മോസ്േകാ: 21ാമത് ലോകകപ്പ് തുടങ്ങുേമ്പാൾ ലോക ഫുട്ബാളിലെ വിസ്മയതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയിലും ലയണൽ മെസ്സിയിലുമായിരുന്നു കാൽപന്തുലോകത്തിെൻറ കണ്ണുകൾ. ഏറക്കുറെ അവസാന ലോകകപ്പ് കളിക്കുന്ന ഇരുവർക്കും ലോകകിരീടം സ്വന്തമാക്കാനാകുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ക്ലബ് ഫുട്ബാളിൽ നിറഞ്ഞുനിൽക്കുേമ്പാഴും രാജ്യത്തിനായി ഗോളുകളടിച്ചുകൂട്ടുേമ്പാഴും ഏതു കളിക്കാരെൻറയും സ്വപ്നമായ ലോകകിരീടം അകന്നുനിൽക്കുന്നത് ഇരുവരെയും ഏറെ അലട്ടുകയും ചെയ്തിരുന്നു. റൊണാൾഡോക്ക് യൂറോപ്യൻ കിരീടത്തിെൻറ തിളക്കവും മെസ്സിക്ക് ലോകകപ്പിലെയും രണ്ട് കോപകളിലെയും റണ്ണറപ്പ് സ്ഥാനവുമൊക്കെയുണ്ടെങ്കിലും അതൊന്നും ലോകകിരീടത്തിന് പകരമാവില്ലല്ലോ.
എന്നാൽ, 50 മത്സരം പിന്നിടുേമ്പാൾ രണ്ട് ഇതിഹാസ താരങ്ങളും വെറുംകൈയോടെ മടങ്ങുകയാണ്. രാജ്യങ്ങളുടെ കിരീട സ്വപ്നങ്ങളെയും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആരാധകലക്ഷങ്ങളുടെ പ്രതീക്ഷകളുടെയും ഭാരം താങ്ങാനാവാതെ ആ വിലപിടിപ്പുള്ള കാലുകൾ തളർന്നപ്പോൾ താങ്ങാവാൻ ടീമിലെ സഹകളിക്കാർക്കുമായില്ല. ഇൗ ലോകകപ്പിനെത്തുേമ്പാൾ മൂന്ന് ലോകകപ്പുകളിൽനിന്നായി മൂന്നു ഗോൾ മാത്രമായിരുന്നു റൊണാൾഡോയുടെ സമ്പാദ്യം; മെസ്സിക്ക് അഞ്ചും. ഇത്തവണ നാലു ഗോളുകൾ നേടി റോണോ ഗോൾ കണക്കിൽ മുന്നിലെത്തിയെങ്കിലും നിർണായക ഘട്ടത്തിൽ ടീമിെൻറ രക്ഷക്കെത്താനായില്ല. മെസ്സി ഒരു ഗോൾകൂടി ടീമിെൻറ ആയുസ്സ് നോക്കൗട്ട് റൗണ്ടിലേക്ക് നീട്ടിയെങ്കിലും അതിന് തുടർച്ച നൽകാനുമായില്ല. കളിച്ച ലോകകപ്പിലൊന്നും നോക്കൗട്ട് റൗണ്ടിൽ ഇരുവർക്കും ഗോൾ കണ്ടെത്താനായില്ലെന്നത് സമ്മർദഘട്ടത്തിലെ പരാജയത്തിെൻറ അളവുകോലായി നിലനിൽക്കുന്നു. 14 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളാണ് ഇരുവരുടെയും ഗോൾ ഇല്ലാതെയുള്ള നോക്കൗട്ട് മത്സരങ്ങളുടെ ആകെ എണ്ണം.
അടുത്ത ലോകകപ്പിന് ഖത്തറിൽ പന്തുരുളുേമ്പാൾ മെസ്സിക്ക് 35ഉം റൊണാൾഡോക്ക് 37ഉം വയസ്സാവും. ഒൗദ്യോഗികമായി പ്രഖ്യപിച്ചിട്ടില്ലെങ്കിലും ദേശീയ ജഴ്സിയിൽ ഇനിയൊരങ്കത്തിന് മെസ്സിയുണ്ടാവാൻ സാധ്യത കുറവാണ്. കഴിഞ്ഞ കോപ തോൽവിയോടെ ദേശീയ ടീമിെൻറ പടിയിറങ്ങിയ താരം പിന്നീട് തിരിച്ചുവരുകയായിരുന്നു. ഇൗ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ഉടൻ വിരമിക്കില്ലെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നെങ്കിലും അടുത്ത ലോകകപ്പുവരെ ടീമിലുണ്ടാവാനുള്ള സാധ്യത വിദൂരം; താരത്തിെൻറ ശാരീരികക്ഷമതയും അർപ്പണബോധവും നാലു വർഷത്തിനുശേഷവും പോർചുഗൽ കുപ്പായത്തിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും. ഇതിഹാസങ്ങൾ നിരാശരായി മടങ്ങുേമ്പാൾ ഇത് പുതുമുഖ താരങ്ങളുടെ പിറവിയുടെ കാലമാണ്. മെസ്സി മങ്ങിയ മത്സരത്തിൽ തന്നെയായിരുന്നു ഫ്രാൻസിെൻറ 19കാരൻ കെയ്ലിയൻ എംബാപെയുടെ താരപ്പിറവി. 60 വർഷത്തിനിടെ ഒരു കളിക്കാരനും സാധിക്കാത്ത റെക്കോഡാണ് എംബാപെ പഴങ്കഥയാക്കിയത്.
1958ൽ പെലെക്കുശേഷം ലോകകപ്പിലെ ഒരു കളിയിൽ രണ്ട് ഗോളടിക്കുന്ന പ്രായംകുറഞ്ഞ താരമായി മാറിയാണ് എംബാപെ ചരിത്രമെഴുതിയത്. ഫ്രഞ്ച് ലീഗിലെ എ.എസ്. മൊണാകോക്കുവേണ്ടി 41 കളികളിൽ 16 ഗോളുകളുമായി ശ്രദ്ധയാകർഷിച്ച എംബാപെ 2017-18 സീസണിൽ റെക്കോഡ് തുകക്ക് പി.എസ്.ജിയിലെത്തിയതോടെതാണ് ലോകമറിയുന്ന താരനിരയിലേക്കുയർന്നത്. 27 കളികളിൽ 13 ഗോളുകളുമായി ഫോം നിലനിർത്തിയ താരം ഫ്രാൻസിനായി ഇതിനകം 19 മത്സരങ്ങളിൽ ഏഴ് ഗോൾ സ്കോർ ചെയ്തുകഴിഞ്ഞു. യുവതാരങ്ങൾനിറഞ്ഞ ഫ്രാൻസിെൻറ രണ്ടാം സുവർണതലമുറയുടെ വജ്രായുധമാണ് ഇൗ വേഗമേറിയ സ്ട്രൈക്കർ.
റൊണാൾഡോയുടെയും പോർചുഗലിെൻറയും ചിറകരിഞ്ഞ എഡിൻസൺ കവാനിയും എംബാപെയുടെ ക്ലബായ പി.എസ്.ജിയുടെ താരമാണെന്നത് യാദൃച്ഛികമാവാം. എന്നാൽ, എംബാപെയെപോലെ ഉദിച്ചുയരുന്ന താരമല്ല ഇൗ 31കാരൻ. കളിച്ച സീസണുകളിലെല്ലാം ഗോളടിച്ചുകൂട്ടിയിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ഇൗ പോരാളി ഉറുഗ്വായ്ക്കായി 105 മത്സരങ്ങളിൽ 45 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.ജിക്കായി 165 കളികളിൽ 116 ഗോളുകൾ നേടിയത് തന്നെക്കാളും പ്രശസ്തരായ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിെൻറയും നെയ്മറിെൻറയും നിഴലിലൊതുങ്ങാതെയാണ്. അതിനുമുമ്പ് നാപോളിക്കായി 104 മത്സരങ്ങളിൽ 78 ഗോളുകളും കവാനി നേടിയിരുന്നു. ഉറുഗ്വായ് ജഴ്സിയിൽ ലൂയി സുവാറസിനൊപ്പം ഒരു പതിറ്റാണ്ടായി നിത്യസാന്നിധ്യമാണ് ഇൗ നീളൻമുടിക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.