യൂറോപ്പിൽ മാറ്റത്തിന്‍െറ പുതുവര്‍ഷം

ഇംഗ്ളണ്ടില്‍ പുതു പ്രതീക്ഷയേകുന്ന പുതുവര്‍ഷം, സ്പെയിനില്‍ വരള്‍ച്ചയും. യൂറോപ്യന്‍ ക്ളബ് ഫുട്ബാളില്‍ 2016ല്‍ ആദ്യം കോര്‍ട്ടുണര്‍ന്ന ഇംഗ്ളണ്ടിലും സ്പെയിനിലും കളിമൈതാനത്ത് മാറ്റത്തിന്‍െറ കാറ്റുവീശുന്നു. ഹൊസെ മൗറീന്യോയുടെ പടിയിറക്കത്തിനുപിന്നാലെ ഉണര്‍ന്ന ചെല്‍സിയും ലൂയി വാന്‍ഗാലിന്‍െറ ഭാവിസംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്കിടെ ജയിച്ചുതുടങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇംഗ്ളണ്ടിലെ പുതുവര്‍ഷം ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍േറതാക്കി മാറ്റുന്നു. ചാമ്പ്യന്‍ പടയുടെ പുതിയ പരിശീലകന്‍ ഗസ് ഹിഡിങ്കിന് ആദ്യജയമാണ് ഞായറാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരെ (3-0) പിറന്നത്. 
‘എന്‍െറ കളിക്കാര്‍ എന്നെ വഞ്ചിക്കുകയാണ്’ - ഡിസംബര്‍ 15ന് ലെസ്റ്റര്‍ സിറ്റിയോട് 2-1ന് തോറ്റശേഷം മൗറീന്യോയുടെ അവസാന നിലവിളി ശരിവെക്കുന്നതാവുന്നു ചാമ്പ്യന്‍ ടീമിന്‍െറ തുടര്‍ന്നുള്ള പ്രകടനങ്ങള്‍. മൗറീന്യോ പുറത്തായതിനുപിന്നാലെ സണ്ടര്‍ലന്‍ഡിനെ 3-1ന് തോല്‍പിച്ചവര്‍, വാറ്റ്ഫോഡിനോടും (2-2), മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടും (0-0) ഒപ്പത്തിനൊപ്പം നിന്നു. ഞായറാഴ്ച രാത്രിയില്‍ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത മൂന്നുഗോളിന് തകര്‍ത്തതോടെ ശരീരഭാഷയിലും പന്തടക്കത്തിലും ചെല്‍സി പഴയ ചെല്‍സിയായി. ജയത്തോടെ ഒരു സ്ഥാനം കയറി 14ലത്തെി.  വരാനിരിക്കുന്ന മത്സരങ്ങളില്‍ വെസ്റ്റ്ബ്രോം, എവര്‍ട്ടന്‍, ആഴ്സനല്‍, വാറ്റ്ഫോഡ് എന്നിവരാണ് എതിരാളികള്‍. ആഞ്ഞുപിടിച്ചാല്‍ ഹിഡിങ്കിന്‍െറ കുട്ടികള്‍ക്ക് പ്രയാണം തുടരാം. 
വാന്‍ഗാലിന്‍െറ കസേരക്ക് ഉറപ്പുകൂടിയതിനൊപ്പം വെയ്ന്‍ റൂണിയുടെ ബൂട്ടുകള്‍ ഗോളടിച്ചുതുടങ്ങിയെന്നും മാഞ്ചസ്റ്ററിന്‍െറ ജയം അടിവരയിടുന്നു. സീസണില്‍ 16 കളിയില്‍ മൂന്നു ഗോളുകള്‍ മാത്രമാണ് റൂണി നേടിയത്. 
പോയന്‍റ് നില
ടീം, കളി, ജയം, സമനില, തോല്‍വി, പോയന്‍റ്
ആഴ്സനല്‍ 20-13-3-4-42
ലെസ്റ്റര്‍ സിറ്റി 20-11-7-2-40
മാഞ്ചസ്റ്റര്‍ സിറ്റി 20-12-3-5-39
ടോട്ടന്‍ഹാം 20-9-9-2-36
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 20-9-6-5-33

അത്ലറ്റികോ നമ്പര്‍ വണ്‍
ബാഴ്സലോണയുടെയും റയല്‍ മഡ്രിഡിന്‍െറയും സമനില അവസരമാക്കിമാറ്റി സ്പെയിനില്‍ അത്ലറ്റികോ മഡ്രിഡ് ഒന്നാം സ്ഥാനത്ത്. ബാഴ്സലോണയെ എസ്പാന്യോളും (0-0), റയലിനെ വലന്‍സിയയും (2-2)  സമനിലയില്‍ തളച്ചപ്പോള്‍ ലെവാന്‍െറയെ 1-0ത്തിന് തോല്‍പിച്ച അത്ലറ്റികോ മഡ്രിഡ് ലാ ലിഗ പോയന്‍റ് പട്ടികയില്‍ ഒന്നാമതായി. സീസണില്‍ മൂന്നാംതവണയാണ് ബാഴ്സലോണ ഒന്നാം സ്ഥാനം കൈവിടുന്നത്. സ്ഥിരവൈരികളായ റയല്‍ മഡ്രിഡ് നാലു പോയന്‍റ് വ്യത്യാസത്തില്‍ മൂന്നാമതായപ്പോള്‍ അത്ലറ്റികോ മഡ്രിഡാണ് തങ്ങളുടെ വെല്ലുവിളിയെന്ന് കോച്ച് ലൂയി എന്‍റിക് വ്യക്തമാക്കുന്നു. വലന്‍സിയക്കെതിരെ രണ്ടുതവണ ലീഡ് നേടിയ ശേഷമായിരുന്നു റയല്‍ സമനില വഴങ്ങിയത്. 
പോയന്‍റ് നില
ടീം, കളി, ജയം, സമനില, തോല്‍വി, പോയന്‍റ്
അത്ലറ്റികോ മഡ്രിഡ് 18-13-2-3-41
ബാഴ്സലോണ 17-12-3-2-39
റയല്‍ മഡ്രിഡ് 18-11-4-3-37
വിയ്യാ റയല്‍ 18-11-3-4-36
സെല്‍റ്റ വിഗോ 18-9-4-5-31

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.