മുംബൈ: കളിയും കളിക്കു പുറത്തെ കാര്യങ്ങളുമായി ഇന്ത്യ-ഒാസീസ് ടെസ്റ്റ് എന്നും ഹിറ്റാണ്. കളിക്കു പുറമെ കുറച്ച് എരിവും പുളിയുമുള്ള വിവാദങ്ങൾ ചേരുന്നതിനാണ് സംഘാടകർക്കും ടെലിവിഷൻ സംപ്രേഷണാവകാശമുള്ളവ
ഇൗ കാത്തിരിപ്പിനിടയിലേക്
മാന്യമായ കളി
ബംഗളൂരുവിൽ വിവാദം തലപൊക്കിയപ്പോൾ സന്തോഷിച്ചത് സുപ്രീംകോടതി ഇടപെടലോടെ സ്ഥാനം നഷ്ടമായ മുൻ ബി.സി.സി.െഎ ഭാരവാഹികളായിരുന്നു. പുതിയ ഭരണസമിതിയുടെ പരിചയക്കുറവ് പ്രശ്നം വഷളാക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, ഇൗ മോഹമെല്ലാം ഒരൊറ്റ നീക്കത്തിലൂടെ ക്ലീൻ ബൗൾഡാക്കുക മാത്രമല്ല, അനുരഞ്ജനത്തിെൻറ പുതിയ കീഴ് വഴക്കത്തിനും വിനോദ് റായിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം തുടക്കമിട്ടു. ആസ്ട്രേലിയൻ താരങ്ങളുടെ ചതിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളാനുള്ള നീക്കത്തിെൻറ ഭാഗമായാണ് ഇരു ടീമുകളുടെയും സി.ഇ.ഒമാർ കൂടിക്കാഴ്ച നടത്തിയതും പരാതി പിൻവലിക്കാൻ തീരുമാനിച്ചതും. കളിയുടെ യഥാർഥ സ്പിരിറ്റ് വഴിമാറാതിരിക്കാനാണ് നടപടിയെന്നാണ് ബോർഡുമായി ബന്ധപ്പെട്ട മുതിർന്ന അംഗം വ്യക്തമാക്കിയത്. സ്മിത്തിനെതിരെ ശക്തമായ തെളിവ് നിലനിൽക്കുകയും കുറ്റം സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പരാതിയുമായി മുന്നോട്ടുപോയാൽ കുറഞ്ഞത് മൂന്നാം ടെസ്റ്റിൽ നിന്നെങ്കിലും ക്യാപ്റ്റന് സസ്പെൻഷൻ ഉറപ്പായിരുന്നു.
പരാതി പിൻവലിച്ചതിനു പുറമെ, ബി.സി.സി. െഎയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ പരിഹാസ ട്വീറ്റുകളും പിൻവലിച്ചു. ഡി.ആർ.എസിനെ പരിഹസിച്ചുള്ള ഡ്രസിങ് റൂം റിവ്യൂ സിസ്റ്റം, അശ്വിെൻറ അഭിമുഖത്തിലെ ‘അണ്ടർ 10 ഗെയിം’ തുടങ്ങിയ പരാമർശങ്ങളും വെള്ളിയാഴ്ച പിൻവലിച്ചു.
എന്നാൽ, പരാതിയുണ്ടെങ്കിൽ 48 മണിക്കൂറിനുള്ളിൽ െഎ.സി.സിക്ക് നൽകണമെന്നതിെൻറ അടിസ്ഥാനത്തിലായിരുന്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.