അേൻാണിയോ കോെൻറ ഇറ്റലിയിൽനിന്നും ചെൽസിയിലെത്തിയ കോെൻറക്ക് ഹോസെ മൗറീന്യോ പരിശീലിപ്പിച്ച് പരാജയപ്പെട്ട താരങ്ങൾ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ കോസ്റ്റ, ഹസാർഡ്, വില്യം, പെഡ്രോ, ഫാബ്രിഗാസ് തുടങ്ങിയ വമ്പന്മാരുടെ മനസ്സറിഞ്ഞ് കോെൻറ തന്ത്രം മെനഞ്ഞു. കലഹിക്കുന്ന താരങ്ങളെ ഇഷ്ടക്കാരാക്കിമാറ്റിയപ്പോൾ വിജയവും പിന്നാലെ വന്നു. കഴിഞ്ഞ സീസണിൽനിന്നും വ്യത്യസ്തമായി ഹസാർഡിനും കോസ്റ്റക്കും പെഡ്രോക്കും ആക്രമണ ചുമതലനൽകി 3-4-3 ഫോർമേഷനിലായിരുന്നു ടീമിനെ വിന്യസിച്ചത്.
എഡൻ ഹസാഡ് ബെൽജിയംകാരനായ സ്ട്രൈക്കർക്ക് വരണ്ടുണങ്ങിയ സീസണായിരുന്നു കഴിഞ്ഞ വർഷം. കോച്ചും സ്റ്റാഫും ഫോർമേഷനും മാറിയപ്പോൾ തലവരമാറി. ടീമിെൻറ കിരീടവഴികളിലേക്ക് നിർണായക സംഭാവനകളർപ്പിച്ച താരം അടിച്ചുകൂട്ടിയത് 16 ഗോളുകൾ. അതിലേറെ നിർണായക മത്സരങ്ങളിൽ ഗോളിലേക്കുള്ള പാസുകളും സംഭാവനചെയ്ത് 90 മിനിറ്റും വിയർപ്പൊഴുക്കി കളിക്കുന്ന മികച്ച സ്െട്രെക്കറായി.
ഡീഗോ കോസ്റ്റ സ്പെയിൻ ദേശീയ ടീമംഗമായ കോസ്റ്റ ചെൽസിയുടെ മുൻനിര പടയാളിയായിരുന്നു. ഇത്തവണയും 20 ഗോളുകൾ അടിച്ചുകൂട്ടിയ താരം, ചെൽസി ജഴ്്സിയിൽ ഇൗ നേട്ടത്തിലെത്തിയ ദിദിയർ േദ്രാഗ്ബ, ജിമ്മി േഫ്ലായിഡ് എന്നിവർക്കൊപ്പമെത്തി. നിർണായകമത്സരത്തിലെല്ലാം ഗോളടിച്ചു ടീമിെൻറ വിജയത്തിൽ മുൻനിരക്കാരനായി.
എൻഗോേളാ കാെൻറ കഴിഞ്ഞ സീസൺ ജേതാക്കളായ െലസ്റ്റർ സിറ്റിയുടെ നെട്ടല്ലായിരുന്ന എൻഗോളോ കാെൻറയെ സമ്മർ ട്രാൻസ്ഫറിൽ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കെത്തിച്ചതിെൻറ പിന്നിൽ കോച്ചായിരുന്നു. മധ്യനിരയിൽ പന്ത് ചലിപ്പിക്കുന്നതിലും കളി നെയ്തെടുക്കുന്നതിലും അതിസമർഥൻ. ചെൽസിയുടെ അറിയപ്പെടാത്ത വജ്രായുധം.
ഡേവിഡ് ലൂയിസ് ലോണിൽ പി.എസ്.ജിക്ക് കൊടുത്തിരുന്ന ബ്രസീലിയൻ ഡിഫൻഡർ ഡേവിഡ് ലൂയിസിനെ തിരിച്ചെത്തിക്കാനായതാണ് ഗോൾ വഴങ്ങാതെയുള്ള ചെൽസിയുടെ മുന്നേറ്റത്തിെൻറ അടിസ്ഥാന കാരണം. പ്രതിരോധകോട്ടയുടെ പിളർക്കാൻ പറ്റാത്ത സ്തൂപമായി നിലയുറപ്പിച്ച ലൂയിസ് ചെൽസിയുടെ വിജയത്തിനു പിന്നിലെ അനിഷേധ്യ താരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.