‘ഒക്ടോബറിലെ ലോകകപ്പ് മേള കഴിഞ്ഞാൽ ഇൗ കൗമാരപ്പട എവിടെ കളിക്കും. അവരുടെ ഫുട്ബാൾ ഭാവി എന്താവും’ -ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നതാണ് സീനിയർ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറെൻറ ചോദ്യം. ദശലക്ഷം കോടികൾ മുടക്കുന്ന അണ്ടർ 17 ലോകകപ്പ് മാമാങ്കം കഴിയുന്നതോടെ ഇന്ത്യൻ ടീമിന് സഡൻ ബ്രേക്ക് വീണാൽ ഇൗ അധ്വാനവും ആഘോഷവുമെല്ലാം വെറുതെയാവുമെന്ന ഒാർമപ്പെടുത്തൽ ഏറെ ഗൗരവതരം.
ലോകകപ്പ് കഴിഞ്ഞാൽ കൗമാരപ്പടക്ക് ഇനിയെന്ത് എന്നതിന് ഉത്തരം തേടാനുള്ള ശ്രമം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തുടങ്ങി കഴിഞ്ഞു. ടീമിനെ നിലനിർത്താനും മത്സരങ്ങൾ സംഘടിപ്പിക്കാനുമുള്ള തിരക്കിലാണ് അഖിലേന്ത്യ ഫെഡറേഷെൻറ ‘തിങ്ക് ടാങ്കുകൾ’. എ.െഎ.എഫ്.എഫ് ടെക്നിക്കൽ കമ്മിറ്റി തലവൻ ശ്യാം ഥാപ്പയുടെ നേതൃത്വത്തിലെ സംഘം അണിയറയിൽ റോഡ്മാപ്പ് ഒരുക്കുന്നുവെന്നാണ് വിവരം. വിദേശ പര്യടനങ്ങൾ, പ്രകടനം വിലയിരുത്താനുള്ള സംവിധാനം, ഇന്ത്യൻ സൂപ്പർ ലീഗ്-െഎ ലീഗ് ടീമുകളിൽ താരങ്ങൾക്ക് അവസരം തുടങ്ങി പല സാധ്യതകൾ മുന്നിലുണ്ടെങ്കിലും അവയെല്ലാം എത്രമാത്രം ഫലപ്രദമാവുമെന്നതിന് ഫെഡറേഷനും ഉത്തരമില്ല. എന്തായാലും ആദ്യമായി ഫിഫ ലോകകപ്പിൽ പന്തുതട്ടുന്ന ഇന്ത്യക്കാരെന്ന ചരിത്രനേട്ടത്തിനൊരുങ്ങുന്ന കൗമാരക്കാരെ വഴിയാധാരമാക്കാൻ സമ്മതിക്കില്ലെന്ന തീരുമാനത്തിലാണ് ഫെഡറേഷൻ. രണ്ടു വർഷത്തിലേറെയായി ലോകപര്യടനവും നിരന്തര മത്സരങ്ങളുമായി ടീമായി വളർന്ന കൗമാരക്കൂട്ടത്തിലാണ് ഇന്ത്യൻ ഫുട്ബാളിെൻറ ഭാവി.
െഎഡിയ, മെയ്ഡ് ഇൻ ചൈന
ഫുട്ബാളിനെ രണ്ടു വർഷം മുമ്പ് തന്നെ ദേശീയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യമാണ് ചൈന. ഭാവിയിൽ ലോകകപ്പ് വേദി സ്വന്തമാക്കാനൊരുങ്ങുന്ന അവർ അതിന് മുമ്പ് ലോകകപ്പിലും ഒളിമ്പിക്സിലും കളിക്കാനുള്ള ടീമിനെ ഒരുക്കി തുടങ്ങി. പ്രസിഡൻറ് ഷി ജിൻപിങ്ങാണ് ചൈനയുടെ ഫുട്ബാൾ പദ്ധതികളുടെ ബുദ്ധിേകന്ദ്രം. അതിെൻറ ഭാഗമായാണ് അണ്ടർ 20 ടീമിനെ ഒരുക്കി ലോകനിലവാരത്തിലേക്കുയർത്തുനള്ള പദ്ധതി തുടങ്ങിയത്. സ്വന്തം രാജ്യത്തും വിദേശ പര്യടനങ്ങളിലും യുവടീമിനെ ഒതുക്കാതെ ജർമനിയിലെ നാലാം ഡിവിഷെൻറ ഭാഗമാക്കി അണ്ടർ 20 ടീമിനെ വളർത്തിയെടുക്കുകയാണ് ചൈന. ഇതു സംബന്ധിച്ച് ജർമൻ ഫുട്ബാൾ ഫെഡറേഷനും ചൈനീസ് ഫെഡറേഷനും തമ്മിൽ ബെയ്ജിങ്ങിൽ കരാറിൽ ഒപ്പിട്ടുകഴിഞ്ഞു. പ്രസിഡൻറിെൻറ ഇടപെടലാണ് ചൈനീസ് ഫുട്ബാളിെൻറ മുഖച്ഛായ മാറ്റിമറിക്കുന്ന കരാറിലേക്ക് നയിച്ചത്.
ഇതു പ്രകാരം ചൈന അണ്ടർ 20 ടീം ജർമൻ നാലാം ഡിവിഷനിലെ സൗത്ത്-വെസ്റ്റ് മേഖലയുടെ ഭാഗമാവും. 19 ടീമുകൾ മത്സരിക്കുന്ന ലീഗ് ചാമ്പ്യൻഷിപ്പിലെ പുതിയ ടീമായാവും ഏഷ്യൻ രാജ്യം കളിക്കുക. എന്നാൽ, ലീഗ് പോയൻറ് പട്ടികയിൽ ഇടമുണ്ടാവില്ല. സൗഹൃദ മത്സരമെന്ന നിലയിലാവും ചൈന കൗമാര സംഘത്തിെൻറ പോരാട്ടം. ലീഗിലുള്ള 16 ടീമുകളും കരാറിന് അംഗീകാരം നൽകി. എതിർപ്പുമായി രംഗത്തെത്തിയ നാല് ടീമുകളെ കൂടി അനുനയിപ്പിച്ചാൽ ലോകഫുട്ബാളിലെ പുതുചരിത്രത്തിനാവും ‘ചൈനീസ് െഎഡിയ’ തുടക്കം കുറിക്കുന്നത്. ചൈനീസ് മോഡലിനെ കുറിച്ച് പഠിക്കുകയാണെന്നാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.