ലണ്ടൻ: കോവിഡ് ഭീതി കായിക മേഖലയിൽ സൃഷ്ടിക്കുന്ന എണ്ണമറ്റ നഷ്ടങ്ങൾക്കിടെ ഇംഗ്ല ീഷ് പ്രീമിയർ ലീഗിനെ ഉലച്ച് വേതന വിവാദം. കളി മുടങ്ങിയ സാഹചര്യത്തിൽ 30 ശതമാനം ശമ്പള ം വെട്ടിക്കുറക്കുകയോ വൈകിക്കുകയോ ചെയ്യാൻ കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് ക്ലബുകളുടെ യോഗം ധാരണയിലെത്തിയിരുന്നു. ഇതിനെതിരെ കളിക്കാരുടെ സംഘടന ശക്തമായി രംഗത്തുവന് നതോടെയാണ് ഇംഗ്ലണ്ടിൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് വീറും വാശിയും വന്നത്. ശമ്പളം കുറക്കൽ നിർദേശത്തിനു പുറമെ പ്രീമിയർ ലീഗ് അധികൃതർ രണ്ടു കോടി പൗണ്ട് കോവിഡ് സഹാ യമായി ഇംഗ്ലീഷ് ആരോഗ്യ വകുപ്പിന് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുക കുറഞ്ഞുപോ യെന്ന ആരോപണം വേറെ.
ആഴ്ചകൾ ശേഷിക്കെയാണ് കഴിഞ്ഞ മാസം മധ്യത്തോടെ പ്രീമിയർ ലീഗ ് മത്സരങ്ങൾ കോവിഡിൽ മുടങ്ങിയത്. താൽക്കാലിക വിലക്ക് ഏപ്രിൽ അവസാനം വരെയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ അന്നും പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷയില്ല. സീസൺ സമ്പൂർണമായി മുടങ്ങിയാൽ ലീഗിന് ശതകോടികളുടെ നഷ്ടം സ്വാഭാവികം. ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട് മാത്രം 76 കോടി പൗണ്ട് (7,145 കോടി രൂപ) നഷ്ടമുണ്ടാകും. ക്ലബുകളുടെ വ്യക്തിഗത നഷ്ടക്കണക്കുകൾ വേറെ. കടക്കെണി നേരിടുന്ന ക്ലബ് ഉടമകൾക്ക് ആശ്വാസമെന്നോണമാണ് കഴിഞ്ഞ ദിവസം 30 ശതമാനം വേതനം കുറക്കാമെന്ന് പ്രഖ്യാപനമുണ്ടായത്.
30 ശതമാനം കുറക്കുന്ന ശമ്പളതുക ഒരു വർഷം 50 കോടി പൗണ്ട് വരും. ഇത്രയും തുകക്ക് സർക്കാറിന് 20 കോടി നികുതിയിനത്തിൽ ലഭിക്കുന്നത് ഇല്ലാതാകുമെന്ന് കളിക്കാരുടെ സംഘടന പറയുന്നു. താരങ്ങൾ വേതനം വെട്ടിക്കുറക്കാൻ സമ്മതിക്കണമെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ശമ്പളം കുറക്കാൻ ഇംഗ്ലീഷ് കോച്ച് ഗാരത് സൗത്ഗെയിറ്റ് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ് ഫണ്ടുമായി ഹെൻഡേഴ്സൺ
ശമ്പളം വെട്ടിക്കുറച്ചാലും ഇല്ലെങ്കിലും കോവിഡ് കാലത്ത് രാജ്യത്തിന് ആശ്വാസം പകരാൻ പുതിയ ഫണ്ടുമായി ലിവർപൂൾ നായകൻ ജോർഡൻ ഹെൻഡേഴ്സൺ. ആരോഗ്യ രംഗത്തെ പ്രവർത്തകർക്ക് സാമ്പത്തിക സഹായം എത്തിക്കുന്ന സംവിധാനമെന്ന നിലക്കാണ് ഫണ്ടിന് തുടക്കമാകുന്നത്. ബാങ്കുകളുമായി ഇതുസംബന്ധിച്ച് ചർച്ച പൂർത്തിയായി വരുകയാണ്. സർക്കാറിൽനിന്നും ആരോഗ്യ വകുപ്പിൽനിന്നും അന്തിമ നിർദേശങ്ങൾ പാലിച്ചാകും ഫണ്ട് തുടങ്ങുക.
ജീവനക്കാരെ പിരിച്ചുവിട്ട് ലിവർപൂളും
പ്രീമിയർ ലീഗിൽ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ജീവനക്കാരെ പിരിച്ചുവിട്ട് ലിവർപൂളും. ടോട്ടൻഹാം, ബേൺമൗത്ത്, ന്യൂകാസിൽ, നോർവിച് എന്നീ ടീമുകൾക്കുപിന്നാലെയാണ് ഈ സീസണിൽ കിരീടം നേടുമെന്ന് ഏറക്കുറെ ഉറപ്പായ ലിവർപൂളും കളിക്കാരല്ലാത്ത 200ഓളം പേെര തൽക്കാലം പറഞ്ഞുവിടാൻ തീരുമാനമെടുത്തത്.
ക്ലബിെൻറ സ്റ്റോറുകൾ, ടെലിവിഷൻ സ്റ്റുഡിയോകൾ തുടങ്ങിയ മേഖലകളിലെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടം.
പ്രതിസന്ധി കാലമായതിനാൽ പുറത്തുനിർത്തിയ ജീവനക്കാർക്ക് ശമ്പളത്തിെൻറ 80 ശതമാനം ബ്രിട്ടീഷ് സർക്കാർ നൽകേണ്ടിവരും. ബാക്കി തുക ക്ലബ് നൽകുമെന്ന് ഉടമകളായ ഫെൻവെ സ്പോർട്സ് ഗ്രൂപ് അറിയിച്ചു. ജോൺ ഹെൻട്രിയാണ് ഗ്രൂപ് മേധാവി.
ജീവനക്കാർക്ക് നിർബന്ധിത അവധിയില്ലെന്ന് സിറ്റി
ലണ്ടൻ: മുൻനിര ക്ലബുകളിൽ പലതും ജീവനക്കാർക്ക് നിർബന്ധിത അവധി പ്രഖ്യാപിക്കുന്നതിനിടെ മനുഷ്യത്വത്തിന് മുൻഗണന നൽകി മാഞ്ചസ്റ്റർ സിറ്റി. തങ്ങളുടെ ജീവനക്കാരെ ഒരു കാരണവശാലും നിർബന്ധിത അവധിക്ക് പ്രേരിപ്പിക്കില്ലെന്ന് ക്ലബ് വ്യക്തമാക്കി. ജീവനക്കാർക്ക് അയച്ച കത്തിൽ സിറ്റി സി.ഇ.ഒ ഉമർ ബർറാദയാണ് വിവരം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.