നാല് ഗ്രൂപ്പുകളിൽനിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാർട്ടറിൽ പ്രവേശിക്കുക. വിജയത്തോടെ 24 പോയൻറുമായി ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനത്താണ് കേരളം. രാജസ്ഥാനെ ഇന്നിങ്സിനും 107 റൺസിനും പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ബോണസ് പോയേൻറാടെ 27 പോയൻറുമായി ഒന്നാം സ്ഥാനത്തെത്തി. സൗരാഷ്ട്ര തോൽവിയോടെ 23 പോയൻറുമായി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇതോടെ ശനിയാഴ്ച തുടങ്ങുന്ന ഹരിയാനയുമായുള്ള അവസാന മത്സരം കേരളത്തിന് നിർണായകമായി.
ഹരിയാനക്കെതിരെ ജയിച്ചാൽ കേരളത്തിന് ക്വാർട്ടർ ഏറക്കുറെ ഉറപ്പിക്കാം. വിജയം ബോണസ് പോയേൻറാടെയാണെങ്കിൽ മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ കേരളത്തിന് മുന്നേറാം. കേരളം ബോണസ് പോയൻറില്ലാതെയും സൗരാഷ്ട്ര ബോണസ് പോയേൻറാടെയും ജയിക്കുകയാണെങ്കിൽ പോയൻറ് തുല്യനിലയിലാവും. അപ്പോൾ റൺശരാരിയാവും നിർണയകമാവുക. നിലവിൽ കേരളത്തിനാണ് ഇക്കാര്യത്തിൽ മുൻതൂക്കം. അതേസമയം സമനിലയോ തോൽവിയോ വഴങ്ങിയാൽ സൗരാഷ്ട്ര-രാജസ്ഥാൻ മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും കേരളത്തിെൻറ പ്രതീക്ഷകൾ. ഗുജറാത്ത് ഝാർക്കണ്ഡിനെതിരെ തോറ്റാൽ ജയത്തോടെ ഗ്രൂപിൽ ഒന്നാമതെത്താനുള്ള സാധ്യതയുമുണ്ട് കേരളത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.