണ്‍ മുറെ, അര്‍ജന്‍റീനയുടെ മൗറോ മോര്‍ട്ടിസ്, വോളിന്‍ ലുറ്റ്സ്കിന്‍െറ റെദ്വാന്‍ മെമഷേവ്, മ്യൂണിക് 1860യുടെ ഫാബിയന്‍ ഹ്യൂസ്ലെര്‍, മൈകല്‍ കൊകോസിന്‍സ്കി തുടങ്ങിയവരും കോഴിക്കോട് കണ്ട മികച്ച താരങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.