തല ഉപയോഗിച്ച് പന്ത് കളിക്കുന്നവൻ ആയിരിക്കും അവസാനം ചിരിക്കുക എന്ന് ഫ്രാൻസ് െബക്കൻ േബാവറുടെ ഇൻറലിജൻസ് കേളീരീതി വിശകലനം ചെയ്തുകൊണ്ട് ജർമൻകാരുടെ ഒരു പ്രയോഗമുണ്ട്. അത് ഒരു ദ്വയാർഥ പ്രയോഗം കൂടിയാണ്. ബുദ്ധിയും വിവേകവും ഉപയോഗിച്ച് പ്രതിയോഗികളുടെ സമനില തെറ്റിക്കും വിധം തന്ത്രങ്ങൾ ആവിഷ്കരിച്ചു കളി അനുകൂലമാക്കുന്ന ഒന്നാമത്തെ രീതി.
കിട്ടാവുന്ന അവസരങ്ങളിലെല്ലാം ‘തല ഉപയോഗിച്ചു’ ഗോളടിക്കുകയും അത് വിജയമാക്കുകയും ചെയുന്ന രണ്ടാമത്തെ രീതി. അതിനായി പ്രത്യേക പരിശീലന സംവിധാനവും നിലവിലുണ്ട്. ഫുട്ബാളിെൻറ പിതൃഭൂമിയിൽനിന്ന് വന്നവർ ഇത് രണ്ടും ഒരുപോലെ പ്രാവർത്തികമാക്കിയപ്പോൾ സ്വീഡനെ അനായാസം മറികടന്ന് അവർ റഷ്യൻ ലോകകപ്പിെൻറ സെമിയിൽ ഇടംനേടി. 1990ലെ ഇറ്റാലിയൻ ലോകകപ്പിൽ ആയിരുന്നു അവർ അവസാന നാലിൽ എത്തിയത്. അന്ന് സെമിയിൽ ചാമ്പ്യന്മാരായ ജർമനിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്താവുകയും ചെയ്തു.
ശനിയാഴ്ച രാത്രിയിൽ സ്വീഡനും ഇംഗ്ലണ്ടും ക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ ഗോളടിക്കുന്നതിനേക്കാൾ ഗോൾ കടക്കരുത് എന്ന തന്ത്രമായിരുന്നു ആദ്യ പകുതി മുഴുവൻ. ഇതോടെ 20 മിനിറ്റ് സ്ലോ മോഷൻ ഫുട്ബാളായി കാണികളുടെ ക്ഷമ പരീക്ഷിച്ചു. പേരിനു വേണ്ടിയെങ്കിലും ഒത്തിണക്കമുള്ള മുന്നേറ്റമുണ്ടായത് സ്വീഡനിൽനിന്നായിരുന്നു. ലാർസെൻറ ഒരു ക്ലാസിക് ഷോട്ട് തടുത്തിട്ടുകൊണ്ടു പിക്ഫോഡ് ഇത് തെൻറ ദിവസമാണെന്ന് തെളിയിച്ചു.
ഏറ്റവും അലസമായ പ്രത്യാക്രമണമാണ് ഇംഗ്ലീഷ് മധ്യനിരയിൽ നിന്നുണ്ടായത്. അധികവും വലതു ഭാഗത്തുനിന്ന് ആഷ്ലി യങ്ങും ട്രിപ്പിയറും ലിൻഗാഡും സാഹസപ്പെട്ടു കൊണ്ടെത്തിച്ച പന്തുകൾ സ്റ്റർലിങ് നഷ്ടപ്പെടുത്തുകയും ചെയ്തു. 19ാം മിനിറ്റിൽ ഒരു അസാധാരണ മുന്നേറ്റം ഓപൺ നെറ്റിൽ സ്റ്റർലിങ് ക്ഷമ അർഹിക്കാത്ത വിധം നഷ്ടപ്പെടുത്തി.
ആറു ഗോൾ നേടിയ ഹാരി കെയിൻ ആദ്യ പകുതിയിൽ ഏതാണ്ട് അദൃശ്യനുമായിരുന്നു. സ്വീഡെൻറ അപകടകരമായ ആദ്യ മുന്നേറ്റമുണ്ടായത് 31ാം മിനിറ്റിലായിരുന്നു. ക്ലാസാനും എക്ക് ദാലും ആയാസപ്പെട്ട് കൊണ്ടെത്തിച്ച പന്ത് എമിൽ ഫോസ്ബെർഗിെൻറ കാലിൽനിന്ന് കവർന്നെടുത്തുകൊണ്ടു പിക്ഫോർഡ് വീണ്ടും വിസ്മയിപ്പിച്ചു. പീറ്റർ ഷിൽട്ടണിനും ഗോർഡൻ ബാങ്ക്സിനും പിൻഗാമിയെ കണ്ടെത്തിയ പ്രകടനമായിരുന്നു അമേരിക്കയിൽ ജനിച്ച ഈ ഇംഗ്ലീഷുകാരനിൽനിന്നുണ്ടായത്.
ഇംഗ്ലീഷുകാർ ബുദ്ധിയുപയോഗിച്ച് മുന്നേറിയപ്പോൾ സ്കാൻഡിനേവിയക്കാർ തുടർച്ചയായി അബദ്ധങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു.
മഗ്വയറും, ഡെലെ അലിയും തലകൊണ്ട് വലകുലുക്കിയപ്പോൾ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ‘തല’ കൊണ്ട് പന്തുകളിച്ച് അവർ ‘ഫുട്ബാൾ ഹോം കമിങ്’നു ഒരു പടികൂടി അടുത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.