ചൈനക്കും ജപ്പാനും ജകാർത്ത ഏഷ്യൻ ഗെയിംസ്, ടോക്യോ ഒളിമ്പിക്സിെൻറ ഡ്രസ് റിഹേഴ്സ ലായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ ഒളിമ്പിക്സ് നിലവാരത്തിലേക്കുയർന്നോ? ഏഷ്യൻ ഗെയിംസിന് ജകാർത്തയിലിറങ്ങുേമ്പാൾ ചൈനക്കും ജപ്പാനുമെല്ലാം കണ്ണ് രണ്ടുവർഷത്തിനപ്പുറം കാത്തിരിക്കുന്ന ടോക്യോ ഒളിമ്പിക്സിലേക്കായിരുന്നു. 12 വർഷത്തിനുശേഷം ഏഷ്യ വേദിയാവുന്ന ഒളിമ്പിക്സിനെ വൻകരയുടെ സ്വന്തം പോരിടമാക്കാൻ പദ്ധതിയൊരുക്കി ഇന്തോനേഷ്യൻ മണ്ണിലിറങ്ങിയ ചൈനയും ജപ്പാനും കൊറിയയുമെല്ലാം ഉന്നംപിഴക്കാതെതന്നെ ഫിനിഷ് ചെയ്തു.
അക്വാട്ടിക്സ്, ജിംനാസ്റ്റിക്സ്, ടി.ടി തുടങ്ങിയ സ്പെഷലൈസ്ഡ് ഇനങ്ങളിൽ ശ്രദ്ധനൽകിയ അവർ വിജയവും നേടി. കഴിഞ്ഞ 20 വർഷത്തിനിടയിൽ ചൈനയുടെ സ്വർണവേട്ട കുറഞ്ഞപ്പോൾ, അതെല്ലാം പിടിച്ചടക്കിയത് ജപ്പാനായിരുന്നു. ചൈനക്കാർ 132 സ്വർണവുമായി വൻകരയുടെ കിരീടമണിഞ്ഞു. 75 സ്വർണവുമായി രണ്ടാമതെത്തിയ ജപ്പാൻ 44 വർഷത്തിനിടയിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് ജകാർത്തയിൽ കാഴ്ചവെച്ചത്. 2020 ടോക്യോവിൽ അമേരിക്കക്കും ചൈനക്കും വെല്ലുവിളിയാകാൻ ജപ്പാൻ മുൻനിരയിലുണ്ടാവുമെന്ന് ഇൗ ഏഷ്യൻ ഗെയിംസ് സാക്ഷ്യം പറയുന്നു. ‘‘ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമാണിത്. ഏഷ്യൻ ഗെയിംസിലെ 75 സ്വർണമെന്നാൽ, ഒളിമ്പിക്സിലെ 30 സ്വർണമെന്ന് അർഥമില്ല. നേട്ടത്തിലും അമിത ആത്മവിശ്വാസമില്ല. അതാണ് ഞങ്ങളുടെ ആദ്യ ശത്രു’’ -ജപ്പാൻ സംഘത്തലവൻ യാസുഹിരോ യമാഷിതയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ഇന്ത്യൻ ടോക്യോ പ്രതീക്ഷ
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും മികച്ച മെഡൽവേട്ടയുമായി മടങ്ങിയെത്തുന്ന ഇന്ത്യക്കും സ്വപ്നസുന്ദരമാണ് ജകാർത്ത. 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമായി 69 മെഡലുകൾ ടോക്യോവിലേക്കുള്ള ആത്മവിശ്വാസമാവും. പക്ഷേ, ജകാർത്തയിലെ മെഡലുകളുടെ ഇഴകീറിയാൽ ഇന്ത്യൻ ടോക്യോ സ്വപ്നങ്ങൾക്ക് അത്ര നിറമില്ല. ചൈനയും ജപ്പാനുമെല്ലാം ടി.ടി, സ്ക്വാഷ്, നീന്തൽ തുടങ്ങിയ പ്രധാന ഇനങ്ങളിൽ മെഡൽ വാരിയപ്പോഴും അവരുടെ ഒന്നാം നിര ടീമിനെ ജകാർത്തയിലേക്ക് അയച്ചിരുന്നില്ല. എന്നാൽ, ഇന്ത്യയിൽനിന്നുള്ളവരാവെട്ട ഒാരോ ഇനത്തിലെയും മുൻനിരക്കാരും. അവരിൽ വലിയൊരു പങ്ക് വെറുംകൈയോടെ മടങ്ങിയപ്പോഴാണ് ടോക്യോ സ്വപ്നം ഏറെ അകലെയെന്ന് തെളിയുന്നത്.
അത്ലറ്റിക്സ്
അത്ലറ്റിക്സും ഷൂട്ടിങ് റേഞ്ചുമാണ് ജകാർത്തയിൽ ഇന്ത്യക്ക് അഭിമാനമായത്. നേടിയ സ്വർണത്തിെൻറ 60 ശതമാനവും ഇവ രണ്ടും സംഭാവന ചെയ്തു (9 സ്വർണം). കൃത്യമായി പറഞ്ഞാൽ അത്ലറ്റിക്സിെൻറ സംഭാവന 46.6 ശതമാനം. ട്രാക്കിലും ഫീൽഡിലുമായി അത്ലറ്റിക്സ് ഒളിമ്പിക്സ് നിലവാരം കാത്തുസൂക്ഷിച്ചപ്പോൾ ജകാർത്തയിൽ പൊൻവാരിയ നീരജും ജിൻസൺ ജോൺസനും ഹിമദാസും അർപിന്ദറുമെല്ലാം ടോക്യോവിലേക്കുള്ള ഇന്ത്യൻ നീക്കിയിരിപ്പാണ്.
റേഞ്ചിന് യുവത്വം
ഷൂട്ടിങ്ങിൽ രണ്ടു സ്വർണമാണ് പിറന്നതെങ്കിലും ടീമിൽനിന്നും പ്രതീക്ഷകളുണ്ട്. ഏഷ്യൻ ഗെയിംസിൽ മത്സരിച്ച ഇന്ത്യൻ സംഘത്തിെൻറ ശരാശരി പ്രായം 25 ആണ്. 16കാരനായ സൗരഭ് ചൗധരിയും 19കാരനായ ലക്ഷ്യ ഷിയോറനും വെള്ളി നേടിയ 15കാരൻ ഷർദുൽ വിഹാനുമുൾപ്പെടെയുള്ളവർ ഒളിമ്പിക്സിലേക്കുള്ള കാത്തുവെപ്പാണ്. 16കാരി മനു ഭാകർ മെഡൽപട്ടികയിലെത്തിയില്ലെങ്കിലും ലോകകപ്പിൽ സ്വർണമണിഞ്ഞ് റെക്കോഡ് കുറിച്ച താരം മികച്ച ഫോമിലാണ്.
റിങ്ങും ഗോദയും മങ്ങി
രണ്ടു സ്വർണം പിറന്നെങ്കിലും ഒളിമ്പിക്സ് മുന്നിൽകണ്ട് ഗുസ്തി ഗോദ മികവിലേക്കുയർന്നില്ല. രണ്ടു വട്ടം ഒളിമ്പിക്സ് മെഡലണിഞ്ഞ സുശീൽ കുമാർ ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും പരാജയമായി ആദ്യ റൗണ്ടിൽ പുറത്ത്. ബജ്റങ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവരുടെ സ്വർണനേട്ടം മാത്രമാണ് രാജ്യത്തിന് അഭിമാനമായത്. സീനിയർ താരങ്ങളെ മാറ്റിനിർത്തി ലോകകപ്പും ഒളിമ്പിക്സും മുന്നിൽകണ്ട് യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ഗോദ. ബോക്സിങ് റിങ് തീർത്തും നിരാശയായി. 10 അംഗ സംഘം മടങ്ങിയത് അമിത് പാൻഗാലിെൻറ ഒരു സ്വർണം ഉൾപ്പെടെ രണ്ടു മെഡലുകൾ മാത്രമായി. എട്ടുപേർ സെമിപോലും കാണാതെ വീണുപോയി. ഇഞ്ചിയോണിൽ അഞ്ചും ഗ്വാങ്ചോവിൽ ഒമ്പതും മെഡലുകളണിഞ്ഞവരാണ് ജകാർത്തയിൽ നിരാശപ്പെടുത്തിയത്.
ഹോക്കി ട്രാജഡി
വൻകരയുടെ സ്വർണം നിലനിർത്താനാവാതെ പോയവരിൽനിന്നും ഒളിമ്പിക്സ് മെഡൽ പ്രതീക്ഷിക്കുന്നതെങ്ങനെ. പൂൾ മത്സരങ്ങളിൽ ഗോളടിച്ചു കൂട്ടിയിട്ടും നിർണായക ഘട്ടത്തിൽ വീഴ്ചകൾ ആവർത്തിക്കുന്നത് ഇന്ത്യൻ പുരുഷ ഹോക്കിയെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നു.
***
2014 സോചി വിൻറർ ഒളിമ്പിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ചൈനീസ് സംഘത്തോട് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ വാക്കുകൾ ഇങ്ങനെയായിരുന്നു:‘‘നേടുന്ന മെഡലുകളുടെ എണ്ണത്തിൽ മാത്രമല്ല അത്ലറ്റിെൻറ വിജയം. പ്രകടനം നിലനിർത്തി മുന്നേറുന്നതും പരിമിതികളെ അതിജയിക്കുന്നതും വിജയമാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.