ടോക്യോ: കോവിഡ്-19 വൈറസ് മഹാമാരിയായി മാറിയതോടെ 1940 ആവർത്തിക്കുമോ എന്ന ഭീതിയിലാ ണ് ടോേക്യായും ജപ്പാനും. ഏഷ്യ ആതിഥ്യം വഹിക്കുന്ന ആദ്യത്തെ ഒളിമ്പിക്സിനായി ജപ്പാൻ ഒ രുക്കം തുടങ്ങി പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന വിധിയാണ് 1940ലുണ്ടായത്. 2020 ഒളിമ്പി ക്സും സമാന വിധിയിലേക്കാണ് പോകുന്നത്. 80 വർഷം മുമ്പ് യുദ്ധമാണെങ്കിൽ ഇപ്പോൾ മഹാമാ രിയാണെന്നതാണ് വ്യത്യാസം.
രണ്ടു തവണയും അയൽരാജ്യമായ ചൈന ഘടകമായി മാറി. ചൈനീസ് പ ്രവിശ്യയായ മഞ്ചൂറിയ പ്രവിശ്യയിൽ ജപ്പാെൻറ അധിനിവേശവും യുദ്ധഭ്രമവും ആയിരുന്നു ഏ ഷ്യയിലെ ആദ്യ ഒളിമ്പിക്സിെൻറ വിധി നിർണയിച്ചത്. ഇത്തവണ ചൈനയിലെ വൂഹാനിൽ ആദ്യമായി കണ്ടെത്തുകയും മഹാമാരിയായി മാറുകയും ചെയ്ത കോവിഡ്-19 വൈറസാണ് വില്ലനാകുന്നത്.
1940ല ും 2020ലും പ്രകൃതിദുരന്തങ്ങളെ അതിജീവിച്ചതിെൻറ ഓർമയിലാണ് ജപ്പാൻ ഒളിമ്പിക്സിന് തയാറെടുത്തത്. 1923ൽ ഒരു ലക്ഷത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിലും സൂനാമിയിലുംനിന്ന് രാജ്യം കരകയറിയതും ശക്തിയും ലോകത്തെ കാണിക്കാനായിരുന്നു ജപ്പാെൻറ ശ്രമം. ഇത്തവണ മൂന്നു വലിയ ദുരന്തങ്ങെള മറികടന്നതിെൻറ ഓർമയായിരുന്നു ജപ്പാന് ഒളിമ്പിക്സ്. 2011ലെ ഭൂകമ്പം, സൂനാമി, ആണവ ചോർച്ച എന്നിവ രാജ്യം എങ്ങനെ അതിജീവിെച്ചന്നത് ലോകത്തെ കാട്ടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം.
യുദ്ധം വഴിതെറ്റിച്ച 1940
1940 ഒളിമ്പിക്സിനുള്ള ഒരുക്കമെല്ലാം അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് ടോക്യോയിൽ നിന്ന് ഹെൽസിങ്കിയിലേക്ക് മാറ്റിയത്. ഒളിമ്പിക്സ് ഷെഡ്യൂൾ തയാറാക്കുകയും പോസ്റ്ററുകൾ അച്ചടിക്കുകയും 1940 സെപ്റ്റംബർ 21ന് പ്രൗഢഗംഭീര ഉദ്ഘാടന ചടങ്ങിനും തീരുമാനമായപ്പോഴാണ് മാറ്റം. ജപ്പാെൻറ അധിനിവേശവും മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കു മേലുള്ള സൈനിക ആക്രമണവും ആയപ്പോൾ 1940 ഒളിമ്പിക്സ് സംശയത്തിലായി. ബ്രിട്ടനും അമേരിക്കയും അടക്കം ജപ്പാനെതിരെ രംഗത്ത് വന്നു.
മഞ്ചൂറിയ അധിനിവേശം അംഗീകരിക്കാതിരുന്നതോടെ ജപ്പാൻ ലീഗ് ഓഫ് േനഷൻസും വിട്ടു. 1938 ജൂലൈ ആയപ്പോേഴക്കും ടോക്യോയെ ഞെട്ടിച്ച് ആ പ്രഖ്യാപനവും വന്നു. ഒളിമ്പിക്സ് ഫിൻലൻഡിലെ ഹെൽസിങ്കിയിലേക്ക് മാറ്റി. യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ ഏറെ വേദനയോടെയാണെങ്കിലും ജപ്പാന് ആ തീരുമാനം അംഗീകരിക്കേണ്ടി വന്നു. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതിനെ തുടർന്ന് െഹൽസിങ്കി ഒളിമ്പിക്സും ഉപേക്ഷിക്കേണ്ടി വന്നു. രണ്ടാം ലോക യുദ്ധത്തെ തുടർന്ന് നിർത്തിവെച്ച ഒളിമ്പിക്സിന് പിന്നീട് 1948ൽ ലണ്ടനിലാണ് തിരിതെളിഞ്ഞത്. 1964ൽ ടോക്യോതന്നെ ഏഷ്യയിലെ ആദ്യ ഒളിമ്പിക്സിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.
2020: കോവിഡ് കൺഫ്യൂഷൻ
2020ലും സമാന വിധിയിലേക്കാണ് ടോക്യോ പോകുന്നതെന്നാണ് സൂചനകൾ. ഇത്തവണ പ്രമുഖ രാജ്യങ്ങളുടെ ബഹിഷ്കരണ ഭീഷണിയൊന്നും ഇല്ലെങ്കിലും കോവിഡ് മഹാമാരിയായി മാറിയതോടെ ഒളിമ്പിക്സ് നീട്ടിവെക്കേണ്ട അവസ്ഥയാണ്. സ്റ്റേഡിയങ്ങളെല്ലാം നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു. കോടിക്കണക്കിന് ഡോളറാണ് ഒളിമ്പിക്സ് ഒരുക്കത്തിനായി ചെലവഴിച്ചത്. എന്നാൽ, യോഗ്യത മത്സരങ്ങളൊന്നും പൂർത്തിയാക്കാനായിട്ടില്ല.
കോവിഡ് നിയന്ത്രണ വിധേയമായാലും കായികതാരങ്ങൾ അടക്കം രോഗത്തിെൻറ പിടിയിലായതിനാൽ യോഗ്യത മത്സരങ്ങൾ പൂർത്തിയാക്കി ഒളിമ്പിക്സ് നടത്താൻ സാധിക്കില്ലെന്നാണ് കായികലോകം നൽകുന്ന സൂചന. 2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പതു വരെയുള്ള ഒളിമ്പിക്സ് നീട്ടിവെക്കേണ്ടി വന്നാൽ ടോക്യോയുടെ നിർഭാഗ്യം എന്ന് കായികലോകം പറയും. ഒപ്പം ജപ്പാന് ദശലക്ഷക്കണക്കിന് ഡോളറിെൻറ നഷ്ടവുമുണ്ടാകും. അതേസമയം, 1940ലെപോലെ മേള നഷ്ടപ്പെടില്ലെന്നത് മാത്രമാണ് പ്രതീക്ഷ.
ഒളിമ്പിക്സ്: ഉടൻ തീരുമാനമില്ല- ഐ.ഒ.സി
േലാസന്നെ: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ 2020 ടോക്യോ ഒളിമ്പിക്സ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കേണ്ട ആവശ്യമില്ലെന്ന് ഇൻറർനാഷനൽ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി). ഒളിമ്പിക്സിന് നാലു മാസം ബാക്കിയിരിക്കെ കടുത്ത തീരുമാനങ്ങൾ ഇപ്പോൾ കൈക്കൊള്ളേണ്ട ആവശ്യമില്ല.ടോക്യോ ഒളിമ്പിക്സിനോട് പൂർണമായും പ്രതിജ്ഞാബദ്ധമായാണ് ഐ.ഒ.സി പ്രവർത്തനം. ഈ സമയങ്ങളിൽ ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുകയെന്നും ഐ.ഒ.സി എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിനു ശേഷം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. യൂറോകപ്പും കോപ അമേരിക്കയും ഒരു വർഷം നീട്ടിയ സാഹചര്യത്തിലാണ് ഐ.ഒ.സി വാർത്തക്കുറിപ്പ് പുറത്തിറക്കിയത്. കായിക താരങ്ങളെല്ലാം തങ്ങൾക്ക് കഴിയും വിധം ഒളിമ്പിക്സിനായി തയാറെടുപ്പ് നടത്തണം. ഒളിമ്പിക്സിനുള്ള 57 ശതമാനം കായിക താരങ്ങളും ഇതിനകം യോഗ്യത നേടി. കോവിഡിെൻറ പശ്ചാത്തലത്തിൽ യോഗ്യത മത്സരങ്ങൾ മാറ്റിയതിനാൽ ബാക്കി 43 ശതമാനം പേരുടെ വിഷയത്തിൽ അന്താരാഷ്ട്ര അസോസിയേഷനുകളുമായി ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്നും ഐ.ഒ.സി അറിയിച്ചു.
ഒളിമ്പിക്സ് നീട്ടുമെന്ന സൂചനയുമായി ജപ്പാൻ പ്രധാനമന്ത്രി
ടോക്യോ: 2020 ടോക്യോ ഒളിമ്പിക്സ് നീട്ടിവെക്കുമെന്ന സൂചനയുമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ജി-7 രാജ്യത്തലവൻമാരുടെ ഓൺലൈൻ ഉച്ചകോടിക്കുശേഷമാണ് ഒളിമ്പിക്സും പാരാലിമ്പിക്സും മാറ്റിവെക്കേണ്ടി വരുമെന്ന സൂചന നൽകിയത്. ആബെയും ജപ്പാൻ മന്ത്രിസഭയും ടോക്യോ ഗവർണറും സംഘാടകരും ഒളിമ്പിക്സ് മാറ്റിവെക്കില്ലെന്നാണ് ഇതുവരെ പ്രഖ്യാപിച്ചുകൊണ്ടിരുന്നത്.
ചൊവ്വാഴ്ചയാണ് ഷിൻസോ ആബെ നിലപാടിൽ മാറ്റം വരുത്തിയത്. ‘കൊറോണ വൈറസിെന മനുഷ്യ വംശം കീഴടക്കുന്നതിെൻറ തെളിവായി ഒളിമ്പിക്സും പാരാലിമ്പിക്സും മികച്ചരീതിയിൽ നടത്താൻ ഉേദ്ദശിക്കുന്നു. ജി- 7 രാഷ്ട്ര നേതാക്കളുടെ പിന്തുണ നേടി’ ആബെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജപ്പാനിൽ അടുത്തിടെ നടന്ന സർവേയിൽ മൂന്നിൽ രണ്ട് പേരും കോവിഡിെൻറ പശ്ചാത്തലത്തിൽ ഒളിമ്പിക്സ് നീട്ടിവെക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നീട്ടുമെന്ന സൂചന ജപ്പാൻ പ്രധാനമന്ത്രി നൽകിയത്. അതേസമയം, നീട്ടിവെക്കുമെന്ന കൃത്യമായ മറുപടിയും നൽകിയില്ല. അതേസമയം, ആബെയുടെ പരാമർശം തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നുവെന്നും നീട്ടിവെക്കില്ലെന്നും ഒളിമ്പിക്സ് മന്ത്രി സീക്കോ ഹാഷിമോട്ടോ പറഞ്ഞു. ജപ്പാനിെൻറ ഒരുക്കങ്ങളിൽ മാറ്റമൊന്നുമില്ലെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.