ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ ഒാരോ തവണ തെൻറ മുഖം തെളിയുേമ്പാഴും കൂവലോടെ വരവേറ്റ കാണികളോട് ഒരുതവണമാത്രമേ ഗാറ്റ്ലിൻ പ്രതികരിച്ചുള്ളൂ. 100 മീറ്റർ ഫൈനലിൽ ബോൾട്ടിനെയും കോൾമാനെയും വീഴ്ത്തി സ്വർണമണിഞ്ഞ ശേഷം ചുണ്ടിനുനേരെ വിരൽ ചൂണ്ടി ‘മിണ്ടരുത്’ എന്ന ഒരൊറ്റ ആംഗ്യം. ലണ്ടനിലെ കാണികളോടുമാത്രമല്ല, തെന്ന ട്രാക്കിന് പുറത്താക്കാൻ മത്സരിച്ച അമേരിക്കൻ അത്ലറ്റിക്സ് ഫെഡറേഷൻ മുതൽ ലോകമെങ്ങുമുള്ള വിമർശകർക്കായുള്ള മറുപടിയായിരുന്നു ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രിയിൽ കണ്ടത്.
രണ്ടുതവണ ഉത്തേജക പരിശോധനയിൽ കുടുങ്ങി വിലക്കുനേരിട്ട താരം വീര്യംചോരാതെ ഇൗ 35ാം വയസ്സിലും ഒാടിജയിക്കുന്നത് ആരാധകരിൽ അതിശയവും സംശയവും ഉയർത്തിയാൽ അദ്ഭുതമില്ല. രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡൻറ് സെബാസ്റ്റ്യൻ കോയുടെ പ്രതികരണത്തിൽ വരെയുണ്ട് ഇൗ അവിശ്വസനീയത. ബോൾട്ടിനെയും കോൾമാനെയും പിന്തള്ളി സ്വർണമണിഞ്ഞ ഗാറ്റ്ലിനെ അഭിനന്ദിച്ച കോ, ഒരുകാര്യം തുറന്നടിച്ചു. ‘‘ഗാറ്റ്ലിെൻറ ജയം സമ്പൂർണമെന്ന് വിശ്വസിക്കുന്നില്ല. മരുന്നടിച്ച് രണ്ടുതവണ പിടിക്കപ്പെട്ടയാൾക്ക് സ്തുതിപാടാനാവില്ല’’. കോയുടെ മാത്രമല്ല, ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ കാണികളുടെ കൂവലുകൾക്കുപിന്നിലും ഇൗ വികാരംതന്നെയായിരുന്നു.
എങ്കിലും തെളിവുകൾ സാക്ഷ്യംപറയും കാലംവരെ 2017 ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിൽ ഗാറ്റ്ലിൻ തന്നെ അതിവേഗക്കാരൻ. 19ാം വയസ്സിലാണ് ഗാറ്റ്ലിൻ ആദ്യമായി മരുന്നടിക്ക് പിടിക്കപ്പെടുന്നത്. ജൂനിയർ താരമായിരിക്കെ 2001ൽ നിരോധിത മരുന്നുപയോഗത്തിെൻറ പേരിൽ രണ്ടുവർഷത്തേക്ക് വിലക്കെത്തി. എന്നാൽ, അപ്പീലിലൂടെ ഒരുവർഷമായി കുറച്ച ഗാറ്റ്ലിൻ ട്രാക്കിൽ തിരിച്ചെത്തി അമേരിക്കയുടെ വേഗമേറിയ ഒാട്ടക്കാരനായി മാറി. 2004 ആതൻസ് ഒളിമ്പിക്സിലായിരുന്നു ലോകം ഇൗ പ്രതിഭയെ അംഗീകരിച്ചത്. മൗറിസ് ഗ്രീനിനെ പിന്തള്ളിയ ഗാറ്റ്ലിൻ 9.85 സെക്കൻഡ് എന്ന മികച്ച സമയത്തിൽ ഒളിമ്പിക്സ് ചാമ്പ്യനായി. അടുത്തവർഷം നടന്ന ഹെൽസിങ്കി ലോകമീറ്റ് സ്പ്രിൻറിൽ ഗാറ്റ്ലിനെ വെല്ലാൻ ആരുമില്ലായിരുന്നു. 100, 200 സ്പ്രിൻറ് ഡബ്ൾ. എന്നാൽ, ഒരു വർഷത്തിനകം എല്ലാം തകർന്നു. കൂടുതൽ ഗുരുതരമായ ഉത്തേജകക്കുരുക്കിലായതോടെ കരിയറിലേക്ക് തിരിച്ചുവരവിന് അവസരംനൽകരുതെന്ന ലക്ഷ്യത്തിൽ രാജ്യാന്തര ഫെഡറേഷൻ എട്ടുവർഷത്തെ വിലക്കേർപ്പെടുത്തി. ഇക്കാലത്ത് ഗാറ്റ്ലിൻ സ്ഥാപിച്ച ലോക റെക്കോഡ് സമയമായ 9.77 സെക്കൻഡ് പ്രകടനവും െഎ.എ.എ.എഫ് അസാധുവാക്കി.
എന്നാൽ, രാജ്യാന്തര സ്പോർട്സ് ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകി നാലുവർഷമായി കുറച്ചു. 2010 ആഗസ്റ്റിൽ തിരിച്ചെത്തിയ അമേരിക്കൻ താരം ആരാധകരെ വീണ്ടും ഞെട്ടിച്ചു. 2012 ലണ്ടൻ ഒളിമ്പിക്സ് ടീമിൽനിന്ന് അവഗണിക്കാൻ ശ്രമിച്ച അമേരിക്കൻ ഫെഡറേഷന് മറുപടി നൽകിയത് ട്രയൽസിലെ അദ്ഭുത കുതിപ്പുമായാണ്. 9.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗാറ്റ്ലിൻ 30 വയസ്സിനുമുകളിലുള്ള ഒരാളുടെ ഏറ്റവും മികച്ച സമയം ഇവിടെ കുറിച്ചു. ലണ്ടനിൽ വെങ്കലവും, ഇക്കഴിഞ്ഞ റിയോയിൽ വെള്ളിയും നേടി ബോൾട്ടിനുപിന്നിൽ സ്ഥാനംപിടിച്ചു. ഇേപ്പാൾ വീണ്ടും എഴുതിത്തള്ളാൻ ശ്രമിക്കുേമ്പാൾ നാട്ടുകാരൻ ക്രിസ്റ്റ്യൻ കോൾമാൻ ഉൾപ്പെടെയുള്ള കൗമാരക്കാരെ വെട്ടിവീഴ്ത്തിയാണ് ഗാറ്റ്ലിെൻറ പടയോട്ടം. കാണികൾ കൂവുേമ്പാഴും ഗാറ്റ്ലിന് പരാതിയില്ല. കാരണം, താനും ആരാധിക്കുന്ന േബാൾട്ടിെൻറ അഭിനന്ദനം അദ്ദേഹത്തെ ആവേശഭരിതനാക്കുന്നു.
ലണ്ടനിലെ ഫൈനലിനുശേഷം ഗാറ്റ്ലിനെ കെട്ടിപ്പിടിച്ച് ബോൾട്ട് നല്ല വാക്കുകൾ ചൊരിഞ്ഞു. ‘‘അഭിനന്ദനങ്ങൾ. ഇൗ നേട്ടത്തിനായി നിങ്ങൾ ഏറെ കഠിനാധ്വാനം ചെയ്തു. കൂവലുകളല്ല, അഭിനന്ദനങ്ങളാണ് നിങ്ങൾ അർഹിക്കുന്നത്’’ -ബോൾട്ടിെൻറ വാക്കുകൾ ഗാറ്റ്ലിൻ തന്നെ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.