മിന്നിത്തിളങ്ങാനെത്തി ചെറുവെട്ടംപോലും നൽകാതെ വിശ്വപോരാട്ടങ്ങളിൽ മരവിച്ചുനിന്ന ഒരു പറ്റം താരക്കൂട്ടം ഇക്കുറിയുമുണ്ട്. റഷ്യൻ ശീതക്കാറ്റിൽ സ്വതഃസിദ്ധമായ പ്രകടനം ആവർത്തിക്കാതെ പോയവരും നിരാശജനകമായ പ്രകടനം നടത്തിയവരും ഏറെ. കളിക്കളത്തിൽ വാണവർക്കൊപ്പം വീണുേപായവരെക്കൂടി ഒാർക്കാതെ റഷ്യൻ േലാകകപ്പിെൻറ ചരിത്രം പൂർത്തിയാകുകയില്ല.
വിസ്മയിപ്പിക്കാതെ ലയണൽ മെസ്സി കഴിഞ്ഞതവണ കൈവിട്ട വിശ്വകിരീടം ഉയർത്താൻ ഇളംനീല വരകളുള്ള അർജൻറീന ജഴ്സിയിൽ ലയണൽ മെസ്സിയെത്തിയേപ്പാൾ ലോകം മുഴുവൻ അയാൾക്കൊപ്പമുണ്ടായിരുന്നു. മെസ്സിയെന്ന ഇതിഹാസത്തിന് പൂർണനാകാൻ ലോകകിരീടം കൂടി വേണമെന്നതിൽ എതിരാളികൾ വരെ യോജിപ്പിലെത്തിയിരുന്നു. പക്ഷേ, തെൻറ സ്വതഃസിദ്ധമായ പ്രതിഭപോലും പുറത്തെടുക്കാനാവാതെ തലതാഴ്ത്തിനിന്ന മെസ്സിയെയാണ് റഷ്യ കണ്ടത്. ആദ്യ മത്സരത്തിൽ െഎസ്ലൻഡ് പ്രതിരോധത്തിൽ മരവിച്ചുനിന്ന മെസ്സി നിർണായക പെനാൽറ്റിയും പാഴാക്കി. രണ്ടാം മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ തീർത്തും നിറം മങ്ങി മൈതാനത്തിൽ കാഴ്ചക്കാരനായി. മൂന്നാം മത്സരത്തിൽ തെൻറ പ്രതിഭയുടെ ൈകയൊപ്പ് നിറഞ്ഞ ഗോളുമായി നൈജീരിയക്കെതിരെ ചെറു മിന്നലാട്ടം. പ്രീക്വാർട്ടറിൽ തനിക്കുമുന്നിൽ പൂട്ടിട്ടുനിന്ന ഫ്രഞ്ച് പ്രതിരോധഭടൻ കാേൻറയെ മറികടക്കാനാകാതെ നട്ടം തിരിഞ്ഞ മെസ്സി ഗോളുകൾക്ക് വഴിയൊരുക്കിയെങ്കിലും ഫ്രാൻസിനെ മറികടക്കാൻ അത് മതിയായിരുന്നില്ല.
ഗബ്രിയേലുമായില്ല, ജീസസുമായില്ല റഷ്യയിൽ ബ്രസീലിയൻ ഫുട്ബാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ചവരാണേറെയും. മികച്ച ലൈനപ്പുമായെത്തിയ ബ്രസീലിെൻറ മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസസിനായിരിക്കും മുഖ്യപെങ്കന്നും വിലയിരുത്തലുകളുണ്ടായിരുന്നു. യോഗ്യത റൗണ്ടിൽ ബ്രസീലിനായി ഏഴുഗോളുകളുമായി ടോപ്പ്സ്കോററായ 21കാരെൻറ നിറം മങ്ങിയ പ്രകടനങ്ങൾക്കാണ് ആദ്യമത്സരം മുതൽ റഷ്യ സാക്ഷ്യം വഹിച്ചത്. എങ്കിലും കോച്ച് ടിറ്റേ ജീസസിൽ പൂർണ വിശ്വാസമർപ്പിച്ചിരുന്നു. എന്നാൽ നിർണായകഗോളുകളുമായി വിജയം സമ്മാനിക്കുന്ന ഗബ്രിയേൽ മാലാഖയോ ഉയിർത്തെഴുന്നേൽപിെൻറ ജീസസോ ആയില്ല.
നിരാശപ്പെടുത്തി ഡേവിഡ് ഡിഗിയ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ചെങ്കുപ്പായത്തിൽ പ്രീമിയർലീഗിൽ ഉജ്ജ്വലപ്രകടനമായിരുന്നു കുറച്ച് സീസണുകളായി ഡേവിഡ് ഡിഗിയ നടത്തിയത്. പ്രീമിയർ ലീഗിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയ അസാധ്യ മെയ്വഴക്കമുള്ള ഡിഗിയയെ ലോകത്തെ മികച്ച ഗോൾകീപ്പർ എന്ന് ഏവരും വിളിച്ചു തുടങ്ങിയിരുന്നു. ഗോൾകീപ്പർമാർക്ക് പഞ്ഞമില്ലാത്ത സ്പാനിഷ് ജഴ്സിയിൽ ഡിഗിയ എത്തിയപ്പോൾ ഏവരും സ്പാനിഷ് ഗോൾമുഖം ഭദ്രമെന്ന് കരുതുകയും ചെയ്തു. ഒടുവിൽ ലോകകപ്പിെൻറ കണക്കെടുപ്പുനടത്തുേമ്പാൾ ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിൽ മുൻനിരയിലാണ് സ്ഥാനം. ആദ്യമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അപകടകരമല്ലാത്ത ഷോട്ട് ഡിഗിയയുടെ കൈകളിൽ നിന്നുമാണ് ഗോൾ പോസ്റ്റിലേക്ക് ഉൗർന്നിറങ്ങിയത്. ഇറാനെതിരെ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. മൊറോക്കോ നേടിയ ഒരു ഗോളും ഡിഗിയയുടെ പിഴവിൽനിന്നായിരുന്നു. പ്രീക്വാർട്ടറിൽ റഷ്യക്കെതിരെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ സ്പെയിനിനെ രക്ഷിക്കാനുമായില്ല.
ശുഭവാർത്തകളൊന്നുമില്ലാതെ
ഒാസിലും മ്യൂളറും കഴിഞ്ഞലോകകപ്പിൽ ഏറ്റവും ആഘോഷിക്കപ്പെട്ട രണ്ടുപേരുകളായിരുന്നു മെസ്യൂത് ഒാസിലും തോമസ് മ്യൂളറും. ജർമൻ ടാങ്കിെൻറ പ്രധാന ഇന്ധനമായ രണ്ടുപേരുടെയും കരുത്തിൽ ജർമനി ഇക്കുറിയും മുന്നേറുമെന്നായിരുന്നു പ്രവചനങ്ങളെല്ലാം. പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ഒാസിലും മ്യൂളറും റഷ്യയിൽ നിന്നും മടങ്ങിയത് ഒരു ശുഭവാർത്തകളുമില്ലാതെയാണ്. മാനുവൽ നോയർ, തിമോ വെർണർ, സാമി ഖദീര, െജറോം േബാട്ടങ് തുടങ്ങിയവരെല്ലാം നിറംമങ്ങിയ ടൂർണമെൻറിൽ ജർമൻ നിരയുടെ പരാജയം രണ്ടുപേരിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നത് അനീതിയാകുമെങ്കിലും ഒാസിലിൽ നിന്നും മ്യൂളറിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്നതാണ് സത്യം. ഗോളടിക്കുന്നതിനേക്കാൾ ഗോളടിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒാസിൽ കളിക്കളത്തിൽ മുന്നേറ്റങ്ങളൊന്നും സൃഷ്ടിക്കാനാവാതെ മരവിച്ചുനിന്നു. നിർണായക മത്സരത്തിലുൾപ്പെടെ ഒാസിലിനെ കോച്ച് യൊആഹിം ലോയ്വ് പുറത്തുനിർത്തുകയും ചെയ്തിരുന്നു. തുർക്കി പ്രസിഡൻറ് ഉർദുഗാനെ സന്ദർശിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ഒാസിലിെൻറ ആത്മവിശ്വാസത്തെ തകർത്തുവെന്നു വേണം കരുതാൻ. രണ്ടുലോകകപ്പുകളിലായി പത്തുഗോളുകൾ നേടിയ മ്യൂളർക്ക് ഗോൾ നേട്ടം വർധിപ്പിക്കാനുമായില്ല.
വീരനാവാതെ ലെവൻഡോവ്സ്കി റഷ്യയിലെ അട്ടിമറി സംഘത്തിലും കറുത്തകുതിരകളുടെ ലിസ്റ്റിലും പോളണ്ടിന് പലരും ഇടം നൽകിയത് േറാബർട്ട് ലെവൻഡോസ്കിയെന്ന ബയേൺ മ്യൂണിക് താരത്തിെൻറ ഗോളടിമികവിൽ കണ്ണുവെച്ചായിരുന്നു. ഏറക്കുറെ അനായാസം മുന്നേറാവുന്ന ഗ്രൂപ്പിൽ നിന്നും അവസാനസ്ഥാനക്കാരായാണ് പോളണ്ട് റഷ്യയിൽ നിന്നും മടങ്ങിയത്. ഫിഫ റാങ്കിങ്ങിലെ എട്ടാം സ്ഥാനക്കാരായ പോളണ്ടിെൻറ ദയനീയപ്രകടനത്തിൽ ഏറ്റവുമധികം ചോദ്യംചെയ്യപ്പെട്ടതും ലെവൻഡോസ്കി തന്നെയാണ്. സ്ട്രൈക്കർമാർ അരങ്ങുതകർക്കുന്ന യൂറോപ്യൻ യോഗ്യതാ റൗണ്ടുകളിലെ ടോപ്സ്േകാറർക്ക് റഷ്യയിൽ ഒരുഗോൾ പോലും കുറിക്കാനായില്ല. ഗോളിലേക്ക് ഒമ്പതു തവണ നിറയൊഴിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
സൗദിക്കെതിരായ തോൽവിക്ക് ശേഷം നിരാശനായി തലതാഴ്ത്തി മടങ്ങുന്ന മുഹമ്മദ് സലാഹ്
പ്രതീക്ഷകൾ കാക്കാതെ സലാഹ് കാൽപന്ത് ഭൂപടത്തിലടയാളപ്പെടുത്താത്ത ഇൗജിപ്തിലേക്ക് ഫുട്ബാൾ ലോകത്തിെൻറ കണ്ണുകൾ നീളാൻ കാരണം ഒന്നേയുണ്ടായിരുന്നുള്ളൂ- മുഹമ്മദ് സലാഹ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം തകർത്താടിയ ‘വണ്ടർബോയ്’ മാതൃരാജ്യത്തിനായി എന്തു നൽകുമെന്ന ആകാംക്ഷയിലായിരുന്നു ഫുട്ബാൾ ലോകം. ചാമ്പ്യൻസ്ലീഗ് ഫൈനലിനിടെയുണ്ടായ പരിക്കിൽ നിന്നും മോചിതനായി സലാഹ് ഇൗജിപ്ത് ജഴ്സിയിൽ മിന്നിത്തിളങ്ങുമെന്നു തന്നെയായിരുന്നു പ്രതീക്ഷകളൊക്കെയും. കളത്തിലിറങ്ങിയ രണ്ടുമത്സരങ്ങളിലും ഗോൾ നേടിയെങ്കിലും ഒരു മത്സരത്തിലും ടീമിനെ വിജയിപ്പിക്കാൻ സലാഹിനായില്ല. പരിക്കിെൻറ പിടിയിൽ നിന്നും മോചിതനായില്ലെന്ന് തോന്നിപ്പിക്കും വിധമുള്ള വേച്ചുവേച്ചുള്ള മുന്നേറ്റങ്ങളായിരുന്നു സലാഹിൽ നിന്നും ലോകം കണ്ടത്. ഏറെ മുന്നേറുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഇൗജിപ്ത് മൂന്നുമത്സരങ്ങളും പരാജയപ്പെട്ടാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.