ലണ്ടൻ: ‘മാഡ് മാർച്ച്’ എന്നാണ് കോവിഡ് ദുരന്തം വിതച്ച മാർച്ച് മാസത്തെ ലോകം വിളിക് കുന്നത്. ഡിസംബർ-ജനുവരിയിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടെങ്കിലും യൂറോപ്പിനെ ബാധി ച്ച ഫെബ്രുവരി-മാർച്ച് മാസത്തോടെയാണ് ലോകാം ഭ്രാന്തമായ അവസ്ഥയിലാവുന്നത്. മരണഭീ തി പരത്തി കോവിഡ് പടരുേമ്പാൾ ലോകമെങ്ങും കളിമുറ്റങ്ങൾക്ക് താഴ്വീണൂ. ശതകോടി കൾ മാറിമറിയുന്ന യൂറോപ്പും, ഏഷ്യയും അമേരിക്കയുമെല്ലാം നിശ്ചലമായി.
കളി മുടങ്ങി, സ ്റ്റേഡിയങ്ങൾ അടച്ച്, ടൂർണമെൻറുകൾ റദ്ദാക്കിയതോടെ ഇന്നുവരെ േനരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കായിക ലോകം. രോഗബാധ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല എന്നതിനാൽ കളിക്കളങ്ങൾ എന്നുണരുമെന്നതിലും നിശ്ചയമില്ല. അതുകൊണ്ടുതന്നെ നഷ്ട കണക്കുകളും പുറത്തുവരുന്നതിലും ഏറെയാണത്രേ.
കായിക ലോകത്തെ 1,60,000 കോടി ഡോളറെങ്കിലും നഷ്ടമായതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കായിക താരങ്ങൾ, ക്ലബുകൾ, സംഘാടനകൾ, സ്ഥാപനങ്ങൾ, ടെലിവിഷൻ ചാനലുകൾ തുടങ്ങിയവർക്കാണ് ഈ നഷ്ടം.
ഉദാഹരണം: ലെബ്രോൺ
എൻ.ബി.എ താരം ലെബ്രോൺ ജെയിംസിന് ഒരു കളി മുടങ്ങിയാലുള്ള നഷ്ടം നാല് ലക്ഷം ഡോളർ (മൂന്നു കോടി രൂപ). ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലെബ്രോണിന് ഈ നഷ്ടം ജീവിതത്തെ ബാധിക്കില്ല. പക്ഷേ, എൻ.ബി.എയിലെ ചെറുതാരങ്ങൾക്കും, മറ്റു ചെറു ലീഗുകളിലെ താരങ്ങൾക്കും ഓരോ കളി മുടങ്ങുേമ്പാഴും കൈവിടുന്നത് ജീവിതമാണ്. അമേരിക്കയിലെ ബാസ്കറ്റ്ബാൾ, ബേസ്ബാൾ, സോക്കർ ലീഗിലേത് പോലെ യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളിൽ ലീഗുകളിലും ഡിവിഷൻ മത്സരങ്ങളിലും ഇതുതന്നെ അവസ്ഥ.
അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കളി നടത്തി ടി.വി സംപ്രേക്ഷണത്തിലൂടെ നിലനിൽക്കാമെന്നായിരുന്നു ഒരാഴ്ച മുമ്പ് വരെയുള്ള പ്രതീക്ഷയെങ്കിൽ ഇപ്പോൾ അതും കൈവിട്ടു. താരങ്ങൾക്കും പരിശീലകർക്കും രോഗം റിപ്പോർട്ട് ചെയ്തതോടെ മത്സരങ്ങൾതന്നെ റദ്ദാക്കി. ടെലിവിഷൻ സംപ്രേക്ഷണം നിലച്ചതോടെയാണ് നഷ്ടം വർധിച്ചത്. എൻ.ബി.എയുടെ വരുമാനമായ 900 കോടി ഡോളറിൽ പകുതിയും മീഡിയ ഫീസിലൂടെയാണ്. ടിക്കറ്റ് വിൽപനയും മറ്റും വഴിയുള്ള നഷ്ടം വേറെ.
ഇംഗ്ലീഷ് ഫുട്ബാളിന് നടുവൊടിയും
പ്രീമിയർ ലീഗ് സീസൺ പുനരാരംഭിച്ചില്ലെങ്കിൽ എന്ന അവസ്ഥ ഇംഗ്ലീഷ് ഫുട്ബാളിന് ആലോചിക്കാൻപോലുമാവില്ല. നിലവിലെ കണക്ക് പ്രകാരം 1000 കോടി പൗണ്ടാണ് നഷ്ടം. വരുമാന നഷ്ടത്തിനു പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഉൾപ്പെടെ ടീമുകൾക്ക് ഓഹരി വിപണിയിലും വൻ നഷ്ടം നേരിട്ടു. മൂന്നാഴ്ചകൊണ്ട് മാഞ്ചസ്റ്ററിെൻ 613 ദശലക്ഷം പൗണ്ടാണ് അപ്രത്യക്ഷമായത്. 25 ശതമാനത്തോളം ഇടിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.