സീസണിൽ രണ്ട് ഗ്രാൻഡ്പ്രീകൾ ബാക്കിനിൽക്കെതന്നെ ലൂയി ഹാമിൽട്ടൻ ഫോർമുല വൺ ജേതാവായി. അബൂദബിയിലെ അവസാന ഗ്രാൻഡ്പ്രീയിലും വിജയം തുടർന്ന് സീസണിലെ 11 ഗ്രാൻഡ്പ്രീകൾ സ്വന്തമാക്കി ഹാമിൽട്ടൻ നേട്ടങ്ങൾക്ക് അടിവരയിട്ടു. വേഗവും വാഹനവും ഇഷ്ടപ്പെടുന്നവരുടെ ഹരമാണ് ഫോർമുല വൺ. നിരത്തിൽ സ്വപ്നം കാണാൻപോലും കഴിയാത്ത വേഗത്തിൽ റേസിങ് കാറുകൾ ചീറിപ്പായുേമ്പാൾ ആരാധകരുടെ ആവേശവും അതിരുകടക്കും. അങ്ങനെയാണ് മൈക്കൽ ഷൂമാക്കറും അയർട്ടൻ സെന്നയുമെല്ലാം ആരാധകരുടെ ഇഷ്ട ഡ്രൈവർമാരായത്. അവരുടെ പട്ടികയിലെ മറ്റൊരു ഇതിഹാസമായി അവതരിക്കുകയാണ് ലൂയി ഹാമിൽട്ടൻ എന്ന ബ്രിട്ടീഷ് ഡ്രൈവർ.
കരിയറിലെ അഞ്ചാം ഫോർമുല വൺ കിരീടവും കൈപ്പിടിയിലൊതുക്കിയ ഹാമിൽട്ടൻ ഷൂമാക്കറിനും യുവാൻ മാനുവൽ ഫാൻഗിയോക്കും ഒപ്പമെത്തുകയാണ്. അദ്ദേഹത്തിെൻറ ടീമായ മേഴ്സിഡസിെൻറ വാക്കുകളിൽ പറഞ്ഞാൽ ഒാരോ വർഷവും ഹാമിൽട്ടെൻറ റേസിന് വേഗംകൂടുന്നതേയുള്ളൂ. കായികലോകത്തെ വാർത്ത ബഹളങ്ങൾക്കിടെ ഏതാനും ദിവസം മുമ്പായിരുന്നു അബൂദബിയിലെ യാസ് മറിന സർക്യൂട്ടിൽ സീസണിലെ 11ാം ഗ്രാൻഡ് പ്രീയും ജയിച്ച് ഹാമിൽട്ടൻ അശ്വമേധങ്ങൾക്ക് വിരാമം കുറിച്ചത്. സീസണിന് കൊടിയിറങ്ങാൻ രണ്ടു ഗ്രാൻഡ്പ്രീകൾ കൂടി ബാക്കിനിൽക്കെ ഒരുമാസം മുമ്പ് മെക്സിക്കൻ ഗ്രാൻഡ്പ്രീയിൽ മൂന്നാമനായിത്തന്നെ ഹാമിൽട്ടൻ ചാമ്പ്യൻഷിപ് ഉറപ്പിച്ചിരുന്നു.
റേസിങ് ട്രാക്കിൽ അരങ്ങേറ്റം കുറിച്ച് 11 സീസണുകൾക്കിടെ അഞ്ചുവട്ടം ചാമ്പ്യനായ ഹാമിൽട്ടന് പ്രായം 33. വേഗവും കൃത്യതയും ഇരട്ടിച്ചതോടെ വരും സീസണുകളിലും ബ്രിട്ടീഷ് ഡ്രൈവറുടെ അശ്വമേധമാവുമെന്നാണ് പ്രവചനം. നാലു വർഷത്തിനിടെയാണ് മൂന്നു ചാമ്പ്യൻഷിപ്പുകൾ. തുടർച്ചയായി അഞ്ചു കിരീടം ചൂടിയ ഷൂമാക്കറിനെ അനുസ്മരിപ്പിക്കുന്നു ഇൗ കുതിപ്പെന്ന് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. 408 പോയൻറുമായാണ് ചാമ്പ്യൻഷിപ് നേടിയത്.
ഹാമിൽട്ടൻ നേമ്പഴ്സ്2007: ഫോർമുല വൺ അരങ്ങേറ്റം 22ാം വയസ്സിൽ മക്ലരൻ ഡ്രൈവറായി മെൽബൺ ഗ്രാൻഡ്പ്രീയിലാണ് റേസിങ് സർക്യൂട്ടിലിറങ്ങുന്നത്. അരങ്ങേറ്റത്തിൽതന്നെ മൂന്നാമനായി വരവറിയിച്ചു.
11 -സീസണിൽ ആകെ നടന്ന 21ൽ 11 ഗ്രാൻഡ്പ്രീകളിലും ഹാമിൽട്ടനായിരുന്നു ഒന്നാമത്. 2014ലെ 11 ഗ്രാൻഡ്പ്രീ വിജയം എന്ന റെക്കോഡിനൊപ്പം.
23 -കരിയറിലെ ആദ്യ എഫ് വൺ കിരീടത്തിൽ ഹാമിൽട്ടൻ മുത്തമിടുേമ്പാൾ പ്രായം 23. 2010ൽ 22ാം വയസ്സിൽ സെബാസ്റ്റ്യൻ വെറ്റൽ ജേതാവാകുന്നതുവരെ ഹാമിൽട്ടൻ റെക്കോഡ് കൈവശംവെച്ചു.
73- റേസ് വിജയങ്ങളുടെ എണ്ണത്തിൽ ഇനി മുന്നിൽ സാക്ഷാൽ മൈക്കൽ ഷൂമാക്കർ മാത്രം (91).
83- പോൾപൊസിഷനിൽ ഏറ്റവും കൂടുതൽ തവണ ഒന്നാമനായ റെക്കോഡ് ഹാമിൽട്ടന് സ്വന്തം.
362.3 കി.മീ സീസണിൽ ഏറ്റവും ഉയർന്ന വേഗത ലൂയി ഹാമിൽട്ടണിെൻറ പേരിലാണ് കുറിച്ചത്. മെക്സിക്കൻ ഗ്രാൻഡ്പ്രീയുടെ പരിശീലന സെഷനിൽ മണിക്കൂറിൽ 362.3 കിലോമീറ്റർ വേഗത്തിലാണ് ഹാമിൽട്ടൻ കാറിനെ ‘പറത്തിയത്’.
372.54 കി.മീ: ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വേഗം ഇതാണ്. 2016 മെക്സിക്കൻ ഗ്രാൻഡ്പ്രീയിൽ വില്യംസ് ഡ്രൈവർ വാൾെട്ടറി ബോട്ടാസ് ആയിരുന്നു ഇൗ റെക്കോഡിനുടമ.
മൈക്കൽ ഷൂമാക്കർ 7
(1994,1995, 2000-04)
ഗ്രാൻഡ്പ്രീ വിജയങ്ങൾ: 91
ആകെ ഗ്രാൻഡ്പ്രീ: 306
യുവാൻ മാനുവൽ ഫാനിഗോ 5
(1951, 1954, 1955-57)
ഗ്രാൻഡ്പ്രീ വിജയങ്ങൾ: 24
ആകെ ഗ്രാൻഡ്പ്രീ: 51
ലൂയി ഹാമിൽട്ടൻ 5
(2008, 2014, 2015, 17, 18)
ഗ്രാൻഡ്പ്രീ വിജയങ്ങൾ: 73
ആകെ ഗ്രാൻഡ്പ്രീ: 229
അലൻ പ്രോസ്റ്റ് 4
(1985, 1986, 1989, 1993)
ഗ്രാൻഡ്പ്രീ വിജയങ്ങൾ: 51
ആകെ ഗ്രാൻഡ്പ്രീ: 199
സെബാസ്റ്റ്യൻ വെറ്റൽ 4
(2010, 2011, 2012, 2013)
ഗ്രാൻഡ്പ്രീ വിജയങ്ങൾ: 52
ആകെ ഗ്രാൻഡ്പ്രീ: 219
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.